x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സീറോ മലബാർ സഭാ നിയമങ്ങൾ

സഭാസ്വത്തും മാര്‍പാപ്പയുടെ അധികാരവും

Authored by : Bishop Jose Porunnedom On 29-May-2021

കത്തോലിക്കാ സഭയുടെ മുഴുവന്‍ സ്വത്തിന്‍റെയും അധികാരം മാര്‍പാപ്പക്കാണ് എന്നും അതിനാല്‍ ഒരു വിദേശരാജ്യത്തിന്‍റെ തലവന്‍ സ്വതന്ത്രരാഷ്ട്രമായ ഭാരതത്തില്‍ സ്വത്തിന്‍റെ ഉടമയായിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതികളിലടക്കം വെല്ലുവിളിക്കപ്പെടുന്ന ഒരു ആരോപണമാണ്. ഈ ആരോപണം എത്രമാത്രം ശരിയാണ് എന്ന് പരിശോധിക്കാം.
പൗരസ്ത്യ സഭകള്‍ക്കായുള്ള നിയമസംഹിതയനുസരിച്ച് എല്ലാ സഭാസ്വത്തുക്കളും കെകാര്യം ചെയ്യുന്നതിന്‍റെയും കാത്തുസൂക്ഷിക്കുന്നതിന്‍റെയും പരമാധികാരം റോമാ മാര്‍പാപ്പയിലാണ്. എന്നാല്‍, അദ്ദേഹത്തിന്‍റെ പരമാധികാരത്തിന്‍ കീഴില്‍ ഭൗതികസ്വത്തുക്കളുടെ ഉടമസ്ഥാവകാശം ആ സ്വത്ത് നിയമാനുസൃതം വാങ്ങിയ നയ്യാമികവ്യക്തിയുടേതാണ് {The Roman Pontiff is the Supreme authority and steward of all ecclesiastical goods. #2 Under the supreme authority of the Roman Pontiff, ownership of temporal goods of the Church belongs to the juridic person which has lawfully acquired them (CCEO, c. 1008)}.

അധികാരി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഉടമസ്ഥന്‍ എന്നാണെങ്കില്‍ അത് മാര്‍പാപ്പ അല്ല. റോമാ മാര്‍പാപ്പയില്‍ നിക്ഷിപ്തമായിരിക്കുന്നത് സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്‍റെയും കാത്തുസൂക്ഷിക്കുന്നതിന്‍റെയും പരമാധികാരം മാത്രമാണ്. പരമാധികാരം എന്ന വാക്കുകൊണ്ട് മനസ്സിലാക്കേണ്ടത് അതിന് താഴെ മറ്റ് അധികാരസഥാനങ്ങള്‍ ഉണ്ടെന്നും അവയുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ വരുമ്പോള്‍ ഇടപെടാന്‍ അധികാരം ഉണ്ടെന്നും പരമാധികാരിയുടെ വാക്ക് അന്തിമം ആയിരിക്കുമെന്നുമാണ്. പരമാധികാരം ഒരിക്കലും അനുദിനഭരണത്തെയൊ ഉടമസ്ഥതയെയൊ സൂചിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരിടവകയുടെ സ്വത്തുക്കള്‍ ഇഷ്ടം പോലെ വില്ക്കാനോ പണയം വയ്ക്കാനോ ദാനം ചെയ്യാനോ ഒന്നും റോമാ മാര്‍പാപ്പക്ക് അധികാരമില്ല.

സാധാരണയായി ചില കാര്യങ്ങളില്‍ പ്രാദേശികസഭാനേതൃത്വം അപ്പസ്തോലികസിംഹാസനത്തിന്‍റെ അംഗീകാരം വാങ്ങിക്കണം എന്ന് പറയുന്നുണ്ട്. അപ്പസ്തോലികസിംഹാസനം എന്നാല്‍ മാര്‍പാപ്പ എന്ന് അര്‍ത്ഥമില്ല. അപ്പസ്തോലിക സിംഹാസനമാണ് എല്ലാ സഭാസ്വത്തുക്കളുടേയും ഉടമ എന്നും ഇതിനര്‍ത്ഥമില്ല. മാത്രമല്ല കാനന്‍ നിയമത്തിലെ ഈ വകുപ്പ് പ്രാദേശിക സഭാനേതൃത്വത്തിന്‍റെ ഉത്തരവാദിത്വത്തിന്മേലാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സഭാസ്വത്തുക്കള്‍ അന്യായമായി അന്യാധീനപ്പെട്ടു പോകരുത് എന്ന് മാത്രമേ ഈ നിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നുള്ളു. ഏതെങ്കിലും രാജ്യത്തെ സഭയുടെ സ്വത്തിന്‍റെ ക്രയവിക്രയത്തിലോ ഭരണത്തിലോ കെകടത്താന്‍ അപ്പസ്തോലിക സിംഹാസനത്തിന് ഈ വകുപ്പ് അധികാരം നല്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശത്ത് പോകാന്‍ സര്‍ക്കാരിന്‍റെ അനുവാദം വേണം എന്ന് പറഞ്ഞാല്‍ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടേയോ അനുവാദം വേണമെന്നല്ലല്ലോ അര്‍ത്ഥം. സര്‍ക്കാര്‍ സ്വത്ത് എന്ന് പറഞ്ഞാല്‍ അവരുടെ സ്വത്ത് എന്ന അര്‍ത്ഥവുമില്ല.

അപ്പസ്തോലികസിംഹാസനം എന്ന് പൗരസ്ത്യ കാനന്‍ നിയമത്തിലും പരിശുദ്ധ സിംഹാസനം എന്ന് ലത്തീന്‍ കാനന്‍ നിയമത്തിലും വ്യവഹരിച്ചിട്ടുള്ളത്. കത്തോലിക്കാ സഭയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഭരണസംവിധാനം എന്ന അര്‍ത്ഥത്തിലാണ്. കത്തോലിക്കാ സഭയുടെ ആഭ്യന്തര നിയമമായി കാനന്‍ നിയമത്തെ ഇന്ത്യന്‍ സിവില്‍ കോടതികള്‍ അംഗീകരിക്കുന്നതുകൊണ്ട് കാനന്‍ നിയമത്തില്‍ സഭയുടെ ഏറ്റവും ഉയര്‍ന്ന ഭരണസംവിധാനത്തിന് കൊടുത്തിരിക്കുന്ന പങ്കിനേയും അംഗീകരിക്കുന്നു എന്ന് കരുതണം. മറിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടായതായി അറിവില്ല.

church property papel authorithy Bishop Jose Porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message