x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സുരക്ഷിതചുറ്റുവട്ട പദ്ധതി

ദത്തെടുക്കല്‍ നിയമങ്ങള്‍

Authored by : Government of India On 28-May-2021

ദത്തെടുക്കല്‍ നിയമങ്ങള്‍
(Juvenile Justice Act 2000)

ജന്മം നല്‍കിയ മാതാപിതാക്കളില്‍നിന്നും കുട്ടിയെ സ്ഥിരമായി വേര്‍പെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കള്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളോടെയും അധികാരങ്ങളോടെയും ഉത്തരവാദിത്തങ്ങളോടെയും കുട്ടിയെ ലഭ്യമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ദത്തെടുക്കല്‍. (jj Act 2000)


കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് മാതൃ-പിതൃ വാത്സല്യം ചൊരിയുന്നതിനും അനാഥരായ കുട്ടികള്‍ക്ക് കുടുംബ സംരക്ഷണം ലഭ്യമാക്കുന്നതിനുംവേണ്ടിയുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് ദത്തെടുക്കല്‍.
ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കാലാനുസൃതമായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും മറ്റുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിതമായ അതോറിറ്റിയാണ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA)
ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും വികസിപ്പിക്കാനും സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA)യുമായി സഹകരിച്ച് സ്ഥാപനേതരമായ പരിരക്ഷ ലഭ്യമാക്കാനുമായി കേരള സര്‍ക്കാരിന്‍റെ സാമൂഹ്യനീതി വകുപ്പ് രൂപീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നോഡല്‍ ഏജന്‍സിയാണ് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (SARA). ഭാരത സര്‍ക്കാരിന്‍റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ കീഴിലാണ് സാരാ കേരള (SARA KERALA) വരുന്നത്.


ആരെയൊക്കെ ദത്തെടുക്കാം?
അനാഥരും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഏല്‍പ്പിച്ചു കൊടുക്കപ്പെട്ടവരുമായ കുട്ടികളെയാണ് ഭാരത സര്‍ക്കാരിന്‍റെ CARA(Central Adoption Resource Authority) മാര്‍ഗനിര്‍ദ്ദേശപ്രകാരം ദത്തെടുക്കാവുന്നതാണ്.


ആര്‍ക്കൊക്കെ ദത്തെടുക്കാം?
വിവാഹപദവി കണക്കിലെടുക്കാതെ, ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായി സ്ഥിരതയും കഴിവും ഉള്ള ഏതൊരു വ്യക്തിക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കും സ്വന്തം മക്കളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കാവുന്നതാണ്.


യോഗ്യതാ മാനദണ്ഡങ്ങള്‍
ډ ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തിക ശേഷിയുള്ളവരും ആരോഗ്യമുള്ളവരും ആയിരിക്കണം.
ډ സ്ത്രീകള്‍ക്ക് ഏതു കുട്ടിയേയും ദത്തെടുക്കാവുന്നതാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ.
ډ ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം ദത്തെടുക്കലിനു ആവശ്യമാണ്.
ډ വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് മാത്രമേ ദത്തെടുക്കുവാന്‍ സാധിക്കുകയുള്ളു.
ډ നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ അര്‍ഹതയില്ല.
ډ കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയായിരിക്കരുത്.
ډ ദമ്പതികളുടെ രജിസ്ട്രേഷന്‍ സമയത്തെ പ്രായമാണ് ദത്തെടുക്കലിനു പരിഗണിക്കുക.


കുട്ടിയുടെ പ്രായം
4 വയസ്സ് വരെ
4 വയസ്സിനുമുകളില്‍
8 വയസ്സ് വരെ
8 വയസ്സിനു മുകളില്‍
18 വയസ്സുവരെ

ദമ്പതികളുടെ ഒന്നിച്ചുള്ള പരമാവധിപ്രായം
90 വയസ്സ്
100 വയസ്സ്
110 വയസ്സ്

ഒറ്റയ്ക്കുള്ള പരമാവധി പ്രായം
45 വയസ്സ്
50 വയസ്സ്
55 വയസ്സ്

അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍
ډ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ ദത്തെടുക്കല്‍ സ്ഥാപനത്തില്‍ (saa) ലഭിച്ചാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കേണ്ടതാണ്. ഇതോടൊപ്പം കുട്ടിയുടെ ഫോട്ടോയും അനുബന്ധ വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും സമര്‍പ്പിക്കേണ്ടതാണ്. ഈ റിപ്പോര്‍ട്ടിന്‍റെ ഒരു കോപ്പി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും കൊടുക്കേണ്ടതാണ്.
ډ കുട്ടിയുടെ മാതാപിതാക്കളെയോ നിയമപരമായ അവകാശികളെയോ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എഴുപത്തിരണ്ട് മണിക്കൂറിനകം പത്രപ്പരസ്യം നല്കേണ്ടതാണ്.
ډ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയുടെ താല്‍ക്കാലിക സംരക്ഷണത്തിനായി സ്ഥാപനത്തില്‍ ഏല്‍പ്പിക്കുകയും കുട്ടിക്ക് അവകാശികള്‍ ആരും എത്തിയില്ലെങ്കില്‍, അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടിക്ക് രണ്ടുമാസത്തിനകവും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടിക്ക് നാല് മാസത്തിനകവും ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റു നല്കുന്നു.
ډ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാനസിക വൈകല്യമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു.
ഏല്‍പ്പിച്ചു കൊടുക്കുന്ന കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍
ദത്തെടുക്കല്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു കൊടുക്കുന്ന ഒരു കുട്ടിയെ കിട്ടിയാല്‍ കുട്ടിയുടെ പേര്, ജനന തീയതി, സ്ഥലം, മാതാപിതാക്കളുടെ വിശദാംശങ്ങള്‍, ഏല്പ്പിച്ചു കൊടുക്കുന്ന രക്ഷിതാവ് പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ കൂടെയുള്ള മുതിര്‍ന്ന ആളിന്‍റെ വിശദാംശങ്ങള്‍, ലഭ്യമായ കുടുംബ വിവരങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, കുട്ടിയെ ഏല്‍പ്പിച്ചു കൊടുക്കാനുണ്ടായ സാഹചര്യം, സാമൂഹ്യ പശ്ചാത്തലം എന്നിവ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കുന്നു. കുട്ടിയെ ഏല്‍പ്പിച്ചു കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്കുകയും അറുപതു ദിവസത്തെ കാലയളവില്‍ കുട്ടിയെ തിരികെ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അറുപതു ദിവസത്തിനു ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു.


എങ്ങനെയാണ് ദത്തെടുക്കുക
ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാന്‍ സന്നദ്ധരായ മാതാപിതാക്കള്‍ www.cara.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
ഓര്‍ഫണേജുകളിലും ഫൗണ്ട്ലിംഗ് ഹോമുകളിലും അനാഥരായ കുട്ടികളെ പാര്‍പ്പിക്കുന്നതിന് (SARA) മുഖേനയുള്ള സര്‍ക്കാര്‍ ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതാണ്.


ആറു വയസ്സിനു താഴെയുള്ള കുട്ടികളെ SARA യുടെ ഉത്തരവിനു വിധേയമായും 6 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളെ ഉത്തരവിനു വിധേയമായുമാണ് ഇത്തരം ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കേണ്ടത്.
നോട്ട്: 2015 ബാലനീതി നിയമത്തിലെ 8-ാം അധ്യായത്തില്‍ വിശദമായി ദത്തെടുക്കലിനെക്കുറിച്ച് പ്രതിപാദിക്കുന്നു.

juvenile justice act 2000 adoption rules Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message