We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
കടല്‍ ദൈവവിരുദ്ധമായ പൈശാചിക ശക്തികളുടെ ആവാസകേന്ദ്രമാണെന്ന സെമിറ്റിക്ക് (ശേമിക) കാഴ്ചപ്പാടിന്‍റെ പശ്ചാത്തലത്തില്‍വേണം ഈ സംഭവത്തെ നാം വിലയിരുത്താന്‍. അപ്പോള്‍ പ്രകൃതിശക്തികളുടെമേലുള്ള യേശുവിന്‍റെ അധികാരം വ്യക്തമാക്കുന്ന ഒരഭുതമെന്നതുപോലെ തിന്മയുടെമേല്‍ അധികാരമുള്ള ദൈവികശക്തിയുടെ പ്രകടനമായിക്കൂടി ഈ സംഭവത്തെ മനസ്സിലാക്കാനാകും.
4:38, വഞ്ചിയുടെ അമരത്ത് യേശു "തലയിണവച്ച്" ഉറങ്ങുകയായിരുന്നുവെന്നത് ഒരു ദൃക്സാക്ഷി വിവരണത്തിന്‍റെ പ്രീതീതി നല്‍കുന്നു. ക്ഷീണിച്ച് ഉറങ്ങുന്നത് അവിടുത്തെ മാനുഷികഭാവത്തിന്‍റെ മാത്രമല്ല, അവിടുത്തെ പൂര്‍ണ്ണമായ ദൈവാശ്രയത്തിന്‍റെകൂടി സൂചനയാണ് (സുഭാ 3:32-34; സങ്കീ 3:5; 4:8; ജോബ് 11:18-19). ഞങ്ങള്‍ നശിക്കാന്‍ പോകുന്നു, നീ അതു ഗൗനിക്കുന്നില്ലേ എന്ന ചോദ്യം ശിഷ്യരുടെ പരിഭ്രാന്തിയെ വ്യക്തമാക്കുന്നു. മുക്കുവരടങ്ങിയ ശിഷ്യസംഘത്തിന് കൊടുങ്കാറ്റും തിരമാലകളും പുത്തരിയല്ല. അവര്‍പോലും ഇത്രമാത്രം പേടിച്ചുവെന്നത് കൊടുങ്കാറ്റിന്‍റെ ഉഗ്രതയെ സൂചിപ്പിക്കുന്നു. യേശുവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചോദ്യം യേശുവിനെ അവര്‍ക്കിനിയും വ്യക്തമായി മനസിലായിട്ടില്ല എന്നാണു കാണിക്കുന്നത്.
4:39, പിശാചിനെ ശാസിക്കുന്ന രീതിയില്‍ത്തന്നെ യേശു കാറ്റിനെ ശാസിക്കുന്നു. കാറ്റ് ഒരു വ്യക്തിയായിരുന്നാലെന്നപോലെ. (പിശാചുക്കളെ നിശബ്ദരാക്കുന്ന സംഭവങ്ങളിലും യേശു ഒരേ വാക്കുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് (എപ്പിതിമാവോ. 1:25; 3:12; 9:25; 10:48). കാറ്റും കടലും അവന്‍റെ കല്പനയനുസരിച്ച് ഉടനെ ശാന്തമാകുന്നു. ഈശോയുടെ ദൈവത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാരണം കടലിന്‍റെ മേല്‍ അധികാരമുള്ളത് ദൈവത്തിനുമാത്രമാണ് (സങ്കീ 89:8-9; 104:5-9; 106:8-9; 107:28-29).
4:40, പ്രതിസന്ധിയുടെ അവസരത്തില്‍ തന്‍റെ ശക്തിയില്‍ ശരണപ്പെടാതിരുന്ന ശിഷ്യരുടെ അവിശ്വാസത്തില്‍ യേശു ദുഃഖിതനാകുന്നു. വിശ്വാസം എന്നത് ബുദ്ധിപരമായ അവബോധത്തിലൊതുങ്ങുന്നതല്ലെന്നും അത് വലിയ പ്രതിസന്ധിയില്‍ ദൈവത്തില്‍ ആശ്രയിക്കലാണെന്നും ഇവിടെ വ്യക്തമാകുന്നു. ഉഗ്രമായി ക്ഷോഭിച്ച കടലില്‍ ഭയപ്പെടാതിരിക്കണമെങ്കില്‍ യേശു സവിശേഷസിദ്ധിയുള്ള മനുഷ്യനാണെന്ന് വിശ്വസിച്ചാല്‍ മതിയാവുകയില്ല; അവന്‍ ദൈവപുത്രനാണെന്നുതന്നെ വിശ്വസിക്കണം. ഈ വിശ്വാസം ശിഷ്യര്‍ക്കില്ലാതെപോയി.
4:41, അത്യധികം ഭയപ്പെട്ടു: കൊടുങ്കാറ്റു കണ്ടപ്പോഴുണ്ടായതിനേക്കാള്‍ വലിയ ഭയമാണ് കൊടുങ്കാറ്റിനെ ഞൊടിയിടയില്‍ പൂര്‍ണ്ണമായും ശമിപ്പിച്ച യേശുവിന്‍റെ സാന്നിദ്ധ്യത്തില്‍ ഇപ്പോള്‍ ശിഷ്യര്‍ക്കുണ്ടായിരിക്കുന്നത്: മഹത്വപൂര്‍ണ്ണമായ ദൈവസാന്നിദ്ധ്യത്തില്‍ മനുഷ്യനുണ്ടാകുന്ന വികാരം. ഇവന്‍ ആരാണ് എന്ന അവരുടെ ചോദ്യം ഈശോ വെറും മനുഷ്യനല്ലെന്ന സത്യത്തിലേക്കും ഈശോയുടെ ദൈവത്വത്തിലേക്കും വിരല്‍ചൂണ്ടുന്നു. എങ്കിലും തങ്ങളുടെകൂടെയുള്ള ഗുരു ദൈവമാണെന്ന സത്യം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ശിഷ്യര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് അവരുടെ ചോദ്യം ഉത്തരം കിട്ടിയിട്ടില്ലാത്ത ഒരു പ്രശ്നമായി അവശേഷിക്കുന്നുവെന്നതു സൂചിപ്പിക്കുന്നത്.
വഞ്ചി യേശുവിന്‍റെ മനുഷ്യത്വത്തെ വഹിച്ചപ്പോള്‍ അവിടുത്തെ ദൈവത്വം വഞ്ചിയേയും അതിലുള്ളവരേയും വഹിക്കുകയായിരുന്നു (എഫ്രേം).
വിചിന്തനം: ഞങ്ങള്‍ നശിക്കാന്‍ പോകുന്നു നീ അതു ഗൗനിക്കുന്നില്ലേ? ഓരോ യാത്രയും ശരണത്തോടെ തുടരുന്നതാണ് അഭികാമ്യം. പ്രബോധനങ്ങള്‍ ആഴത്തില്‍ സ്വീകരിച്ച അപ്പസ്തോലന്മാരോടു തന്നെയാണ് നിങ്ങള്‍ക്ക് വിശ്വാസമില്ലേയെന്ന് യേശു ചോദിക്കുന്നത്.
The Gospel of Mark calms the sea (4: 35-41) Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206