We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
അപ്പം വര്‍ദ്ധിപ്പിക്കുന്ന അടയാളത്തിനും ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിനുമിടയിലാണ് ഈ അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുപക്ഷേ ചരിത്രത്തില്‍ സംഭവിച്ചത് ഇങ്ങനെയായിരിക്കാം. സമാന്തരസുവിശേഷങ്ങളിലും ഈ ക്രമീകരണം തന്നെയാണുള്ളത്. സമാന്തരസുവിശേഷങ്ങളില്‍ പ്രകൃതിയത്ഭുതങ്ങളിലൊന്നായിട്ടാണ് ഈ സംഭവം വിവരിക്കുന്നത്. യോഹന്നാന്‍ശ്ലീഹായാകട്ടെ, ഈശോ തന്‍റെ ദൈവത്വം വെളിപ്പെടുത്തുന്ന സംഭവമായിട്ടാണ് ഇത് രേഖപ്പെടുത്തുന്നത്. അപ്പം വര്‍ദ്ധിപ്പിച്ച അടയാളത്തിന്‍റെ ശരിയായ അര്‍ത്ഥം ഗ്രഹിക്കാതെ ഈശോയുടെ ശക്തിയില്‍മാത്രം ശ്രദ്ധ പതിപ്പിച്ച ജനക്കൂട്ടത്തിന്‍റെ തെറ്റിദ്ധാരണയെ തിരുത്തി ഈശോ എന്ന വ്യക്തിയിലേക്ക് ശ്രദ്ധക്ഷണിക്കുന്നതാണ് ഈ അത്ഭുതം. ഇവിടെ ശിഷ്യന്മാര്‍ ഭയക്കുന്നത് കൊടുങ്കാറ്റിനെയല്ല, കടലിനുമീതേ നടന്ന് വള്ളത്തെ സമീപിക്കുന്ന ഈശോയെ കണ്ടാണ് അവര്‍ ഭയപ്പെടുന്നത്. ഇവിടെ ഈശോ അവരോട് പറയുന്നത് "ഞാനാണ്, ഭയപ്പെടേണ്ട" (6:20) എന്നാണ്.
പഴയനിയമത്തിലുടനീളം ദൈവത്തിന്‍റെ പ്രത്യക്ഷപ്പെടല്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഈ സംഭവത്തിലെ സവിശേഷതകള്‍ കണ്ടെത്താന്‍ സാധിക്കും. അപരിമേയനും സര്‍വ്വപ്രതാപവാനുമായ ദൈവത്തിന്‍റെ പ്രത്യക്ഷപ്പെടലില്‍ വെറും സൃഷ്ടിയാകുന്ന മനുഷ്യനുണ്ടാകുന്നത് ആദരവിന്‍റെയും ബഹുമാനത്തിന്‍റെതുമായ ഭയമാണ്. അവിടെ ദൈവത്തിന്‍റെ മറുപടി "ഭയപ്പെടേണ്ട" എന്നാണ്. തന്‍റെ നാമം മോശയ്ക്ക് വെളിപ്പെടുത്തുമ്പോഴും "ഞാന്‍ ഞാനാകുന്നവന്‍" (പുറ 3:14) എന്നാണ് അവിടുന്ന് പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് വെള്ളത്തിനുമീതേ നടക്കുന്ന അത്ഭുതത്തിലൂടെ ഈശോ നടത്തുന്ന വെളിപ്പെടുത്തലിനെ മനസ്സിലാക്കേണ്ടത്. "ഞാനാണ്; ഭയപ്പെടേണ്ട" (6:20) എന്ന മറുപടിയിലൂടെ താന്‍ ദൈവമാണ് എന്ന സുപ്രധാന വെളിപ്പെടുത്തലാണ് അവിടുന്ന് നല്കുന്നത്. അപ്പം വര്‍ദ്ധിപ്പിച്ചപ്പോള്‍ ഈശോയെ രാജാവാക്കാന്‍ ശ്രമിച്ചതിന്, താന്‍ ഭൗമികരാജാവല്ല ദൈവമാണ് എന്നുള്ള മറുപടിയായി ഈ അത്ഭുതത്തെ കാണാം.
കടലിനുമീതേ നടക്കുന്ന അത്ഭുതത്തെ പഴയനിയമ ഇസ്രായേല്‍ജനം ചെങ്കടല്‍ കടന്നതിന്‍റെ സൂചനയായും ബൈബിള്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ പെസഹാ കടന്നുപോകലാണ്; പുറപ്പാടിലൂടെ ചെങ്കടല്‍ കടന്ന് വാഗ്ദാന നാട്ടിലേക്കുള്ള പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ ഈശോയിലൂടെ പുതിയ പെസഹാ ഉദയം ചെയ്യുന്നു. ഈശോയാകുന്ന പെസഹാകുഞ്ഞാടിന്‍റെ കടന്നുപോകലിലൂടെ -സഹനമരണോത്ഥാനങ്ങളിലൂടെ- പുതിയ ജനം സ്വര്‍ഗ്ഗീയജീവനിലേക്ക് പ്രവേശിക്കുന്നു. ഈശോയാകുന്ന നിത്യജീവന്‍റെ അപ്പം പുതിയജനത്തിന് അപ്പമായി നല്കുന്നു.
The Gospel of John 6: 16-21 walks on water catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206