x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 5:19-20, ഉപസംഹാരം

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 5:19-20, ഉപസംഹാരം

ന്‍റെ ശിഷ്യര്‍ക്കിടയില്‍ ഉണ്ടായിരിക്കേണ്ട കൂട്ടുത്തരവാദിത്വത്തെക്കുറിച്ച് ഈശോ പഠിപ്പിച്ചത് വി. മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട്: "നിന്‍റെ സഹോദരന്‍ തെറ്റുചെയ്താല്‍, നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്‍റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്‍റെ അയല്‍ക്കാരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനു വേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക. സഭയെയും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെڈ (മത്താ 18:15-17). സഭാസമൂഹം ഒരു ശരീരമാകയാല്‍ ഏതെങ്കിലും ഒരംഗത്തിനു സംഭവിക്കുന്ന മാര്‍ഗഭ്രംശം സമൂഹത്തെ മുഴുവന്‍ ബാധിക്കും. ആ അംഗത്തിന്‍റെ കുറവു പരിഹരിക്കുക എന്നതു മറ്റെല്ലാ സമൂഹാംഗങ്ങളുടെയും കടമയാണ്. ഇതു തന്നെയും പരിപൂര്‍ണതയുടെ നിയമമായ അയല്‍ക്കാരനോടുള്ള സ്നേഹത്തിന്‍റെ പ്രാവര്‍ത്തികമാക്കലിന്‍റെ ഭാഗമാണ്. 

യാക്കോബ്ശ്ലീഹാ തന്‍റെ ലേഖനം അവസാനിപ്പിക്കുന്നത്, സത്യ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുന്നവരോടു മറ്റു വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിപ്പിച്ചു കൊണ്ടാണ്. ലേഖനം എഴുതുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യം തന്നെയല്ലേ യാക്കോബ് ശ്ലീഹാ സൂചിപ്പിക്കുന്നത്? ദരിദ്രരെ അവഗണിക്കല്‍, നാവിന്‍റെ ദുര്‍വിനിയോഗം, അസൂയ, ലൗകിക വ്യഗ്രത, കലഹം, പക്ഷപാതം, ധനാസക്തി തുടങ്ങിയ തിന്മകള്‍ക്ക് അടിമപ്പെട്ടു സത്യമാര്‍ഗമായ മിശിഹായില്‍നിന്നു വ്യതിചലിച്ച വിശ്വാസികളെ തിരിച്ചുകൊണ്ടു വരുന്നതിനു വേണ്ടിയാണല്ലോ അദ്ദേഹം ഈ ലേഖനം എഴുതുന്നത്. സത്യത്തിന്‍റെ പാതയിലേക്കു തിരികെ കൊണ്ടുവരുന്നതുവഴി തന്‍റെ തന്നെ ജീവനെ മരണത്തില്‍നിന്നു രക്ഷിക്കാമെന്നും പാപങ്ങളുടെ ആധിക്യം മായിച്ചുകളയാമെന്നും വി. യാക്കോബിന് അറിയാമായിരുന്നു. ലോകാവസാനംവരെ ഈ ലേഖനത്തിലൂടെ യാക്കോബ്ശ്ലീഹാ ഈ ദൗത്യം തുടര്‍ന്നു കൊണ്ടേയിരിക്കും.

 

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍  

jacob-5-19-20-conclusion catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message