x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 3:13-18, ദൈവികജ്ഞാനവും ഭൗമികജ്ഞാനവും

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 3:13-18, ദൈവികജ്ഞാനവും ഭൗമികജ്ഞാനവും

ദൈവികജ്ഞാനംകൊണ്ടു മാത്രമേ പരീക്ഷകളെ അതിജീവിക്കാന്‍ സാധിക്കൂ എന്നു ലേഖനാരംഭത്തില്‍ വി. യാക്കോബ് സൂചിപ്പിച്ചിരുന്നല്ലോ (യാക്കോ 1:5). നാവിന്‍റെ വിനിയോഗം ഒരു പരീക്ഷണാവസരമായതുകൊണ്ട് ഇവിടെയും വിജയിക്കണമെങ്കില്‍ ജ്ഞാനം ആവശ്യമാണ്. നാവിന്‍റെ വിനിയോഗത്തെക്കുറിച്ചു പ്രതിപാദിച്ചതിനു തൊട്ടുപിന്നാലെ ജ്ഞാനത്തെക്കുറിച്ച് എഴുതുന്നതിനു കാരണമിതാണ്.

ജ്ഞാനിയെ വിവേകിയായാണ് യാക്കോബ് ശ്ലീഹാ കാണുന്നത്. നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആരാണ് (യാക്കോ 3:13) എന്ന ചോദ്യത്തില്‍നിന്നിതു വ്യക്തമാണ്. വിജ്ഞാനം യഥാര്‍ത്ഥത്തില്‍ പ്രായോഗിക വിവേകംതന്നെയാണ്. ജ്ഞാനി എന്ന പേരില്‍ ഭുവന പ്രസിദ്ധനായ സോളമന്‍റെ സാക്ഷ്യം ശ്രദ്ധേയമാണ്: "ഞാന്‍ പ്രാര്‍ത്ഥിച്ചു; എനിക്കു വിവേകം ലഭിച്ചു. ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു; ജ്ഞാനത്തിന്‍റെ ചൈതന്യം എനിക്കു ലഭിച്ചു" (ജ്ഞാനം 7:7). "കര്‍ത്താവ് ജ്ഞാനം നല്കുന്നു; അവിടുത്തെ വദനത്തില്‍നിന്ന് അറിവും വിവേകവും പുറപ്പെടുന്നു" (സുഭാ 2:6). ദൈവഹിതം വിവേചിച്ചറിയാനുള്ള വിവേകമാണ് ദൈവിക ജ്ഞാനം പ്രദാനംചെയ്യുന്നത്.

ദൈവികജ്ഞാനത്തിന്‍റെ സവിശേഷതകള്‍ യാക്കോബ്ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്: ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം പരിശുദ്ധവും സമാധാനപരവും സൗമ്യവും വിധേയത്വപൂര്‍വകവുമാകുന്നു (യാക്കോ 3:17). ദൈവത്തെ സൂചിപ്പിക്കാന്‍ ഉന്നതം എന്ന വിശേഷണം പൊതുവേ ഉപയോഗിക്കാറുണ്ടല്ലോ. പരമ പരിശുദ്ധനായ ദൈവത്തില്‍നിന്നുള്ളതായതിനാല്‍ ജ്ഞാനവും പരിശുദ്ധവും സൗമ്യവുമാണ്. പരിശുദ്ധിയും സമാധാനവും സൗമ്യതയും ഒന്നിച്ചുപോകുന്നു. പരിശുദ്ധറൂഹായുടെ മുഖ്യദാനങ്ങളാണല്ലോ സമാധാനവും സൗമ്യതയും (ഗലാ 5:22). ഈ സൗമ്യതയാണു ദൈവഹിതത്തിനു സ്വയം വിധേയനാകാന്‍ ഒരുവനെ പ്രാപ്തനാക്കുന്നത്. കാരുണ്യമാണ് ദൈവികജ്ഞാനത്തിന്‍റെ മറ്റൊരു ഗുണം. കാരുണ്യവാനായ ദൈവത്തിന്‍റെ ദാനം കരുണാപൂരിതമാണ് എന്നതു സ്വാഭാവികംമാത്രം. 

ഇപ്രകാരമുള്ള ദൈവികജ്ഞാനത്താല്‍ നിറഞ്ഞ വിശ്വാസി അവന്‍റെ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്‍റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കട്ടെ (യാക്കോ 3:13) എന്നാണു ശ്ലീഹായുടെ ആഹ്വാനം. ഇതില്ലാത്ത വ്യക്തി, അസൂയയും സ്വാര്‍ത്ഥമോഹവും നിറഞ്ഞ് ആത്മപ്രശംസയിലും സത്യത്തിനു വിരുദ്ധ മായ വ്യാജ സംഭാഷണത്തിലും മുഴുകി ജീവിക്കും. ഇതു ദൈവത്തില്‍ നിന്ന് അഥവാ ഉന്നതത്തില്‍നിന്ന് അല്ലാത്തതിനാല്‍ ക്രമക്കേടിലേക്കും എല്ലാത്തരം ദുഷ്കര്‍മങ്ങളിലേക്കും നയിക്കും. എന്നാല്‍ സമാധാന സ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു. നീതി അവര്‍ കൊയ്യുകയും ചെയ്യും. ഗിരിപ്രഭാഷണത്തിലെ സുവിശേഷഭാഗ്യങ്ങളാണു (മത്താ 5:1-12) നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്.

jacob-3-13-18-the-wisdom-of-god-and-the-wisdom-of-the-earth catholic malayalam Dr. Andrews Mekattukunne Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message