We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
യുഗാന്ത്യത്തെ സംബന്ധിച്ച ശിഷ്യന്മാരുടെ രണ്ടാമത്തെ ചോദ്യത്തിനാണ് യേശു ആദ്യം ഉത്തരം നല്‍കുന്നത്. യുഗാന്ത്യമായി എന്നു തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് യേശു മുന്നറിയിപ്പു നല്‍കുന്നു (5-13). തുടര്‍ന്ന് യേശുവിന്‍റെ രണ്ടാമത്തെ ആഗമനത്തിനുമുമ്പ് സംഭവിക്കാനിരിക്കുന്ന ഭീകര ദുരിതങ്ങളെക്കുറിച്ച് യേശു പഠിപ്പിക്കുന്നു (14-27). അവസാനം, ജറുസലെം ദേവാലയത്തിന്‍റെ നാശത്തെക്കുറിച്ചുള്ള ശിഷ്യരുടെ ആദ്യചോദ്യത്തിന് യേശു ഉത്തരം നല്കുന്നു (25-32). യുഗാന്ത്യമാണ് ഈ പ്രസംഗത്തിന്‍റെ കേന്ദ്രആശയം.
13:5-6, യേശു തന്‍റെ പ്രബോധനം ആരംഭിക്കുന്നത് സൂക്ഷിക്കുവിന്‍, ശ്രദ്ധിക്കുവിന്‍, ജാഗരൂകരായിരിക്കുവിന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന "ബ്ലെപേത്തെ" എന്ന വാക്കുപയോഗിച്ചുകൊണ്ടാണ്. ഈ അദ്ധ്യായത്തില്‍ മൂന്നു സ്ഥലങ്ങളില്‍ക്കൂടി യേശു ഈ വാക്ക് ഉപയോഗിക്കുന്നുണ്ട് (9,23,33) എന്നത് "ശ്രദ്ധിക്കേണ്ടതിന്‍റെ" പ്രാധാന്യത്തിന് അടിവരയിടുന്നു. മിശിഹായെന്ന് അവകാശപ്പെട്ടുകൊണ്ടു പലരും വരും. "ഞാനാണ്", (ക മാ) എന്നു പറയുന്നവര്‍ മിശിഹാത്വം മാത്രമല്ല ദൈവത്വംപോലും അവകാശപ്പെടുന്നവരാണ്
13:7-8, പ്രസവവേദനയെത്തുടര്‍ന്ന് ശിശു ജനിക്കുന്നതുപോലെയാണ് (ഏശ 66:8; ജറെ 22:23; ഹോസി 13:13; മിക്ക 4:9-10) ദൈവരാജ്യത്തിന്‍റെ ആഗമനം. യുദ്ധം, കിംവദന്തികള്‍ ഭൂകമ്പം, ക്ഷാമം, എന്നിവ ഈ ഈറ്റുനോവിന്‍റെ ആരംഭം മാത്രമാണ്, യുഗാന്ത്യത്തിന്‍റെ അടയാളമല്ല.
Dr. Jacob Chanikuzhi catholic malayalam gospel-of-mark-warning-of-misguided Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206