We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ഭീകരമായ ദുരിതങ്ങള്‍ക്കൊടുവിലായിരിക്കും മനുഷ്യപുത്രന്‍റെ ആഗമനം (24-25). അതോടനുബന്ധിച്ചുണ്ടാകുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരണം വെളിപാടിന്‍റെ പുസ്തകത്തില്‍ നമുക്ക് കാണാനാവും (വെളി 6-18). പഴയനിയമത്തിലും ഇവ വിവരിച്ചിട്ടുണ്ട് (ഏശ 13:10; 24:23; 34:4; എസെ 32:7-8; ജോയേ 2:10; 2:30-31; 3:15; ആമോ 8:9).
എല്ലാമാസത്തിലെയും ചന്ദ്രഗ്രഹണത്തില്‍, ഭൂമി ചന്ദ്രന്‍റെയും സൂര്യ ന്‍റെയും ഇടയ്ക്കുവരുന്നതുമൂലം ചന്ദ്രന്‍ നമ്മുടെ കാഴ്ചയില്‍നിന്ന് അപ്രത്യക്ഷനാകുന്നതുപോലെ, സ്വര്‍ഗ്ഗീയപ്രകാശത്തിന്‍റെ പാതയില്‍ ശരീരത്തിന്‍റെ തിന്മകള്‍ ഉയര്‍ന്നുവരുന്നതുമൂലം നിത്യസൂര്യനായ ഈശോയില്‍നിന്നുള്ള സ്വര്‍ഗ്ഗീയപ്രകാശം സ്വീകരിക്കാന്‍ സാധിക്കാതെ വരുന്നു. പീഡനത്തിന്‍റെ ഉഗ്രതയേറിവരുമ്പോള്‍ സഭാനേതാക്കളായ നക്ഷത്രങ്ങളും വീണുപോയേക്കാം (അംബ്രോസ്).
13:26 മനുഷ്യപുത്രന്‍റെ ആഗമനത്തെക്കുറിച്ചുള്ള വിവരണത്തിന് ദാനിയേല്‍ പ്രവാചകന്‍റെ ഗ്രന്ഥത്തിലെ മനുഷ്യപുത്രന്‍റെ ആഗമനവുമായി അടുത്ത ബന്ധമുണ്ട് (ദാനി 7:13; നിയ 30:4; സഖ 2:6). മഹത്വവും വിജയവുമാണ് ഈ വരവിന്‍റെ പ്രത്യേകത. ആദ്യത്തെ വരവില്‍ പ്രത്യക്ഷപ്പെട്ടതുപോലെ സഹനദാസനായിട്ടല്ല, പ്രസ്തുത, മഹത്വീകൃതനായിട്ടാണ് അവിടുത്തെ രണ്ടാമത്തെ വരവ്.
13:27, "തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും" എന്നത് ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരിച്ചവരുടെ പുനരുത്ഥാനവും സൂചിപ്പിക്കുന്നു.
നാലുദിക്കുകളില്‍ നിന്നുമെന്നാല്‍ ലോകം മുഴുവനില്‍നിന്നുമെന്നര്‍ത്ഥം. "ആദം" എന്ന വാക്കുതന്നെ ലോകത്തെ സൂചിപ്പിക്കുന്നു. കാരണം ഗ്രീക്കില്‍ ആദമെന്നവാക്കിന്‍റെ അ,ഉ,അ,ങ എന്ന നാല് അക്ഷരങ്ങളും നാലുദിക്കുകളെ സൂചിപ്പിക്കുന്നതാണ്: അനത്തോലെ = കിഴക്ക് (അ), ഡൂസിസ് = പടിഞ്ഞാറ് (ഉ), ആര്‍ക്തോസ് = വടക്ക് (അ), മെസംബ്രിയ = തെക്ക് (ങ). ആദിപാപത്തോടെ ആദം ലോകം മുഴുവന്‍ ചിതറിക്കപ്പെട്ടിരിക്കുകയാണ്. ആദത്തെ ചെറുകഷണങ്ങളായി പൊടിച്ചിട്ടെന്നതുപോലെ അവന്‍റെ സന്തതിപരമ്പര ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. തന്‍റെ കരുണയാല്‍ ദൈവം അവരെ ഒരുമിച്ചുകൂട്ടും. (അഗസ്റ്റിന്‍).
13:28-29, അത്തിമരത്തിന്‍റെ ഉപമ: 3 സുവിശേഷങ്ങളിലും ഒലിവുമലയിലെ പ്രസംഗം കാണാം (മത്താ 24:32-41; ലൂക്കാ 21:29-33). സൂക്ഷ്മദൃക്കുകളായ വ്യക്തികള്‍ക്ക് യുഗാന്ത്യത്തിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ഈ ഉപമയുടെ അര്‍ത്ഥം.
പഴങ്ങള്‍ പറിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന കാലമായതിനാല്‍ വേനല്‍ക്കാലം ലോകാവസാനത്തിന്‍റെ പ്രതീകമാണ് (ഹിപ്പോളിറ്റസ്).
13:30 "സംഭവിക്കുന്നതുവരെ" എന്നാല്‍ സംഭവിക്കാന്‍ ആരംഭിക്കുന്നതുവരെ എന്നു വിവര്‍ത്തനം ചെയ്യുന്നവരുണ്ട്. യുഗാന്ത്യത്തിന്‍റെ ലക്ഷണങ്ങള്‍ യേശുശിഷ്യരുടെ തലമുറയില്‍ത്തന്നെ ആരംഭിക്കുമെന്ന് അപ്പോള്‍ അര്‍ത്ഥം വരും. യുഗാന്ത്യത്തിലെ ഏറ്റവും നിര്‍ണ്ണായക സംഭവങ്ങളായ യേശുവിന്‍റെ കുരിശുമരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും ദര്‍ശിച്ചവരാണല്ലോ യേശുവിന്‍റെ ശിഷ്യര്‍.
13:31 "ആകാശവും ഭൂമിയും" എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം സര്‍വ്വസൃഷ്ടികളും എന്നാണ് (ഉല്പ 1:1). പ്രപഞ്ചം കടന്നുപോകും; എന്നാല്‍ യേശുവിന്‍റെ വചനം നിലനില്‍ക്കും. യേശുവിന്‍റെ വാക്കുകളുടെ അലംഘനീയത അവിടുത്തെ ദൈവത്വത്തിന്‍റെ അടയാളമാണ് (സങ്കീ 102:25-27; ഏശ 40:6-8; 51:6).
Gospel of Mark Second Coming of the Son of Man (13: 24-31) catholic malayalam gospel of mark Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206