x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (12:1-12)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

ഈ ഉപമയിലൂടെ നേതാക്കന്മാരുടെ നിരുത്തരവാദിത്വത്തെയും അവിശ്വസ്തതയെയും യേശു വിമര്‍ശിക്കുന്നു.

12:1, ഉപമയില്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ച മനുഷ്യന്‍ ദൈവമാണ്. ഇസ്രായേലാണ് മുന്തിരിത്തോട്ടം (സങ്കീ 80:8-19; ജറ 2:21), പാട്ടകൃഷിക്കാര്‍ ഇസ്രായേലിലെ നേതാക്കന്മാരും. ഏശയ്യ 5:1-2 വികസിപ്പിച്ചുണ്ടാക്കിയിട്ടുള്ളതാണ് ഈ ഉപമ. ഇസ്രായേലെന്ന മുന്തിരിത്തോട്ടത്തിന്‍റെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമാവശ്യമായതെല്ലാം ഒരു കുറവും കൂടാതെ ദൈവം നല്കി. ഇസ്രായേലിന് ആവശ്യമായ സ്വാതന്ത്ര്യവും ദൈവം നല്കി.

12:2-5, തോട്ടത്തിന്‍റെ ഉടമയ്ക്ക് പാട്ടക്കാര്‍ വിളവെടുപ്പുകാലത്ത് വീഞ്ഞായോ, മുന്തിരിയായോ പാട്ടം കൊടുക്കണമായിരുന്നു. പാട്ടക്കാരും സ്ഥലമുടമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ആ കാലഘട്ടത്തില്‍ സംഭവിക്കാറുള്ളതായിരുന്നു. വിധവകളോ, വികലാംഗരോ, കാര്യപ്രാപ്തിയില്ലാത്തവരോ ആയ ഉടമകള്‍ക്കുനേരേ അക്രമങ്ങള്‍ ഉണ്ടാകുന്നതും അസംഭവ്യമായിരുന്നില്ല. എന്നാല്‍ ഈ ഉപമയിലേതുപോലെ അക്രമം കൊലപാതകത്തില്‍ കലാശിക്കുന്നത് അസാധാരണമായിരുന്നു. ദൈവം തന്‍റെ അനുഗ്രഹങ്ങള്‍ക്ക് ആനുപാതികമായി ഫലം പ്രതീക്ഷിക്കുന്നു. ഫലം ശേഖരിക്കാന്‍ ദൈവം അയച്ച ഭ്യത്യര്‍ പ്രവാചകന്മാരാണ്. ഇസ്രായേലിലെ നേതാക്കന്മാര്‍ ദൈവത്തിന്‍റെ പ്രവാചകരെ നിരാകരിക്കുകയും പീഡിപ്പിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു. പലരെയും അയക്കുന്നത് ദൈവത്തിന്‍റെ നീണ്ട കാത്തിരിപ്പിന്‍റെയും ക്ഷമയുടെയും സഹനത്തിന്‍റെയും പ്രതീകമാണ്. അനുതാപത്തിലേയ്ക്ക് ഇസ്രായേല്‍ ജനത്തെ നയിക്കാന്‍ ദൈവം നിരന്തരം നടത്തിയ ശ്രമങ്ങളെയാണ് അതു സൂചിപ്പിക്കുന്നത് (ജറെ 3:11-14; എസെ 16:59-63; ഹോസി 2:2;14:20).

12:9, പുത്രന്‍ വന്നതു കണ്ടപ്പോള്‍ പിതാവു മരിച്ചു പോയിക്കാണുമെന്നു കര്‍ഷകന്‍ കരുതി. പുത്രനെകൊന്ന് മുന്തിരിത്തോട്ടത്തിനു വെളിയിലെറിയുന്നത് ജറുസലെം പട്ടണത്തിനു പുറത്തു യേശുവിനെ ക്രൂശിച്ചതിനെ അനുസ്മരിപ്പിക്കുന്നു. ദൈവജനമെന്ന മുന്തിരിത്തോട്ടത്തിന്‍റെ മേല്‍നോട്ടം. ഇസ്രായേലിന്‍റെ നേതാക്കളില്‍നിന്നും സഭയുടെ നേതാക്കളെ ഏല്പിക്കുന്നതിന്‍റെ സൂചനയാണിവിടെ നാം കാണുന്നത്.

12:10, സങ്കീര്‍ത്തനം 118:22-23 ആണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കല്ല് എന്നാല്‍ ഈ സങ്കീര്‍ത്തനത്തില്‍ ഇസ്രായേലിനെയാണ് വിവക്ഷിക്കുന്നത്. മറ്റു രാജ്യങ്ങളാല്‍ തിരസ്ക്കരിപ്പെടുകയും തോല്പിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ഇസ്രായേലിന് ജനതകളുടെ മദ്ധ്യത്തില്‍ ദൈവം നല്കാനിരിക്കുന്ന മഹത്വത്തെക്കുറിച്ചാണ് സങ്കീര്‍ത്തനങ്ങള്‍ പറയുന്നത്. മര്‍ക്കോസില്‍ ഇത് യേശുവിനെ സൂചിപ്പിക്കുന്നു. ഒരു കെട്ടിടത്തിന്‍റെ രണ്ടുവശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലക്കല്ലിന് കെട്ടിടത്തിന്‍റെ  ഘടനയില്‍ അതിപ്രധാനമായ സ്ഥാനമാണുള്ളത്. പുത്രന്‍റെ ദയനീയമായ അന്ത്യത്തെ മഹത്വപൂര്‍ണ്ണമായി പരിണമിപ്പിച്ച പിതാവിന്‍റെ പ്രവൃത്തി ഏവരെയും വിസ്മയിപ്പിക്കുന്നതും പിതാവിന്‍റെ പരമാധികാരത്തെ വിളംബരം ചെയ്യുന്നതുമാണ്.

12:12, തന്നെ വധിക്കാനുള്ള  മതമേധാവികളുടെ മനസ്സിലിരുപ്പ് ഈ ഉപമയിലൂടെ യേശു പുറത്തുകൊണ്ടുവന്നു. ഒരിക്കല്‍ക്കൂടി ഈ പിന്തുണ യേശുവിന് സുരക്ഷിതത്വത്തിന്‍റെ വേലിക്കെട്ട് തീര്‍ത്തു. ഈ ഉപമയുടെ അര്‍ത്ഥമെന്തെന്ന് യേശുവിന്‍റെ എതിരാളികള്‍ക്കു മനസ്സിലായി. പക്ഷേ അവര്‍ അനുതപിക്കുകയല്ല, കൂടുതല്‍ കഠിനഹൃദയരാവുകയാണു ചെയ്തത്. ഉപമകള്‍ അവിശ്വാസികളിലുണ്ടാക്കുന്ന പ്രതികരണത്തെക്കുറിച്ച് യേശു മുമ്പു പറഞ്ഞത് (4:10-12) അവരുടെ കാര്യത്തില്‍ നിറവേറി.

Gospel of Mark parable of the vineyard farmers (12: 1-12) Dr. Jacob Chanikuzhi catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message