x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, കടുകുമണിയുടെ ഉപമ (4:30-34)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ ദൈവപരാജ്യത്തെക്കുറിച്ച് യേശു അരുളിച്ചെയ്യുന്ന മൂന്നാമത്തെയും അവസാനത്തെയും ഉപമയാണിത്. ദൈവരാജ്യത്തിന്‍റെ എളിയ രീതിയിലുള്ള ആരംഭവും മഹത്വപൂര്‍ണ്ണമായ പര്യവസാനം തമ്മിലുള്ള വ്യത്യാസമാണ് ഈ ഉപമ ചിത്രീകരിക്കുന്നത്.                                                                                
ഏറ്റവും ചെറുതിനെ സൂചിപ്പിക്കുന്ന പ്രതീകമാണ് കടുകുമണി. കടുകുമണി ഏറ്റവും ചെറിയ വിത്തല്ലാത്തതുപോലെ (ചീരയുടെ അരി കടുകിലും ചെറുതാണല്ലോ) പരമാവധി ആറടിവരെ വളര്‍ന്നേക്കാവുന്ന കടുകുചെടി ഏറ്റവും വലിയ ചെടിയുമല്ല. എന്നാല്‍ ചെടിയും അതിന്‍റെ വിത്തും തമ്മിലുള്ള അന്തരം ശ്രദ്ധേയംതന്നെ. വളരെ ചെറുതായ ഒരു കടുകുമണിയില്‍നിന്നു പക്ഷികള്‍ക്കു ഭക്ഷണവും സുരക്ഷിതത്വവും വിശ്രമവും നല്‍കുന്ന ഒരു വലിയ ചെടിയായി അതുമാറുന്നു. ദൈവരാജ്യത്തിന്‍റെ ആരംഭവും അവസാനവും യഥാക്രമം കടുകുമണിക്കും കടുകുചെടിക്കും സാദ്യശ്യമാണെന്ന് യേശു പറഞ്ഞുവയ്ക്കുന്നു.                                            
ദൈവരാജ്യം സമാഗതമായിരിക്കുന്നുവെന്ന് യേശു പ്രസംഗിച്ചപ്പോള്‍ ദൈവരാജ്യത്തിന് അവിടുന്ന് പ്രാരംഭം കുറിക്കുകയായിരുന്നു. പക്ഷേ, ആര്‍ക്കും വിശ്വസിക്കാനാവാത്തവിധം നിസ്സാരമായ ഒരു തുടക്കമായിരുന്നത്. ലോകദൃഷ്ടിയില്‍ ഒരു തച്ചന്‍ ചില മുക്കുവരോടൊപ്പം ആരംഭിച്ച പ്രസ്ഥാനം. യേശുവിന്‍റെ ശിഷ്യരില്‍ പണമോ, പാണ്ഡിത്യമോ, പ്രാഗത്ഭ്യമോ, സ്വാധീനമോ ഉള്ളവരൊന്നും ഉണ്ടായിരുന്നില്ല. എണ്ണത്തിലും അവര്‍ കുറവായിരുന്നു. എങ്കിലും അത് ഒരു വലിയ വടവൃക്ഷമായി ലോകമാസകലമുള്ള ജനങ്ങള്‍ക്ക് ആശയും ആശ്രയവും അരുളാന്‍ മാത്രം വളരും. പക്ഷികള്‍ ചേക്കേറുന്ന വൃക്ഷത്തിന്‍റെ രുപകത്തില്‍ ദാനി 4:12 ന്‍റെ സ്വാധീനം പ്രകടമാണ്. കൂടാതെ സങ്കീ 2; എസെ 17:22-24; 31:6 എന്നിവയും ശ്രദ്ധേയമാണ്.                                                
വിചിന്തനം: ഇന്ന് ലോകമാസകലം പടര്‍ന്നു പന്തലിച്ചിരിക്കുന്ന വലിയ ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പ്രസ്ഥാനങ്ങളില്‍ പലതും വളരെ എളിയതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചവയാണ് എളിയ തുടക്കങ്ങള്‍ നടത്തുന്നവരെ നിന്ദിക്കരുതെന്ന് ഈ ഉപമ നമ്മെ ഉപദേശി ക്കുന്നു.                                                                
കടുകുമണിക്ക് ആകര്‍ഷകമായ രൂപമോ, വലുപ്പമോ ഇല്ല. എങ്കിലും അതിനുള്ളില്‍ വലിയ സാദ്ധ്യതകള്‍ ദൈവം നിക്ഷേപിച്ചിരിക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങള്‍ യാതൊരു പ്രത്യേക കഴിവുകളുമില്ലാത്തവരാണെന്ന ദുഃഖം ചില മാതാപിതാക്കളെങ്കിലും പങ്കുവെയ്ക്കാറുണ്ട്. ആ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് അവര്‍ ആകുലപ്പെടാറുമുണ്ട്. എന്നാല്‍ അവരിലെല്ലാം ദൈവം നന്മകള്‍ നിറച്ചിരിക്കുന്നുവെന്ന പ്രതീക്ഷയുടെ സന്ദേശമാണ് കടുകുമണിയുടെ ഉപമ നല്‍കുന്നത്.

Gospel of Mark parable of the mustard seed (4: 30-34) Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message