We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
തലേദിവസം യേശു അത്തിമരത്തോടു പറഞ്ഞ വാക്കുകളുടെ ഫലം പിറ്റേദിവസമാണു ശിഷ്യര്‍ കണ്ടത് (20-21). തന്മൂലം വേരുമുതല്‍ ഉണങ്ങിപ്പോയിരിക്കുന്നുവെന്നാണ് അക്ഷരാര്‍ത്ഥം. മരണം അതിന്‍റെ ജീവസ്രോതസ്സു മുതല്‍ വ്യാപിച്ചുവെന്നാണു സൂചന. അത്തിമരത്തെ ശപിക്കുന്നതും (11:12-14) അത് ഉണങ്ങുന്നതിനുമിടയില്‍ (11:20-25) ദേവാലയ ശുദ്ധീകരണകഥ വിവരിക്കുന്നതിലൂടെ അത്തിമരം ജറുസലേം ദേവാലയത്തെ പ്രതിനീധികരിക്കുന്നുവെന്നാണ് സുവിശേഷകന്‍ വ്യക്തമാക്കുന്നത്. അത്തിമരം ഉണങ്ങുന്നതു ദേവാലയനാശത്തിന്‍റെ പ്രതീകമാണ്. അത്തിമരം വേരുമുതല്‍ ഉണങ്ങിയെന്നത് ദേവാലയത്തിന്‍റെ സമ്പൂര്‍ണ്ണനാശത്തെ ചിത്രീകരിക്കുന്നു.
11:22-23, വിശ്വാസത്തെ സംബന്ധിക്കുന്ന പാഠമാണ് യേശു തുടര്‍ന്ന് നല്കുന്നത്. ആഴത്തില്‍ അടിസ്ഥാനമുള്ളതുകൊണ്ട് മലകളെ അനക്കാന്‍ പോലും പറ്റില്ല എന്നാണ് സങ്കല്പം. മലയെ മാറ്റുക എന്നാല്‍ അസാദ്ധ്യമായതു ചെയ്യുക എന്ന് അര്‍ത്ഥം വരുന്നു. മനുഷ്യര്‍ക്ക് അസാധ്യമായതു പ്രാര്‍ത്ഥനയിലൂടെ സാധിക്കാമെന്നതാണ് ഇതിന്‍റെ ആദ്യസന്ദേശം. എന്നാല്‍ ദേവാലയ നാശത്തെ ചിത്രീകരിക്കുന്ന ഉണങ്ങിയ അത്തിവൃക്ഷത്തോടനുബന്ധിച്ചു നല്കിയ ഈ പ്രബോധനത്തിനു മറ്റൊരു അര്‍ത്ഥംകൂടി കാണാം. അതനുസരിച്ച് മല എന്നു പറയുന്നത് ജറുസലേം ദേവാലയം സ്ഥിതിചെയ്യുന്ന സിയോന്‍ മലയാണ്. തകര്‍ക്കാനാവാത്ത ദേവാലയം അതു സ്ഥിതിചെയ്യുന്ന അനക്കാനാവാത്ത മലയോടുകൂടി കടലില്‍ പതിക്കുമെന്നത് ഒരിക്കല്‍ക്കൂടി ദേവാലയനാശത്തെ അടിവരയിട്ടുറപ്പിക്കുകയാണ്.
11:24-25, തുടര്‍ന്നു വരുന്നതു പ്രാര്‍ത്ഥനയെക്കുറിച്ചും ക്ഷമയെക്കുറിച്ചുമുള്ള പാഠങ്ങളാണ്. 23-ാം വാക്യത്തില്‍ പറഞ്ഞിരിക്കുന്ന പൊതുതത്വം-വിശ്വാസത്തോടെ പറയുന്നതു സംഭവിക്കും-പ്രാര്‍ത്ഥനയുടെ കാര്യത്തിലും ശരിയാണ്. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ കിട്ടും എന്ന് വിശദീകരിക്കുകയാണ് 24-ാം വാക്യം. പ്രാര്‍ത്ഥന ഫലപ്രദമാക്കുന്നതിന് ആദിമസഭ പിന്നീട് മറ്റു ചില സവിശേഷതകള്‍കൂടി നിര്‍ദ്ദേശിച്ചുവെന്ന് പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പുതിയനിയമ പുസ്തകങ്ങളിലെ പ്രബോധനങ്ങള്‍ വ്യക്തമാക്കുന്നു: പ്രാര്‍ത്ഥന യേശുവിന്‍റെ നാമത്തിലായിരിക്കണം (യോഹ 14:13-14; 15:16; 16:23); പ്രാര്‍ത്ഥിക്കുന്നവര്‍ യേശുവിന്‍റെ വചനത്തില്‍ നിലനില്ക്കണം (യോഹ 15:7); സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണം (ലൂക്കാ 18:1); സംശയമില്ലാതെ പ്രാര്‍ത്ഥിക്കണം (യാക്കോ 1:8); ദുരാശകളെ തൃപ്തിപ്പെടുത്താനുള്ള പ്രാര്‍ത്ഥനയായിരിക്കരുത് (യാക്കോ 4:3). "നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ നില്‍ക്കുമ്പോള്" എന്നാണ് . യഹൂദര്‍ സാധാരണ നിന്നുകൊണ്ടാണു പ്രാര്‍ത്ഥിച്ചിരുന്നത് (1സാമു 1:26; ലൂക്കാ 18:11-13). ഈ വാക്യവും ദേവാലയനാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവസാന്നിദ്ധ്യത്തിന്‍റെ സ്ഥലമാണു ദേവാലയം. അതില്ലാതായാല്‍ വിശ്വാസികള്‍ക്ക് ദൈവ ഐക്യത്തിന് എന്തു മാര്‍ഗ്ഗമെന്ന ചോദ്യത്തിന് ഈ ഭാഗം ഉത്തരം നല്കുന്നു. വിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്യുന്ന സമൂഹമാണ് ദൈവത്തിന്‍റെ യഥാര്‍ത്ഥ ആലയം.
നിങ്ങള്‍ ക്ഷമിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവു നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുകയില്ല എന്ന് ചില കൈയ്യെഴുത്തുപ്രതികള്‍ 26-ാം വാക്യമായി കൂട്ടിച്ചേര്‍ക്കുന്നു. മത്തായി 6:14 നെ അടിസ്ഥാനപ്പെടുത്തി പില്കാല പകര്‍പ്പെഴുത്തുകാര്‍ കൂട്ടിച്ചേര്‍ത്തതാകണമിത്.
Gospel of Mark Lesson of the Dried Fig Tree (11: 20-26) catholic malayalam mananthavady diocese Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206