We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ഉടനെതന്നെ ബത്സെയ്ദായിലേക്കുപോകാന്‍ യേശു ശിഷ്യന്മാരെ നിര്‍ബന്ധിച്ചു. എന്താണ് അതിനുകാരണമെന്ന് മര്‍ക്കോസോ, മത്തായിയോ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ യോഹ 6:15 ല്‍ അതിന്‍റെ കാരണം കാണാം: യേശുവിനെ രാജാവാക്കാനുള്ള ജനത്തിന്‍റെ ശ്രമം, ജനക്കൂട്ടത്തിന്‍റെ പ്രസ്തുത പരിശ്രമത്തില്‍ ശിഷ്യന്മാരും അവരോടൊപ്പം കൂടുമെന്നുറപ്പായതുകൊണ്ടാകാം യേശു ശിഷ്യരെ ഉടനെ തന്നെ പറഞ്ഞയക്കുന്നത്.
6:46, യേശു പ്രാര്‍ത്ഥിക്കുന്ന മൂന്നവസരങ്ങള്‍ മര്‍ക്കോസ് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട് (1:35; 6:46; 14:32-36). അതില്‍ ആദ്യത്തെതു രണ്ടും യേശുവിനു ലഭിച്ച വലിയ ജനപിന്തുണയുടെ പശ്ചാത്തലത്തിലാണ്. കുരിശൊഴിവാക്കി ഇസ്രായേലിന്‍റെ രക്ഷകനായിത്തീരുന്നതിനുള്ള വലിയ പ്രലോഭനമായിരുന്നു ഈ ജനപിന്തുണ യേശുവിനു നല്‍കിയത്.
6:47-48, യഹൂദര്‍ രാത്രിയെ 3 മണിക്കൂര്‍ വീതമുള്ള നാലുയാമങ്ങളായി തിരിച്ചിരുന്നു: 6-9; 9-12; 12-3; 3-6. നാലാം യാമം എന്നത് വെളുപ്പിന് 3 മണിമുതല്‍ 6 മണിവരെയുള്ള സമയമാണ് വിവക്ഷിക്കുന്നത്. ഏകദേശം 3 മൈല്‍ ദൂരം കടക്കാന്‍ ശിഷ്യന്മാര്‍ 8 മണിക്കൂറോളം തുഴഞ്ഞുകൊണ്ടിരുന്നു. യേശു വെള്ളത്തിനുമീതെ നടക്കുന്നത് വെറുമൊരു അത്ഭുതമല്ല പ്രത്യുത തന്‍റെ ദൈവത്വം വെളിപ്പെടുത്തുന്ന സംഭവമാണ് (വേലീുവമി്യ). കാരണം, പഴയനിയമത്തിലെ, ചിന്തയനുസരിച്ച് ദൈവത്തിനുമാത്രമാണ് വെള്ളത്തിനുമുകളിലൂടെ നടക്കാന്‍ സാധിക്കുക (ജോബ് 9:8; 38:16; സങ്കീ 77:19; ഏശ 43:16). വെള്ളത്തിനുമുകളിലൂടെ നടക്കുന്നതുവഴി ദൈവത്തിനുമാത്രം സാധിക്കുന്ന ഒരു കാര്യം ചെയ്തുകൊണ്ട് യേശുതന്‍റെ ദൈവത്വം വെളിപ്പെടുത്തുന്നു. കടന്നുപോകാന്‍ ഭാവിച്ചു എന്ന സുവിശേഷകന്‍റെ പ്രയോഗവും യേശുവിന്‍റെ ദൈവത്വം വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇവിടെ പാരെല്‍ത്തെയിന്‍ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം പ്രത്യക്ഷപ്പെടുന്ന അവസരവുമായി ബന്ധപ്പെട്ട് ഗ്രീക്കുപഴയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദമാണിത് (പുറ 33:22; 34,6:1 .... 19:11).
6:49, ഇരുട്ടായിരുന്നതിനാല്‍ ശിഷ്യര്‍ക്ക് യേശുവിനെ വ്യക്തമായി കാണാന്‍ സാധിച്ചില്ല. മാത്രവുമല്ല മനുഷ്യരാരെങ്കിലും വെള്ളത്തിനുമീതെ നടക്കുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. കടല്‍ അശുദ്ധാരൂപികളുടെ ആവാസകേന്ദ്രമായി അക്കാലത്ത് കരുതപ്പെട്ടിരുന്നതിനാല്‍ സ്വാഭാവികമായും കടലിനുമുകളിലൂടെ നടക്കുന്നത് ഒരു ഭൂതമാണെന്ന് അവര്‍ കരുതി.
6:50, ദൈവത്തിന്‍റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലില്‍ മനുഷ്യര്‍ക്കുണ്ടാകുന്ന പരിഭ്രമവും ദൈവികവെളിപാടുകഥകളിലെ ഒരു പ്രധാന ഘടകമാണ്. യേശുവിനെക്കണ്ട ശിഷ്യര്‍ക്കുണ്ടായ പരിഭ്രമവും ഇതൊരു വെളിപാടുകഥയാണെന്ന സൂചനയാണു തരുന്നത്. ധൈര്യമായിരിക്കൂ: ഭയപ്പെടേണ്ട എന്ന ആശ്വാസവചനം യേശു ശിഷ്യര്‍ക്കു നല്കുന്നു (ഏശ 41:10; 41:12-14; 43:1; 44:2). "ഞാനാണ്" (ഏഗോ എയ്മി) എന്ന യേശുവിന്‍റെ പ്രസ്താവന ഈ സംഭവം ദൈവീകപ്രത്യക്ഷീകരണമാണെന്നതിന്‍റെ മറ്റൊരുതെളിവാണ്. മോശയ്ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുമ്പോള്‍ അവിടുന്നു പറയുന്നതും "ഞാനാണ്" (ഏഗോ എയ്മി) എന്നുതന്നെയാണ് (പുറ 3:14; ഏശ 41:4; 43:10; 51:12; 52:6).
6:51-52, യേശു വഞ്ചിയില്‍ കയറിയ ഉടനെ മറ്റൊരത്ഭുതം സംഭവിച്ചു: കാറ്റുശമിച്ചു. പെരുവെള്ളത്തില്‍നിന്ന് തന്‍റെ ഭക്തരെ രക്ഷിക്കുന്ന ദൈവികശക്തി യേശുവിനുണ്ടെന്നാണ് ഇതിനര്‍ത്ഥം. ശിഷ്യന്മാര്‍ ആശ്ചര്യഭരിതരായി. കാരണം, അപ്പം വര്‍ദ്ധിപ്പിച്ചതു കണ്ടിട്ടും യേശു ദൈവമാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. യേശുവിന്‍റെ ദൈവത്വം തിരിച്ചറിയാനുള്ള തുറവി അവരുടെ ഹൃദയത്തിനുണ്ടായിരുന്നില്ല. അവരുടെ ഹൃദയം കഠിനമാക്കപ്പെട്ടിരുന്നുവെന്ന നിശിതമായ വിമര്‍ശനമാണ് തുടര്‍ന്ന് മര്‍ക്കോസ് നടത്തുന്നത് യേശുവില്‍ വിശ്വസിക്കാത്ത അവിടുത്തെ എതിരാളികളെ സൂചിപ്പിക്കാനാണ് "കഠിനഹൃദയം" എന്ന വാക്ക് മര്‍ക്കോസ് ഇതിനുമുമ്പ് ഉപയോഗിച്ചിട്ടുള്ളത് (3:5). യേശുവിന്‍റെ എല്ലാ അത്ഭുതങ്ങളും കണ്ടിട്ടും അവന്‍റെ ശുശ്രൂഷയില്‍ പങ്കാളികളായിരുന്നിട്ടും ശിഷ്യന്മാര്‍ യേശുവിന്‍റെ എതിരാളികളെക്കാള്‍ ഒട്ടും ഭേദമല്ല എന്ന നിലയിലേക്കു താഴ്ന്നിരിക്കുന്നു! അവര്‍ക്ക് ഇനിയും യേശു ആരെന്നു വ്യക്തമായിട്ടില്ല!
Gospel of Mark Jesus walks on water (6: 45-52) the gospel of mark catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206