We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 05-Feb-2021
കര്‍ത്താവായ യേശു എന്ന പേര് ഇവിടെയും ലൂക്കാ 24:3ലും മാത്രമാണ് സുവിശേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് (വാ. 19). നസറായനായ യേശു ഉത്ഥാനത്തെത്തുടര്‍ന്ന് ശിഷ്യന്മാര്‍ക്ക് പരമാധികാരിയായ "കര്‍ത്താവായ യേശു"വായി മാറി. യേശു തന്‍റെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച് ഇതിനുമുമ്പും സൂചിപ്പിച്ചിരുന്നു (14:7). ഇപ്പോള്‍ ശിഷ്യര്‍ അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു സാക്ഷികളായി. മിശിഹാ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നത് പഴയനിയമത്തില്‍ പ്രവചിക്കപ്പെട്ടിട്ടുള്ളതാണ് (സങ്കീ 110:1). ദൈവത്തിന്‍റെ വലതുഭാഗത്ത് യേശു ഇരിക്കുന്നത് തന്‍റെ രക്ഷാകരകര്‍മ്മം പൂര്‍ത്തിയാക്കിക്കഴിഞ്ഞതിന്‍റെ സൂചനയാണ്.
സങ്കീര്‍ത്തനം 110:1 ല്‍ ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്തത് യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തില്‍ നിറവേറി: കര്‍ത്താവ് എന്‍റെ വലതുഭാഗത്തിരിക്കുക (ഇറണേവൂസ്)
16:20, യേശുവിന്‍റെ പ്രവര്‍ത്തനം ഭൂമിയില്‍ ശിഷ്യരിലൂടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ശിഷ്യന്മാരിലൂടെ സംഭവിക്കുന്നത് യേശുവിന്‍റെ പ്രവര്‍ത്തനം തന്നെയാണ്. അവരിലൂടെ താന്‍ തന്നെയാണു പ്രവര്‍ത്തിക്കുന്നതെന്ന് അടയാളങ്ങളിലൂടെ അവിടുന്നു സ്ഥിരീകരിക്കുകയും ചെയ്തു. യേശുവിന്‍റെ കല്പനയനുസരിച്ച് എല്ലായിടത്തും പോയി വചനം പ്രസംഗിച്ച ശിഷ്യര്‍ എല്ലാക്കാലത്തെയും ശിഷ്യഗണങ്ങള്‍ക്ക് ഉത്തമമാതൃകയാണ്.
വിചിന്തനം: സുവിശേഷം എല്ലാ സൃഷ്ടികള്‍ക്കും: തന്‍റെ ശിഷ്യരുടെ ഹൃദയകാഠിന്യത്തെയും വിശ്വാസരാഹിത്യത്തെയും യേശു കുറ്റപ്പെടുത്തിയെങ്കിലും അവരെ അവിടുന്ന് എഴുതിത്തള്ളുന്നില്ല. പകരം വളരെ ശ്രമകരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ ചുമതല അവരെ അവിടുന്നു ഭരമേല്പിക്കുകയാണ്: നിങ്ങള്‍ ലോകമെങ്ങുംപോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. ശിഷ്യരില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് യേശു അവരെ വിശ്വാസയോഗ്യരാക്കിത്തീര്‍ക്കുന്നു.
സകലസൃഷ്ടികളോടും പ്രഘോഷിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ സുവിശേഷപ്രഘോഷണത്തില്‍ യാതൊരു വിവേചനവും കാട്ടാന്‍ പാടില്ലെന്നാണ് യേശു നിര്‍ദ്ദേശിക്കുന്നത്. ആരോടൊക്കെ പ്രസംഗിച്ചാല്‍ മതി എന്നു നിശ്ചയിക്കാനുള്ള അവകാശം ശിഷ്യര്‍ക്കില്ല; കാരണം സുവിശേഷം എല്ലാവരുടെയും അവകാശമാണ്. എല്ലാവരോടും പ്രസംഗിക്കാനുള്ള നിയോഗം മറ്റു മതങ്ങളുടെയും സംസ്കാരങ്ങളുടെയുംമേല്‍ ഔദ്ധത്യപൂര്‍ണ്ണമായ ഒരു മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള തീട്ടൂരമല്ല; ഈ ലോകത്തോടുള്ള ദൈവത്തിന്‍റെ വലിയ സ്നേഹത്തിന്‍റെ പ്രകടനമാണ്.
ആരംഭം മുതല്‍തന്നെ പ്രസംഗമായിരുന്നു സുവിശേഷവത്കരണത്തിന്‍റെ അടിസ്ഥാനോപാധി. പിന്നീട്, ലേഖനങ്ങളിലൂടെ പൗലോസ് തന്‍റെ പ്രസംഗം തുടര്‍ന്നു. സുവിശേഷകര്‍ ആ പാത പിന്തുടര്‍ന്നു. തുടര്‍ന്നങ്ങോട്ട് സുവിശേഷപ്രഘോഷണത്തിന് നവംനവങ്ങളായ അനേകമാര്‍ഗ്ഗങ്ങളാണ് സഭാസമൂഹം അവലംബിച്ചുപോന്നിട്ടുള്ളത്. ഇന്ന് ഒരു വിശ്വാസി ഇടവകദേവാലയത്തില്‍ സുവിശേഷപ്രസംഗം കേള്‍ക്കുമ്പോള്‍ ആദിമസഭയുടെ ആദ്യകാലസുവിശേഷപ്രഘോഷണരീതിയില്‍ അവന്‍ ഭാഗഭാക്കാകുന്നു. എന്നാല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് അവന്‍ ഒരു സുവിശേഷസന്ദേശം സ്വീകരിക്കുകയോ അയക്കുകയോ ചെയ്യുമ്പോള്‍ കാലാനുസൃതമായി ലോകത്തെ വചനബദ്ധമാക്കുന്ന അപ്പസ്തോലിക ദൗത്യത്തില്‍ അവന്‍ പങ്കാളിയാവുകയാണു ചെയ്യുന്നത്.
Gospel of Mark Ascension of Jesus (16: 19-20) gospel of mark catholic malayalam Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206