We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
മുന്‍ വാക്യത്തില്‍ യേശു നടത്തിയ പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമാണ് ഈ സംഭവം. ഈശോ അപമാനകരമായ മരണത്തിനു വിധേയനാകുമെങ്കിലും ആത്യന്തികമായി മഹത്വം പ്രാപിക്കുമെന്ന ഉറപ്പാണ് ഈ സംഭവം ശിഷ്യര്‍ക്കു നല്കുന്നത്. യേശു മിശിഹായാണെന്ന് പത്രോസ് പ്രഖ്യാപിച്ചെങ്കില്‍ അവന്‍ തന്‍റെ പ്രിയപുത്രനാണെന്ന് (8:29; 9:7; 14:61) ദൈവംതന്നെ സാക്ഷ്യപ്പെടുത്തുന്ന ഭാഗമാണിത്.
9:2-4, "ആറു ദിവസം കഴിഞ്ഞു" എന്ന പരാമര്‍ശം പുറ 24:15-16 നെ അനുസ്മരിപ്പിക്കുന്നു. മോശ ആറു ദിവസം സീനായ് മലയില്‍ കഴിഞ്ഞു. ഏഴാം ദിവസമാണ് ദൈവം പ്രത്യക്ഷപ്പെട്ടത്. അതിസ്വാഭാവിക വെളിപാടിന്‍റെ അരങ്ങാണ് മലമുകള്‍. ഈ സംഭവം താബോര്‍ മലയില്‍വച്ചു നടന്നുവെന്നാണ് പരമ്പരാഗതമായി കരുതപ്പെടുന്നത്.
പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്ന മൂവര്‍ സംഘം ജായ്റോസിന്‍റെ പുത്രിയെ യേശു ഉയിര്‍പ്പിക്കുന്നതു കാണാന്‍ അവസരം ലഭിച്ചവരാണ് (5:37). ഇപ്പോള്‍ യേശുവിന്‍റെ രൂപാന്തരീകരണത്തിനു സാക്ഷ്യം വഹിക്കാനും അവര്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്നു. യേശുവിന്‍റെ മഹത്വവും ശക്തിയും കൂടുതല്‍ വ്യക്തമായി അവര്‍ക്ക് വെളിപ്പെടുത്തപ്പെട്ടുവെങ്കിലും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട ഉള്‍ക്കാഴ്ചയൊന്നും അവര്‍ പ്രദര്‍ശിപ്പിക്കുന്നില്ല (രള 8:33; 10:35-37; 14:33-41). പുത്രനെ ശ്രവിക്കുക എന്ന ദൈവപിതാവിന്‍റെ നിര്‍ദ്ദേശത്തിനുശേഷവും (9:7) ഈ 3 പേര്‍ക്കുണ്ടാകുന്ന പരാജയങ്ങള്‍ ശ്രദ്ധേയമാണ്.
"മെറ്റമോര്‍ഫോത്തെ" എന്ന വാക്കിന് രൂപം മാറി എന്നാണര്‍ത്ഥം. ഉത്ഥാനത്തിനുശേഷം യേശു സ്വീകരിക്കാനിരിക്കുന്ന മഹത്വപൂര്‍ണ്ണമായ രൂപത്തിന്‍റെ ഒരു ദൃശ്യമാണ് യേശു ശിഷ്യര്‍ക്കു നല്കിയത്. വസ്ത്രത്തിന്‍റെ വെണ്മയെക്കുറിച്ചുള്ള പരാമര്‍ശം ഇത് ഒരു ദൃക്സാക്ഷി വിവരണമാണെന്നു സൂചിപ്പിക്കുന്നു. പത്രോസിന്‍റെ ദൃക്സാക്ഷി വിവരണമാണല്ലോ മര്‍ക്കോസിന്‍റെ സുവിശേഷത്തിനടിസ്ഥാനം. മനുഷ്യപുത്രന്‍ മഹത്വത്തോടെ വരാനിരിക്കുന്നതെങ്ങനെയെന്നതിന്‍റെ നിഴലാട്ടമാണ് അവന്‍റെ വസ്ത്രത്തിന്‍റെ വെണ്മ വെളിവാക്കുന്നത്. തിളക്കമുള്ള വസ്ത്രങ്ങള്‍ സ്വര്‍ഗ്ഗീയരുടെ പ്രത്യേകതയാണ് (ദാനി.7:9; 12:3). നിയമത്തിന്‍റെയും പ്രവാചകരുടെയും അഥവാ പഴയനിയമത്തിന്‍റെ പ്രതീകങ്ങളാണ് മോശയും ഏലിയായും. ഏലിയാ മിശിഹായുടെ മുന്നോടിയായതിനാലാകാം അദ്ദേഹത്തിന്‍റെ പേര് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിന്‍റെ ജീവിതവും പ്രവര്‍ത്തനവും ദൈവഹിതപ്രകാരമുള്ളതും വചനത്തിന്‍റെ പൂര്‍ത്തീകരണവുമാണെന്നതിന്‍റെ സൂചനയാണ് യേശുവുമൊത്തുള്ള അവരുടെ സാന്നിദ്ധ്യവും സംസാരവും. യേശുവിന്‍റെ സഹനവും മരണവും ദൈവത്തിന്‍റെ അപ്രീതിയുടെ അടയാളമാണെന്നു കരുതുന്നവര്‍ക്കുള്ള തിരുത്തുമാണിത്.
9:5-6, മലമുകളിലെ സ്വര്‍ഗ്ഗാനുഭവം ദീര്‍ഘിപ്പിക്കാനുള്ള ആഗ്രഹമാണ് പത്രോസിന്‍റെ വാക്കുകളില്‍ തെളിയുന്നത്. 7-8, പുറപ്പാടുപുസ്തകത്തിന്‍റെ പശ്ചാത്തലത്തില്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളമാണ് മേഘം (പുറ 16:10; 19:9; 24:15-16). മേഘത്തില്‍നിന്നുള്ള സ്വരം ദൈവത്തിന്‍റെ സ്വരമാണ്. പത്രോസിന്‍റെ പ്രഖ്യാപനത്തിലെ കുറവു ദൈവം തിരുത്തുന്നു. മാമ്മോദീസയില്‍ തന്‍റെ പുത്രനെക്കുറിച്ചു നല്കിയ സാക്ഷ്യം ദൈവപിതാവ് ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. യഹൂദര്‍ യേശുവിനെ തിരസ്കരിക്കുമെങ്കിലും, വിജാതീയര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊല്ലുമെങ്കിലും യേശു ദൈവത്തിന്‍റെ പ്രിയപുത്രന്‍തന്നെയെന്ന സ്ഥിരീകരണമാണ് പിതാവായ ദൈവം നല്കുന്നത്. യേശുവിന്‍റെ സഹനവും മരണവും ശിഷ്യരില്‍ യേശുവിനെക്കുറിച്ചുണ്ടാക്കിയേക്കാവുന്ന സംശയത്തിനുള്ള ദൈവത്തിന്‍റെ മറുപടിയാണ് മേഘത്തില്‍നിന്നു മുഴങ്ങുന്നത്. മോശ എവിടെ സംസ്കരിക്കപ്പെട്ടുവെന്ന് ആര്‍ക്കുമറിയില്ല (നിയ 34:5-8); ഏലിയാ അഗ്നിരഥത്തില്‍ എടുക്കപ്പെട്ടു (2 രാജാ 2:1-11). ഇവര്‍ രണ്ടുപേരും മരിച്ചിട്ടില്ലെന്നും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നുവെന്നുമായിരുന്നു യഹൂദപാരമ്പര്യം. ഏലിയായും മോശയും അപ്രത്യക്ഷരാകുന്നതിലൂടെ പഴയനിയമത്തിലെ ഏറ്റവും വലിയ വ്യക്തിത്വങ്ങളായ ഏലിയായെയും മോശയെയുംകാള്‍ വലിയവനാണ് യേശു എന്നു വ്യക്തമാക്കുന്നു (നിയമ 18:15; സങ്കീ 2:7; 1 സാമു 42:1). അവരുടെയും അവരുടെ ശുശ്രൂഷയുടെയും കാലം കഴിഞ്ഞുപോയി. യേശു മാത്രമാണ് നിലനില്കുന്നവന്‍; അവന്‍റെ ശുശ്രൂഷ എന്നേയ്ക്കും തുടരും.
Gospel of Mark and the Transfiguration (9: 2-8) Dr. Jacob Chanikuzhi catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206