x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, ഏലിയായുടെ ആഗമനം (9:9-13)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

ലമുകളിലുണ്ടായിരുന്ന ഏലിയായുടെ സാന്നിദ്ധ്യം, മിശിഹായുടെ മുന്നോടിയെന്ന നിലയിലുള്ള ഏലിയായുടെ പങ്കിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്കു വഴിയൊരുക്കി. യേശുവും ശിഷ്യരും മലയില്‍ നിന്നിറങ്ങിപ്പോരുമ്പോഴാണ് ഈ ചര്‍ച്ച നടക്കുന്നത്.

9:9, മലയില്‍വച്ചുണ്ടായ ദൃശ്യം രഹസ്യമായി സൂക്ഷിക്കാന്‍ യേശു ആവശ്യപ്പെടുന്നത് ഇതുവരെ അവിടുന്ന് നല്കിയ ഇത്തരം നിര്‍ദ്ദേശങ്ങളുടെ തുടര്‍ച്ചയാണ് (1:34-43,44; 3:11-12; 5:43; 7:36; 8:30). ജനം ഈ വിവരം അറിഞ്ഞാല്‍ അത് യേശുവില്‍ അവര്‍ക്കുള്ള രാഷ്ട്രീയ മെസയാനിക പ്രതീക്ഷകളെ ആളിക്കത്തിക്കുകയും അത്, ദൈവഹിതത്തില്‍നിന്ന് പിന്മാറുന്നതിനുള്ള കടുത്ത സമ്മര്‍ദ്ദത്തിനിടയാക്കുകയും ചെയ്യും. ആരോടും പറയരുതെന്ന്  ഈശോ ആവശ്യപ്പെടുന്ന അവസാന സന്ദര്‍ഭമാണിത്. രഹസ്യപാലനത്തിന് ഒരു പ്രത്യേക സമയപരിധിവയ്ക്കുന്ന ഏക അവസരവുമാണിത്.

9:10, മരിച്ചവരുടെ ഉത്ഥാനത്തെപ്പറ്റി പഴയനിയമം പഠിപ്പിക്കുന്നുണ്ട് (ദാനി 12:2). എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്കുശേഷം താന്‍ ഉയര്‍ത്തെഴുന്നേല്ക്കുമെന്ന യേശുവിന്‍റെ പ്രസ്താവം ശിഷ്യര്‍ക്ക് മനസ്സിലായില്ല. കാരണം മിശിഹാ മരിക്കുമെന്ന സങ്കല്പം അവര്‍ക്ക് അപരിചിതമായിരുന്നു.

9:11, മിശിഹായ്ക്കു മുമ്പ് ഏലിയാവരുമെന്നത് യഹൂദമതത്തിന്‍റെ വിശ്വാസമായിരുന്നു (മലാ 3:1-4; 4:5-6). നിയമജ്ഞരുടെ പ്രബോധനമനുസരിച്ച് ഏലിയാ അനേകരുടെ ഹൃദയങ്ങളെ ദൈവത്തിലേയ്ക്കു തിരിക്കും. യേശു വരാനിരിക്കുന്ന മിശിഹായാണെങ്കില്‍ ഏലിയാ വന്നു കഴിഞ്ഞുകാണണമല്ലോ. എന്നാല്‍ അങ്ങനെയൊരു ഏലിയാ വന്നതായി ശിഷ്യര്‍ക്കറിയില്ല. മാത്രമല്ല, ജനഹൃദയങ്ങള്‍ യേശുവിനെതിരേ തിരിഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ യേശു മിശിഹാതന്നെയാണെന്നത് എങ്ങനെ വിശ്വസിക്കും ? മാത്രവുമല്ല, മിശിഹായുടെ മരണവും ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ്. ഇതൊക്കെയാണ് തങ്ങളുടെ ചോദ്യത്തിലൂടെ ശിഷ്യര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍.

9:12, മിശിഹായ്ക്കുമുമ്പേ ഏലിയാ വരണമെന്ന നിയമജ്ഞരുടെ പ്രബോധനം യേശു ശരിവയ്ക്കുന്നു. അതോടൊപ്പം തന്നെ മിശിഹായുടെ മാനങ്ങളും സഹനങ്ങളുമെല്ലാം പഴയനിയമത്തില്‍ത്തന്നെ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളാണെന്നും (സങ്കീ 22; ഏശ 52:13; 53:12) യേശു ചൂണ്ടിക്കാണിക്കുന്നു.

9:13, യേശുവിന്‍റെ ഉത്തരം കേട്ടപ്പോള്‍, ഏലിയാ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ഒരുപക്ഷേ ശിഷ്യര്‍ കരുതിയിട്ടുണ്ടാകും. എന്നാല്‍ ഏലിയാ വന്നുകഴിഞ്ഞുവെന്ന് യേശു പ്രഖ്യാപിക്കുന്നു. പഴയനിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ അവന്‍റെ ശത്രുക്കള്‍ അവര്‍ക്കിഷ്ടമുള്ളതുപോലെ അവനോടു പ്രവര്‍ത്തിച്ചുവെന്നും യേശു വിശദീകരിക്കുന്നു. യേശു ഇവിടെ ഉദ്ദേശിക്കുന്നത് സ്നാപക യോഹന്നാനെക്കുറിച്ചാണെന്ന് മത്താ 17:13 വ്യക്തമാക്കുന്നുണ്ട്. യേശുവിന്‍റെ മനസ്സിലുള്ള പഴയനിയമഭാഗം 1 രാജാ 19:1-3:10 ആയിരിക്കണം. അവിടെ ആഹാബ് രാജാവും, പ്രത്യേകമായി ജസബെല്‍ രാജ്ഞിയും ഏലിയായെ കൊല്ലുമെന്ന് ശപഥം ചെയ്യുകയും അവനെ കൊല്ലാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഏലിയായോട് ആഹാബ് രാജാവും ജസബെല്‍ രാജ്ഞിയും ചെയ്യാനാഗ്രഹിച്ചതാണ് ഹെറോദേസ് അന്തിപ്പാസും, ഹോറോദിയായും സ്നാപകയോഹന്നാനോട് ചെയ്തത്. സ്നാപകയോഹന്നാന്‍റെ പഴയനിയമപ്രതിരൂപമാണ് ഏലിയാ. ഈ വിശദീകരണം ഈശോയുടെ മിശിഹാത്വം എങ്ങനെ പഴയനിയമപ്രവചനങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ശിഷ്യരെയും മര്‍ക്കോസിന്‍റെ വായനക്കാരെയും സഹായിക്കുന്നു.

Gospel of Mark and the Arrival of Elijah (9: 9-13) Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message