We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
വ്യക്തിപരമായ പീഡനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ ഭാഗത്ത് ഏല്പിച്ചുകൊടുക്കപ്പെടുക എന്ന വാക്ക് മൂന്നുതവണ മര്‍ക്കോസ് ഉപയോഗിക്കുന്നു (9,11,12) യേശുവിന്‍റെ പീഡാസഹനവുമായുള്ള ബന്ധത്തെയാണ് ഇതു വ്യക്തമാക്കുന്നത്.
13:9, യേശുവിന്‍റെ ശിഷ്യര്‍ക്ക് വിജാതീയരില്‍നിന്നും യഹൂദരില്‍ നിന്നും പീഡനങ്ങളുണ്ടാകും. വിവിധ ന്യായാധിപസംഘങ്ങള്‍ക്കു മുന്നിലുള്ള വിചാരണ, വ്യത്യസ്തസ്ഥലങ്ങളില്‍ യേശുവിന് സാക്ഷ്യം വഹിക്കാനുള്ള അവസരങ്ങളായിമാറും.
13:10, യുഗാന്ത്യത്തിനു മുമ്പ് എല്ലാജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നുവെന്നത് ദൈവികപദ്ധതിയിലെ ആവശ്യമാണ്. ഇതു ദൈവം നിശ്ചയിച്ചിരിക്കുന്നതിനാല്‍ സംഭവിക്കുകതന്നെ ചെയ്യും. സുവിശേഷം സ്വീകരിക്കാനുള്ള അവസരം യുഗാന്ത്യത്തിനുമുമ്പ് എല്ലാവര്‍ക്കും ലഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ശിഷ്യന്മാര്‍ എല്ലാ ജനങ്ങളോടും സുവിശേഷം പ്രസംഗിച്ചു കഴിഞ്ഞാലുടന്‍ യുഗാന്ത്യം സംഭവിക്കുമെന്ന് ഇതിനര്‍ത്ഥമില്ല. അത് ദൈവം താന്‍ നിശ്ചയിച്ചു വച്ചിരിക്കുന്ന സമയത്ത് നടപ്പില്‍ വരുത്തുന്ന യാഥാര്‍ത്ഥ്യമാണ്.
13:11, വിശ്വാസത്തെപ്രതി വിചാരണ ചെയ്യപ്പെടുമ്പോള്‍ ദൈവത്തിന്‍റെ പ്രത്യേക സഹായം ലഭിക്കുമെന്ന വാഗ്ദാനം പ്രസ്തുത സാഹചര്യത്തിലുണ്ടായേക്കാവുന്ന അനാവശ്യമായ ആകുലതകളെ അകറ്റുന്ന ഒന്നാണ്.
13:12-13, കുടുംബാംഗങ്ങളില്‍ നിന്നുള്ള ഒറ്റുകൊടുക്കലുകള്‍പോലും ശിഷ്യന്മാര്‍ അനുഭവിക്കേണ്ടിവരും (മിക്കാ 7:2-6; ലൂക്കാ 12:51-53). പീഡനം അധികാരികളില്‍നിന്നു മാത്രമല്ല കുടുംബാംഗങ്ങളില്‍നിന്നുമുണ്ടാകും. തങ്ങളുടെ സാക്ഷ്യത്തിന്‍റെ പേരില്‍ എല്ലാവരും ശിഷ്യരെ വെറുക്കും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവര്‍ രക്ഷപ്രാപിക്കുമെന്നത് ഒരു സാമാന്യതത്വമാണ്. പീഡനത്തിന്‍റെ അവസാനംവരെ പിടിച്ചുനില്‍ക്കുന്നവന്‍ പീഡനത്തില്‍നിന്നു രക്ഷപ്പെടും. എന്നാല്‍ മരണംവരെ പിടിച്ചു നില്‍ക്കുന്നവന്‍, മരണത്തിലൂടെ പീഡനത്തില്‍നിന്നു രക്ഷപ്പെടും.
Gospel of Mark about personal persecution (13: 9-13) Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206