x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 6:22-34, പ്രഭാഷണത്തിനുള്ള ഒരുക്കം

Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021

ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിനൊരുക്കമായ ഭാഗമാണിത്. അപ്പം ഭക്ഷിച്ച് വിശപ്പടക്കിയ ജനം ഇനിയും അതുപോലുള്ള അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് ഈശോയുടെ പിന്നാലെ എത്തുന്നുണ്ട്. തന്നെ തേടിയെത്തിയ ജനക്കൂട്ടത്തിന്‍റെ ചിന്താഗതിയും മനോഭാവവും മനസ്സിലാക്കിയ ഈശോ അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ചും അടയാളത്തെ വേണ്ടവിധം മനസ്സിലാക്കാത്തതിനെക്കുറിച്ചും കുറ്റപ്പെടുത്തുന്നു (6:26). തന്‍റെ അത്ഭുതങ്ങളെല്ലാം അടയാളങ്ങളാണെന്നും മറ്റൊരു യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും ഈശോ ഇതിലൂടെ വ്യക്തമാക്കുകയാണ്. അത്ഭുതങ്ങളൊക്കെ ഈ ജീവിതത്തിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നവയാണ്. എന്നാല്‍ മനുഷ്യന് ആത്യന്തികമായി സംതൃപ്തി നല്കുന്നത് ഈ ജീവിതത്തിനപ്പുറത്തുള്ള അനശ്വരമായ ജീവനാണ്; ദൈവികജീവനാണ്. അതുകൊണ്ട് ആ ജീവന്‍റെ അടയാളങ്ങളായി അത്ഭുതങ്ങളെ കാണണമെന്നും ആ ജീവന്‍ പ്രദാനംചെയ്യുന്ന അപ്പം തേടുന്നവരാകണമെന്നം ഈശോ ജനങ്ങളെ ആഹ്വാനംചെയ്യുന്നു.

അപ്പം വര്‍ദ്ധിപ്പിക്കുന്നതും വെള്ളത്തിനു മീതേ നടക്കുന്നതുമായ അടയാളങ്ങള്‍ ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന് കളമൊരുക്കാനായി ഈശോ പ്രവര്‍ത്തിച്ചതാണ്. തുടര്‍ന്നു വരുന്ന പ്രഭാഷണം ഈ അടയാളങ്ങളുടെ പ്രാധാന്യവും അര്‍ത്ഥവും വിശദമാക്കുന്നു. എന്നാല്‍ ജീവന്‍റെ അപ്പത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ മനോഭാവങ്ങളെ ക്രമീകരിക്കേണ്ടതുണ്ട്. യഥാര്‍ത്ഥമായ ദൈവാന്വേഷണവും (6:22-25), ആഴമേറിയ വിശ്വാസവും (6:29) ആത്മീയവിശപ്പും (6:34) ഇതിനാവശ്യമാണ്.

Gospel of John 6: 22-34 Preparation for Sermon catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message