x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 20:1-31, ഈശോയുടെ ഉത്ഥാനം

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

മരണത്തെ പരാജയപ്പെടുത്തി ഈശോ ഉത്ഥാനം ചെയ്തതിന്‍റെ വിവരണമാണ് ഈ അദ്ധ്യായത്തിന്‍റെ ഉള്ളടക്കം. മിശിഹായുടെ ഉത്ഥാനം ക്രിസ്തീയവിശ്വാസത്തിന്‍റെ അടിസ്ഥാനവും അന്തസ്സത്തയുമാണ്. വി. പൗലോസിന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്: "മിശിഹാ ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു" (1 കൊറി 15:14-15). സഭയുടെ അടിസ്ഥാനദൗത്യമായ സുവിശേഷപ്രഘോഷണത്തിന്‍റെ വിഷയവും മിശിഹായുടെ ഉത്ഥാനം തന്നെയാണ്. പത്രോസ്ശ്ലീഹാ മറ്റ് പതിനൊന്നു പേരോടുചേര്‍ന്നു നിന്നുകൊണ്ട് ആദ്യം നടത്തിയ സുവിശേഷപ്രഘോഷണത്തിന്‍റെ പ്രധാനവിഷയം മിശിഹായുടെ ഉത്ഥാനം തന്നെയായിരുന്നു (നട 2:14 മുതല്‍). ഈ പ്രസംഗത്തില്‍ മിശിഹായുടെ ഉത്ഥാനം പലവട്ടം പരാമര്‍ശിക്കപ്പെടുന്നുണ്ട് (നട 2:23-24,32-33,36). ആദിമസഭ മിശിഹായുടെ ഉത്ഥാനത്തിലുള്ള വിശ്വാസം രണ്ടുതരത്തിലാണ് പ്രകടമാക്കിയിരുന്നത്


  1. സഭയുടെ വിശ്വാസം പ്രകടമാക്കുന്ന ചെറിയ വിശ്വാസപ്രഖ്യാപനങ്ങള്‍: പൗലോസ്ശ്ലീഹാ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിലെ ഈ വാക്യങ്ങള്‍ ഇതിനുദാഹരണമാണ്: "വിശുദ്ധലിഖിതങ്ങള്‍ പറഞ്ഞിട്ടുള്ളതുപോലെ, മിശിഹാ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി" (15:3-5). ഈശോയുടെ പെസഹാരഹസ്യങ്ങളുടെ ചുരുങ്ങിയ വിവരണമാണിത്. അവിടുത്തെ മരണവും സംസ്ക്കാരവും ഉത്ഥാനവും പ്രത്യക്ഷീകരണവുമെല്ലാം ഈ വാക്കുകളില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇത് ആദിമസഭയുടെ വിശ്വാസപ്രഘോഷണമായിരുന്നു.

  2. 2. ദീര്‍ഘമായ ഉത്ഥാനവിവരണങ്ങള്‍: പ്രധാനമായും രണ്ടുവിധത്തിലുള്ള വിവരണങ്ങളാണുള്ളത്: ശൂന്യമായ കല്ലറയെ സംബന്ധിച്ച വിവരണങ്ങളും ഈശോയുടെ പ്രത്യക്ഷീകരണത്തെക്കുറിച്ചുള്ള വിവരണങ്ങളും. ഈ അദ്ധ്യായത്തില്‍ ശൂന്യമായ കല്ലറയുടെ ഒരു വിവരണവും പ്രത്യക്ഷീകരണത്തിന്‍റെ മൂന്നു വിവരണങ്ങളും കൊടുത്തിരിക്കുന്നു. ശൂന്യമായ കബറിടം മരിച്ചയാള്‍തന്നെയാണ് ഉയിര്‍ത്തെഴുന്നേറ്റതെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍, പ്രത്യക്ഷീകരണം മരിച്ചയാള്‍ വ്യത്യസ്തനായിട്ടാണ് ഉയിര്‍ത്തെഴുന്നേറ്റതെന്ന് സാക്ഷ്യപ്പെടുത്തുന്നു.

Gospel of John 20: 1-31 Resurrection of Jesus catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message