We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
ബഥാനിയായിലെത്താന്‍ സമയമായെന്നറിഞ്ഞ ഈശോ, യൂദയായിലേക്കു പോകാന്‍ ശിഷ്യന്മാരെ ക്ഷണിച്ചപ്പോള്‍ അവര്‍ യഹൂദരെ ഭയപ്പെട്ട് പിന്മാറാനും ഈശോയെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട് (11:18). ഈ അവസരത്തില്‍ 'പകല്‍', 'രാത്രി' എന്നീ പ്രതീകങ്ങള്‍ ഉപയോഗിച്ച് ദൈവഹിതാനുസൃതം ജീവിക്കാന്‍ ഈശോ അവരെ പഠിപ്പിക്കുന്നു: "പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ കാല്‍തട്ടി വീഴുന്നില്ല. ഈ ലോകത്തിന്‍റെ പ്രകാശം അവന്‍ കാണുന്നു. രാത്രി നടക്കുന്നവന്‍ തട്ടി വീഴുന്നു. കാരണം, അവനു പ്രകാശമില്ല" (11:11-10). ദൈവത്തിന്‍റെ പദ്ധതിക്കനുസൃതമായി നമുക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജീവിതകാലഘട്ടത്തെയാണ് പകല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവത്തിന്‍റെ പദ്ധതിയോടു ചേര്‍ന്നാണ് ജീവിക്കുന്നതെങ്കില്‍ അവിടെ മരണഭയത്തിന് അടിസ്ഥാനമില്ല. പ്രകാശം വെളിപ്പെടുത്തലാണ്. ഈശോ പ്രകാശത്തിലാണ് നടക്കുന്നത് - ദൈവത്തിന്‍റെ തീരുമാനങ്ങളിലുള്ള വിശ്വാസത്തിന്‍റെ പ്രകാശത്തില്‍! ദൈവത്തിന്‍റെ പദ്ധതിയനുസരിച്ചു മാത്രമാണ് ഈശോ പ്രവര്‍ത്തിക്കുന്നത്. പകല്‍ നടക്കുന്ന ഒരുവന് വീഴാതെ നടക്കുവാന്‍ സൂര്യപ്രകാശം സഹായിക്കുന്നതുപോലെ ഈശോയുടെ കാലടികളെ നയിച്ചിരുന്നത് ദൈവഹിതത്തിന്‍റെ വെളിപ്പെടുത്തലിന്‍റെ പ്രകാശമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈശോ ലോകത്തിന്‍റെ പ്രകാശമായിത്തീര്‍ന്നതും (9:4-5). തന്നെപ്പോലെയും തന്നോടൊപ്പവും ദൈവത്തിന്‍റെ വെളിപാടിന്‍റെ വെളിച്ചത്തില്‍ സഞ്ചരിക്കാന്‍ അവിടുന്ന് ശിഷ്യന്മാരെ ക്ഷണിക്കുകയാണിവിടെ.
ലാസറിന്‍റെ സഹോദരിമാര്‍, "അങ്ങു സ്നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു" (11:3) എന്നാണ് പറഞ്ഞതെങ്കില്‍, "നമ്മുടെ സ്നേഹിതനായ ലാസര്‍" (11:11) എന്നാണ് ഈശോ ശിഷ്യന്മാരോടു പറഞ്ഞത്. ഈശോയുടെ കാഴ്ചപ്പാടില്‍, വ്യക്തിപരമായി തന്‍റെ സ്നേഹിതന്‍ എന്നതിലുപരി ലാസര്‍ തന്‍റെയും ശിഷ്യസമൂഹത്തിന്‍റെയും സ്നേഹിതനാണ്. ആ സ്നേഹിതനെ മരണനിദ്രയില്‍നിന്നുണര്‍ത്തുവാന്‍ തന്‍റെ ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും ബോധപൂര്‍വ്വം ഈശോ യൂദയായിലേക്കു പോവുകയാണ്. ജീവന്‍പോലും ത്യജിച്ച് തന്‍റെ ആടുകളെ സ്നേഹിക്കുന്ന നല്ല ഇടയനായ ഈശോയെയാണ് ഇവിടെ കാണുക.
ഈശോയുടെ ഈ പ്രബോധനത്തി നു മറുപടിയായി തോമ്മാശ്ലീഹാ പറഞ്ഞു: "അവനോടൊപ്പം മരിക്കാന്‍ നമുക്കും പോ കാം" (11:16). തോമ്മാശ്ലീഹായുടെ ധൈര്യം എടുത്തു കാണിക്കുന്ന ഒരു അവസരമായി ഈ മറുപടി ചിലര്‍ ചിത്രീകരിക്കുമ്പോള്‍, വേറെ ചിലര്‍ അദ്ദേഹത്തിന്‍റെ നിരാശ വ്യക്തമാക്കുന്ന ഒന്നായി ഇതിനെ കാണുന്നു. എന്നാല്‍, ഈ മനഃശാസ്ത്രപരമായ വിശകലനങ്ങള്‍ക്കുപരിയായി യോഹന്നാന്‍ സുവിശേഷകന്‍ നല്കു ന്ന ദൈവശാസ്ത്രപരമായ ഒരു കാഴ്ചപ്പാടുണ്ട്. അതായത്, പ്രകാശത്തില്‍ സഞ്ചരിക്കാന്‍ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ച മിശിഹായ്ക്ക്, അവരുടെ പ്രതിനിധിയായി തോമ്മാശ്ലീഹാ നല്കിയ വിശ്വാസത്തിന്‍റെ പ്രത്യുത്തരമാണിത്.
Gospel of John 11: 8-16 the disciples' response catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206