We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021
ലാസറിന്‍റെ ശവകുടീരത്തിലെത്തിയ ഈശോ കണ്ണീര്‍ പൊഴിച്ചതായി (11:35) സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സഹാനുഭൂതിയുടെ ഒരു കരച്ചിലല്ല ഇത്. ഇതിന് ദൈവശാസ്ത്രപരമായ ഒരു അര്‍ത്ഥതലമുണ്ട്. ഗത്സേമന്‍ തോട്ടത്തില്‍ വലിയ ദുഃഖത്തില്‍ മുഴുകിയ ഈശോയ്ക്ക് അനുഭവപ്പെട്ട വലിയ വേദനയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച അതേ പദങ്ങള്‍ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത് (എംബ്രിമസ്തായി, തരാസെയിന്‍). അവിടെ ഈശോ മരണത്തെ മുഖാഭിമുഖം കണ്ടു. മരണം പാപവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാസറിന്‍റെ ശവകുടീരത്തിലെത്തിയ ഈശോ പാപവും മരണവുമെന്ന യാഥാര്‍ത്ഥ്യത്തെ നേരിടുകയാണ്. കരയുന്ന ഈശോ മാനുഷികപാപത്തിന്‍റെയും മരണത്തിന്‍റെയും ഭാരത്താല്‍ വിതുമ്പുന്ന മനുഷ്യനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിലായിരിക്കുന്ന മനുഷ്യനെ രക്ഷിക്കുവാനായി ഈശോ അവനുമായി താദാത്മ്യപ്പെടുന്നു. അതിനായി ദൈവപുത്രനും മരണത്തിന് വിധേയനാകുകയാണ്. മനുഷ്യന് നിത്യജീവന്‍ നല്കാന്‍ ദൈവം ജീവന്‍ ത്യജിച്ചു! നിത്യജീവന്‍ നേടാനായി മരണമെന്ന യാഥാര്‍ത്ഥ്യ ത്തിലൂടെ ഓരോ വ്യക്തിയും കടന്നുപോകേണ്ടിയിരിക്കുന്നു. ലാസറിനെ ഉയിര്‍പ്പിച്ചതാണ് ഈശോയുടെ മരണത്തിന് നിര്‍ണ്ണായകമായ സംഭവമെന്നത് ഇവിടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
കൃതജ്ഞതാസ്ത്രോത്രപ്രാര്‍ത്ഥന: ലാസറിനെ ഉയിര്‍പ്പിക്കുന്നതിനുമുമ്പ് ഈശോ പിതാവിന് നന്ദി പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുകയാണ്. മൂന്നു പ്രത്യേകതകളാണ് ഈശോയുടെ പ്രാര്‍ത്ഥനയില്‍ നാം കാണുന്നത്: 1. കൃതജ്ഞതാപ്രകാശനം, 2. തന്‍റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്നുള്ള ഉറപ്പ്, 3. ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുന്ന പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ ഏറ്റം മഹോന്നതരൂപമാണ് കൃതജ്ഞതാസ്തോത്രപ്രാര്‍ത്ഥന. ഈശോയുടെ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും തന്‍റെ പിതാവിന്‍റെ സന്നിധിയിലേക്ക് ഹൃദയമുയര്‍ത്തി പിതാവിന് സ്തുതിയും കൃതജ്ഞതയും അര്‍പ്പിക്കുന്നതു കാണാം (മത്താ 11:25; ലൂക്കാ 10:21). പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ വ്യാപരിക്കുന്ന ഒരു ജീവിതമായിരുന്നു ഈശോയുടേത്. തന്‍റെ പ്രാര്‍ത്ഥന പിതാവ് ശ്രവിക്കുമെന്ന ഉറപ്പ് ഈശോയ്ക്കുണ്ട് (11:42). കാരണം, ഈശോ എപ്പോഴും പിതാവുമായുള്ള കൂട്ടായ്മയിലാണ് ജീവിക്കുന്നത്. ദൈവവുമായുള്ള ഐക്യം പ്രാര്‍ത്ഥനയുടെ ഫലദായകത്വത്തിന് അത്യന്താപേക്ഷിതമാണ്. തന്നോടുള്ള ഐക്യത്തില്‍ ജീവിക്കുന്ന തന്‍റെ ശിഷ്യര്‍ക്കും ഈ ഉറപ്പ് ഉണ്ടാകുമെന്ന് ഈശോ പറയുന്നുണ്ട്: "നിങ്ങള്‍ എന്നില്‍ വസിക്കുകുയും എന്‍റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക. നിങ്ങള്‍ക്കു ലഭിക്കും" (യോഹ 15:7). ഇങ്ങനെ ദൈവൈക്യത്തില്‍ ജീവിക്കുന്നവരുടെ പ്രാര്‍ത്ഥന ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുന്ന ഒരു മാദ്ധ്യമമാണെന്നും ഈശോയുടെ പ്രാര്‍ത്ഥന സൂചിപ്പിക്കുന്നുണ്ട്: "എന്നെ അയച്ചവന്‍ അവിടുന്നാണെന്ന് ചുറ്റും നില്ക്കുന്ന ജനം വിശ്വസിക്കുന്നതിനു വേണ്ടിയാണ് ഞാനിതു പറയുന്നത്" (11:42). പ്രാര്‍ത്ഥന ഒരു വെളിപ്പെടുത്തലാണ്. പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന്‍റെ മഹത്ത്വം ഈശോ ഉയര്‍ത്തിക്കാട്ടുകയാണ്. പ്രാര്‍ത്ഥന ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിന്‍റെയും അവിടുത്തോടുള്ള നമ്മുടെ സ്നേഹത്തിന്‍റെയും പ്രകാശനമായതുകൊണ്ട് നാം പ്രാര്‍ത്ഥിക്കുമ്പോള്‍ അതു കാണുന്നവര്‍ക്ക് അത് ദൈവത്തിന്‍റെ ഒരു വെളിപ്പെടുത്തലായിത്തീരും.
പ്രാര്‍ത്ഥനയ്ക്കുശേഷം ഈശോ ലാസറിനെ ഉയിര്‍പ്പിക്കുന്നു. മരണശേഷം ഈശോ ഉത്ഥാനം ചെയ്തതുപോലെയുള്ള ഒന്നായിരുന്നില്ല ലാസറിന്‍റെത്. ഈശോ ഉയിര്‍ത്തത് മഹത്ത്വത്തിന്‍റെ ജീവിതത്തിലേക്കാണ്. നിത്യജീവനിലേക്കാണ് അവിടുന്ന് പ്രവേശിച്ചത്. ലാസറിന്‍റെത് പുനരുത്ഥാനമായിരുന്നില്ല, മറിച്ച്, പുനരുജ്ജീവനം മാത്രമാണ്. കാരണം, ലാസര്‍ മരണത്തില്‍നിന്നും ഈലോകജീവിതത്തിലേക്കുതന്നെ തിരികെ എത്തുകയാണ് ചെയ്തത്. പുതിയൊരു ജീവിതത്തിലേക്കു പ്രവേശിക്കുന്നതാണ് പുനരുത്ഥാനം. അത് മഹത്ത്വീകരിക്കപ്പെട്ട, പുതിയ ഒരു അവസ്ഥയാണ്.ണോത്ഥാനങ്ങളിലൂടെയുള്ള ഈശോയുടെ മഹത്ത്വീകരണത്തിന്‍റെ വിശദീകരണമാണ് 'മഹത്ത്വത്തിന്‍റെ പുസ്തക'ത്തിന്‍റെ ഉള്ളടക്കം. 'അടയാളങ്ങളുടെ പുസ്തകം', ആദ്യം ഈശോ പ്രവര്‍ത്തിക്കുന്ന അടയാളങ്ങളും അതിനുശേഷം അടയാളങ്ങളിലൂടെ വെളിപ്പെടുത്തപ്പെടുന്ന ദൈവികസത്യങ്ങള്‍ അനാവരണം ചെയ്യുന്ന ഈശോയുടെ പ്രഭാഷണങ്ങളും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ 'മഹത്ത്വത്തിന്‍റെ പുസ്തക'ത്തില്‍ ആദ്യം ഈശോയുടെ അന്ത്യപ്രഭാഷണവും (13-17) പിന്നീട്, അടയാളങ്ങളെന്ന നിലയില്‍, പീഡാനുഭവും മരണവും (18-19) ഉത്ഥാനവുമാണ് (20) കൊടുത്തിരിക്കുന്നത്.
Gospel of John 11: 28-44 Jesus raises Lazarus catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206