x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

തീവ്രവാദവ്യാഖ്യാനം

Authored by : Dr. Jose Vadakkedam On 08-Feb-2021

ബൈബിളിനെ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് തീവ്രവാദ വ്യാഖ്യാനത്തിന്‍റെ തുടക്കം. ബൈബിളിന്‍റെ ചരിത്രപരമായ ഉത്ഭവ വികാസങ്ങളെ ഒട്ടും വകവയ്ക്കാതെ, രേഖപ്പെടുത്ത പ്പെട്ടവയെ അക്ഷരംപ്രതി പരിഗണിക്കുന്ന തികച്ചും പദാനുപദ വ്യാഖ്യാന ശൈലിയാണിത്. വ്യാഖ്യാന രംഗത്ത് ഏതെങ്കിലും ശാസ്ത്രീയ മാര്‍ഗ്ഗമുപയോഗി ക്കുന്നതിനെ അമ്പേ എതിര്‍ക്കുന്നവരാണിവര്‍. ബൈബിള്‍ ദൈവനിവേശിതവും തെറ്റുപറ്റാനാവാത്ത തുമായ ദൈവവചനമാണ് എന്ന അടിസ്ഥാനത്തിലാ ണിവരുടെ  ഊന്നല്‍.

സഭയിലെ നവോത്ഥാനകാലത്താണ് ഈ രീതി ആവിര്‍ഭവിച്ചത്. യൂറോപ്പിലെ സാംസ്ക്കാരി കോത്ഥാന  കാലത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞ് പ്രൊട്ട സ്റ്റന്‍റുകാരാണ് ഈ രീതിയുമായി മുന്നിട്ടിറങ്ങിയത്. തോന്നിയപോലുള്ള വി. ഗ്രന്ഥവ്യാഖ്യാനത്തിനൊരു മറുമരുന്ന് എന്നതായിരുന്നു അവരുടെ ഭാവം. 1895-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന അമേരിക്കന്‍ ബൈബിള്‍ കോണ്‍ഗ്രസില്‍വച്ച് പ്രൊട്ടസ്റ്റന്‍റു വ്യാഖ്യാതാക്കള്‍ തീവ്രവാദ വ്യാഖ്യാനത്തിന്‍റെ അഞ്ചുതത്വങ്ങള്‍ എടുത്തു പറഞ്ഞു:

വി. ഗ്രന്ഥം പദാനുപദം തെറ്റില്‍നിന്നു വിമുക്തമാണ്. ക്രിസ്തു ദൈവമാണ്. അവിടുന്ന് കന്യകയില്‍നിന്നു ജനിച്ചു. അവിടുത്തെ സഹനം നമ്മെ രക്ഷിച്ചിരിക്കുന്നു. ക്രിസ്തു ഇനിയും വരുമ്പോള്‍ നമ്മുടെ ശരീരങ്ങള്‍ ഉയിര്‍ക്കും.

ഈ തീവ്രതാസമീപനം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെല്ലാം പരക്കുകയും വാക്കോടുവാക്ക് മാറ്റമില്ലാതെ സ്വീകരിക്കുന്ന പലതരം വ്യാഖ്യാനരീതികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ട് ചരിത്രത്തിന്‍റെ അണിയറയിലേക്ക് പിന്‍വാങ്ങുമ്പോഴേക്കും കത്തോലിക്കരുള്‍ പ്പെടെ ധാരാളം അനുയായികളെ ഈ രീതി ആകര്‍ഷിച്ചുകഴിഞ്ഞു.

ഈ സമീപനം ദൈവനിവേശനം തുടങ്ങിയ പല സിദ്ധാ ന്തങ്ങളും ശരിയായ ഭാഗത്തുനില്‍ക്കുന്നു. എന്നാല്‍, ഇതുപ്രചരി പ്പിക്കുന്നവര്‍ എന്തെല്ലാം വാദിച്ചാലും ശരി, ഈ സിദ്ധാന്തങ്ങളുടെ അടിസ്ഥാനമായി നിരത്തുന്ന പലതും ബൈബിളിനെ അടിസ്ഥാ നപ്പെടുത്തിയുള്ളതല്ല. കാരണം ബൈബിള്‍ പഠനത്തില്‍ യുക്തിസഹമായ ശാസ്ത്രീയ പഠനങ്ങളൊന്നും ഇവര്‍ അനുവദി ക്കുന്നില്ല എന്നതുതന്നെ.

ബൈബിളിനു ചരിത്രവുമായി പുലബന്ധംപോലും കല്‍പ്പിക്കു ന്നില്ലെന്നതാണ് ഇവരുടെ ഒന്നാമത്തെ  പാളിച്ച. മനുഷ്യാവ താരമെന്ന മഹാരഹസ്യത്തെ മുഴുവനായി മനസ്സിലാക്കണമെങ്കില്‍ ചരിത്രത്തിന്‍റെ സഹായമില്ലാതെ എങ്ങനെ കഴിയും? ദൈവരചന രൂപീകരണത്തില്‍ മനുഷ്യന്‍റെ പങ്ക് അംഗീകരിക്കാന്‍ ഇത്തര ക്കാര്‍ക്കു കഴിയില്ല. അരൂപി അക്ഷരംപ്രതി പറഞ്ഞുകൊടുത്തെ ഴുതിച്ചതാണ് ബൈബിള്‍ എന്നത്രേ ഈ സമീപനക്കാരുടെ  വിശ്വാസം. വി. ഗ്രന്ഥത്തിലെ സാഹിത്യരൂപങ്ങള്‍ക്കോ സ്വാധീന ങ്ങള്‍ക്കോ ഇവിടെ സ്ഥാനമില്ല.

ബൈബിളിലുള്ള വിവരണങ്ങള്‍ ഒന്നിനും തെറ്റുപറ്റില്ലെന്നു ള്ളൊരു പിടിവാശിതന്നെ ചിലര്‍ക്കുണ്ട്. ചരിത്രത്തിലെ തെളി യിക്കപ്പെട്ട വസ്തുതകളും ശാസ്ത്രത്തിന്‍റെ സ്ഥാപിത സത്യങ്ങളും ഇവര്‍ അംഗീകരിക്കുന്നില്ല. മറുവശത്ത്, ചരിത്രത്തില്‍ യാതൊര ടിസ്ഥാനവുമില്ലാത്ത ചില ബൈബിള്‍ വിവരണങ്ങളെ യഥാര്‍ത്ഥ സംഭവങ്ങളായി കണക്കാക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഹീബ്രു, അറമായ, ഗ്രീക്കു മൂലങ്ങള്‍ പ്രകടമാക്കുന്ന പല പ്രശ്നങ്ങളെയും ഈ സമീപനം നിഷേധി ക്കുന്നു. ഒരൊറ്റ പരിഭാഷയെ മാത്രം ആശ്രയിക്കുകയും താരതമ്യ പഠനത്തെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഇതുപോലെതന്നെ ബൈബിളില്‍ത്തന്നെ കാണുന്ന പുനര്‍വായനയെ ഇവര്‍ നിരാക രിക്കുന്നു.

സുവിശേഷങ്ങളുടെ കാര്യത്തില്‍, അവ എഴുതപ്പെടുന്നതിനുമുമ്പ് പ്രചരിച്ചിരുന്ന വാചികപാരമ്പര്യങ്ങളെ തീവ്രവാദ സമീപനം വിലമതിക്കുന്നില്ല. ആദിമസഭ ക്രിസ്തുവിന്‍റെ വാക്കുകളെയും പ്രവൃത്തികളെയും എങ്ങനെ വിലയിരുത്തിയെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഏറ്റവും ആദ്യത്തെ ക്രിസ്തീയ സമൂഹത്തിലാണ് നമ്മള്‍ വിശ്വസിക്കേണ്ടവയുടെ യഥാര്‍ത്ഥ പ്രകടനമുള്ളത്.

തീവ്രവാദസമീപനം സ്വീകരിക്കുന്ന പ്രപഞ്ചവീക്ഷണം കാലഹരണപ്പെട്ട പുരാതന ദര്‍ശനമാണ്. ബൈബിളില്‍ കാണുന്നത് അപ്രകാരമാണ് എന്നതാണ് ഇതിന് അവരുടെ ന്യായം. സംസ്ക്കാരവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെയാണ് ഇവിടെ നിഷേധിക്കുന്നത്. വലിയ ദുരന്തം, ഇത്തരത്തിലുള്ള വ്യാഖ്യാനം സുവിശേഷവിരുദ്ധമായ വംശീയമനോഭാവങ്ങളെയും മുന്‍വിധി യോടുകൂടിയ രാഷ്ട്രീയ സാമൂഹിക സിദ്ധാന്തങ്ങളെയും പിന്തുണയ്ക്കാന്‍ ഉപയോഗിക്കപ്പെടുന്നുവെന്നതാണ്.

വി. ഗ്രന്ഥവും വി. പാരമ്പര്യവും സഭയുടെ ഒരുപോലെ സമ്പന്ന മായ നിധികളാണ്. "ബൈബിള്‍മാത്രം" എന്ന തത്വം കൈ ക്കൊള്ളുമ്പോള്‍ പാരമ്പര്യത്തെ ചവറ്റുകുട്ടയിലാഴ്ത്തുന്നു. പുതിയ നിയമം എഴുതപ്പെടുന്നതിനു മുമ്പുതന്നെ ക്രിസ്തീയസമൂഹം നിലനിന്നിരുന്നെന്നും അരൂപിയാല്‍ നയിക്കപ്പെട്ട സഭയുടെ ഗ്രന്ഥമാണ് ബൈബിളായി തീര്‍ന്നതെന്നും ഓര്‍ക്കേണ്ടിയി രിക്കുന്നു. തീവ്രവാദ സമീപനം മിക്കപ്പോഴും സഭയ്ക്കെതിരാണ്. ആദ്യസഭ പാവനമായി കണക്കാക്കിയ വിശ്വാസപ്രമാണങ്ങള്‍, ആത്മീയപ്രബോധനങ്ങള്‍, ആരാധനാചര്യകള്‍ എന്നിവയെ അവമതിക്കുകവഴി സഭയുടെ പ്രബോധാധികാരത്തെതന്നെ അവഗണിക്കുന്നു. സ്വകാര്യവ്യാഖ്യാനത്തെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദം സഭ വിശുദ്ധ ഗ്രന്ഥത്തിലാണ് അടിത്തറയിട്ടിരിക്കു ന്നതെന്നും തിരുവചനത്തില്‍നിന്നാണ് ജീവനും പ്രചോദനവും സ്വീകരിക്കുന്നതെന്നുമുള്ള വസ്തുത വിസ്മരിക്കുന്നു.

ഏറ്റവും അപകടം നിറഞ്ഞ സമീപനമെന്ന് തീവ്രവാദ സമീപ നത്തെ വിളിക്കാം. ജീവിതത്തിലെ ഓരോ പ്രശ്നത്തിനും ഉടനടി ഉത്തരങ്ങള്‍ അടുക്കിവച്ചിരിക്കുന്നുവെന്നു പ്രതീക്ഷിച്ച് ബൈബിള്‍ തുറക്കുമ്പോള്‍, കണ്ടെത്തുന്ന വ്യാഖ്യാനം ഭക്തി നിറഞ്ഞതെങ്കിലും യഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതാകാം. തുറന്നു പറയു ന്നില്ലെങ്കിലും യുക്തിസഹമായ സ്വന്തം ചിന്താ ശക്തിയെ കൊന്നുകളയാനുള്ള ക്ഷണമാണ് തീവ്രവാദ സമീപനം. വി. ഗ്രന്ഥ ത്തിലുള്‍ച്ചേര്‍ന്നിരിക്കുന്ന മനുഷ്യപ്രയത്നങ്ങളെ ദൈവിക പ്രവൃത്തിയായി തെറ്റിദ്ധരിക്കുകമൂലം ഈ വ്യാഖ്യാന രീതി ജീവിതത്തിലേക്ക് തെറ്റായ വിശ്വാസങ്ങളെ തിരുകിക്കയറ്റുന്നു.

 

ഡോ. ജോസ് വടക്കേടം

Terrorist interpretation BIBLE INTERPRETATIONS catholic malayalam Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message