x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. പൗലോസിന്‍റെ ലേഖനങ്ങള്‍, തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനം

Authored by : Dr. Theres Nadupadavil SABS On 08-Feb-2021

ആമുഖം

പൗലോസ്ശ്ലീഹായുടെ അജപാലനപരമായ മൂന്നു ലേഖനങ്ങളില്‍  രണ്ടാമതായി വരുന്ന തിമോത്തേയോസിനെഴുതിയ രണ്ടാം ലേഖനം പേരു സൂചിപ്പിക്കുന്നതുപോലെ വ്യക്തിഗതലേഖനമാണ്.

അജപാലനലേഖനമെങ്കിലും ഉള്ളടക്കത്തിലും രൂപത്തിലും മറ്റു രണ്ടു ലേഖനങ്ങളില്‍നിന്നും ഇത് വ്യത്യസ്തത പുലര്‍ത്തുന്നു. തിമോത്തേ യോസിനെഴുതിയ ഒന്നാം ലേഖനത്തില്‍, തന്‍റെ അസാന്നിധ്യത്തില്‍ എഫേസോസിലെ സഭയെ നയിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശോപദേശ ങ്ങളാണ് പൗലോസ് തിമോത്തേയോസിനു നല്കുന്നത്. തീത്തോ സിനെഴുതുന്ന ലേഖനത്തിലും, ഇപ്രകാരം ക്രേത്തിലെ സഭയെ നയിക്കു ന്നതിന് അദ്ദേഹത്തിന് പ്രായോഗിക ഉപദേശങ്ങള്‍ നല്കിയിരിക്കുന്ന താണു കാണുന്നത്. എന്നാല്‍, തിമോത്തേയോസിനെഴുതിയ രണ്ടാം ലേഖനമാകട്ടെ, മറ്റു രണ്ടു ലേഖനങ്ങളുടെ അജപാലനസ്വഭാവം പുലര്‍ത്തുമ്പോഴും, കുറച്ചുകൂടി വൈയക്തികമാണ്. കാരണം, ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അന്ത്യനാളുകളില്‍ (4:6-8), എല്ലാവരും തന്നെ വിട്ടുപോയപ്പോഴുള്ള ഏകാന്തതയില്‍ (4:9-12, 16), തന്‍റെ "പ്രേഷ്ഠപുത്രനായ തിമോത്തേയോസി" (1:1)നെ കാണാന്‍ അതിയായി ആഗ്രഹിച്ചുകൊണ്ട് (1:4), തന്‍റെ അടുക്കലേക്കു വരുവാനാവശ്യപ്പെട്ടു കൊണ്ടുകൂടി  (4:9, 21) എഴുതുന്നതാണ്. അങ്ങനെ തന്‍റെ ജീവിതത്തെ അഗാധമായി സ്പര്‍ശിച്ചു കൊണ്ടാണ് ശ്ലീഹാ ഈ ലേഖനരചന നടത്തിയത് എന്നതിന് സംശയമില്ല. 

ലേഖനരചന

 ഈ ലേഖനത്തിന്‍റെ പശ്ചാത്തലം പൗലോസ്ശ്ലീഹായുടെ റോമന്‍ കാരാഗൃഹ വാസമാണ്. ഇതു നടപടിപ്പുസ്തകത്തിന്‍റെ അവസാനത്തില്‍ കാണുന്ന ആദ്യത്തെ കാരാഗൃഹവാസമല്ല (ഏ.ഡി. 62-63), രണ്ടാമ ത്തേതാണെന്ന അഭിപ്രായവുമുണ്ട് (66-67).  ഇങ്ങനെയൊക്കെയാണെ ങ്കിലും അദ്ദേഹത്തിന്‍റെ പേരിലറിയപ്പെടുന്നുവെങ്കിലും അദ്ദേഹംതന്നെ യാണിതിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതെന്ന അഭിപ്രായം ആധുനിക പണ്ഡിതര്‍ പൊതുവേ പുലര്‍ത്തുന്നില്ല. എങ്കിലും, ശ്ലീഹാ എഴുതിയ കത്തുതന്നെ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരിലാരെങ്കിലും അവസാന സംശോധന നടത്തി വേണ്ടത്ര സ്വാതന്ത്ര്യം ലേഖനഘടനയിലും ആശ യവിന്യാസത്തിലും നല്കിയതാണെന്നു വിചാരിക്കാന്‍ ന്യായമുണ്ട്.

കത്തെഴുതുമ്പോള്‍ അദ്ദേഹം തടവിലാണെന്നുള്ള സൂചന ലേഖന ത്തില്‍ത്തന്നെ ഉണ്ട് (1:8; 2:9;). അങ്ങനെയെങ്കില്‍, ഇതു അദ്ദേഹത്തിന്‍റെ തടവുകാല ലേഖനമാണെന്നും ഏ.ഡി. 67- നുമുമ്പ് ഇതിന്‍റെ രചന പൂര്‍ത്തിയായെന്നും അനുമാനിക്കാം.

ഗ്രന്ഥഘടനയും ഉള്ളടക്കവും

മൂന്നുഭാഗങ്ങളായുള്ള ഒരു ഘടനയാണ് ഈ ലേഖനത്തെ ഉള്ളടക്ക മനുസരിച്ചു നോക്കുമ്പോള്‍ വ്യക്തമാകുന്നത്. ആദ്യരണ്ടു വാക്യങ്ങളി ലുള്ള അഭിവാദനത്തിനുശേഷം ഒരു ആത്മീയനേതാവിനു അവശ്യം വേണ്ട മൂന്നുകാര്യങ്ങളെക്കുറിച്ചുള്ള വിശദീകരിച്ച ഉപദേശങ്ങള്‍ ഒരു പിതാവിന്‍റെ സ്ഥാനത്തു നിന്നുകൊണ്ടു തിമോത്തേയോസിന് പൗലോ സ് നല്‍കുന്നു. ദൈവജനത്തെ നയിക്കാനൊരുങ്ങുന്നവന്‍ അവശ്യം അറിഞ്ഞിരിക്കുകയും പാലിക്കുകയും ചെയ്യേണ്ട ഈ മൂന്നു കാര്യങ്ങള്‍ ഇവയാണ്: 1) തന്നെത്തന്നെ വിശ്വാസത്തിലും വിശ്വസ്തതയിലും ഉള്ള ജീവിതത്തിനൊരുക്കുക 2) തന്നെ ഭരമേല്പിച്ചിരിക്കുന്നവരെ അതേ വിശ്വാസത്തിലും വിശ്വസ്തതയിലും ജീവിക്കാന്‍ പഠിപ്പിക്കുക 3) സഭയെ തളര്‍ത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന അബദ്ധസിദ്ധാന്തങ്ങളോടും തിന്മകളോടും പോരാടുക. തന്‍റെ ഈ ത്രിവിധ നിര്‍ദ്ദേശങ്ങള്‍ വെറും നിര്‍ദ്ദേശങ്ങള്‍ മാത്രമല്ലായെന്നും അവ അനുസരിക്കുവാന്‍ താന്‍ തന്നെയാണു മാതൃക എന്നും പറയുവാന്‍ തക്കവിധം ആധികാരികത അദ്ദേഹത്തിനുണ്ട് എന്നത് അദ്ദേഹത്തിന്‍റെ വിശുദ്ധിയെയും സഭയ്ക്കു വേണ്ടിയുള്ള സമര്‍പ്പണത്തെയും വെളിപ്പെടുത്തുന്നു. 

മേല്‍പ്പറഞ്ഞവിധം ഉള്ളടക്കത്തിന്‍റെ വെളിച്ചത്തില്‍ ലേഖനത്തെ വിഭജിക്കുന്നത് പഠനത്തിനും വ്യാഖ്യാനത്തിനും സഹായകമാണ്.

  1. അഭിവാദനം 1:1-2
  2. ക്രിസ്തുവിന്‍റെ വിശ്വസ്തനായ പടയാളി ആയിരിക്കാനുള്ള ഉപദേശം 1:3-2:13
  3. അജപാലകന് പ്രായോഗികനിര്‍ദ്ദേശം 2:14-26
  4. തിന്മയോടു പോരാടുവാനുള്ള ഉപദേശം 3:1-4:5
  5. അവസാന ഉപദേശവും ആശംസയും 4:19-22

സഭയില്‍ അജപാലനധര്‍മം നിറവേറ്റുന്ന വര്‍ എപ്രകാരം തന്‍റെയും തന്‍റെ ജനത്തിന്‍റെയും ജീവിതത്തെ ക്രമപ്പെടുത്തണം എന്നതി നെക്കുറിച്ച് ഊന്നിപ്പറയുന്നതും തിന്മയോടു ശക്തമായി പോരാടുന്ന തിനെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നതും അന്നത്തെ സഭയില്‍  വിശ്വാ സപരവും ധാര്‍മികവുമായ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും, അവ  ശ്ലീഹാ മനസ്സിലാക്കിയിരുന്നുവെന്നും ഉള്ളതിനു തെളിവാണ്. അങ്ങനെ, ശ്ലൈഹിക കാലത്തുതന്നെയുണ്ടായി രുന്ന സഭാസമൂഹത്തിന്‍റെ പ്രശ്ന ങ്ങളെ മനസ്സിലാക്കാനും നഷ്ടധൈര്യരാകാതെ ഇന്നും സഭ നേരിടുന്ന പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുവാനും തിമോത്തേയോ സിനെഴുതിയ രണ്ടാം ലേഖനം വിശ്വാസികള്‍ക്ക്, പ്രത്യേകിച്ചു അജപാല കര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാണ്.

ഡോ. തെരേസ് നടുപടവില്‍ SABS

Epistles of Paul Second Epistle to Timothy catholic malayalam st. paul Dr. Theres Nadupadavil SABS Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message