We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jose Vadakkedam On 08-Feb-2021
ആമുഖം
കോറിന്തോസുകാര്‍ക്കുള്ള സുദീര്‍ഘമായ കത്ത് (1 കോറി 1:16) എഴുതി അവസാനിപ്പിച്ച്, തന്നെ കാണാന്‍ കോറിന്തോസില്‍നിന്ന് വന്ന സുഹൃത്തുക്കളെ ഏല്‍പ്പിച്ച് സഭയില്‍ അതു വായിക്കാന്‍ ചുമതലപ്പെടു ത്തിയതോടെ സഭയിലെ പ്രതിസന്ധികള്‍ പൂര്‍ണ്ണമായും പരിഹരിക്ക പ്പെടും എന്ന് പൗലോസ് കരുതി. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രതീക്ഷ അല്‍പവും യാഥാര്‍ത്ഥ്യമായില്ലെന്നു മാത്രമല്ല പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്തത്. പൗലോസിനെതിരായി കടുത്ത എതിര്‍പ്പ് കോറിന്തോസിലുണ്ടായി. ചില സഭാശുശ്രൂഷകര്‍ പൗലോസിനെ നിശിതമായി തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തു. ഈ പുതിയ സാഹചര്യത്തിലാണ് രണ്ടാമതൊരു ലേഖനംകൂടി കോറിന്തോസു കാര്‍ക്കായി പൗലോസ് എഴുതുന്നത്.
എന്താണ് ഒന്നാം ലേഖനത്തിനും, രണ്ടാം ലേഖനത്തിനുമിടയില്‍ സംഭവിച്ചിരിക്കാനിടയുള്ളത് എന്ന് പൂര്‍ണ്ണമായും വ്യക്തമല്ല. രണ്ടാം ലേഖനത്തില്‍, കോറിന്തോസിലെ സഭയില്‍ തന്‍റെ രണ്ടാമത്തെ സന്ദര്‍ശനത്തെക്കുറിച്ച് അപ്പസ്തോലന്‍ പരാമര്‍ശിക്കുന്നു. ആ സന്ദര്‍ശന സമയത്തുണ്ടായ അപ്രതീക്ഷിതമായ ഒരു ദുഷ്പെരുമാറ്റത്തെ സംബന്ധിച്ചും അതിനോടു ബന്ധപ്പെട്ട് പൗലോസ് അവര്‍ക്കെഴുതിയ വേദനിപ്പിക്കുന്ന ഒരെഴുത്തിനെക്കുറിച്ചുമുള്ള സൂചന നമുക്കിവിടെ ലഭിക്കുന്നു. (2 കോറി 1:15-2:12) ഉടന്‍ തന്നെ താന്‍ മൂന്നാമതൊരു തവണകൂടി കോറിന്തോസുകാരെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരി ക്കുകയാണെന്നും ഇവിടെ നാം വായിക്കുന്നു. (2 കോറി 10:2; 12:14; 13:1) മേല്‍പറഞ്ഞ സന്ദര്‍ഭങ്ങളും അനുബന്ധ സംഭവങ്ങളും സംഭവിച്ച ക്രമം പലതരത്തിലാണ് വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത്.
രണ്ടാം കോറിന്തോസ് ലേഖനം ഒറ്റലേഖനമല്ല എന്നും ചുരുങ്ങിയ പക്ഷം 10-13 അദ്ധ്യായങ്ങളെങ്കിലും വ്യത്യസ്തമായ ഒരു സാഹ ചര്യത്തെ അഭിസംബോധന ചെയ്യുന്നതാണെന്നും പല വ്യാഖ്യാതാ ക്കളും കണക്കാക്കുന്നു. സംഭവങ്ങളുടെയും,"ഭാഷാപരവും വിഷയ പരവുമായ ക്രമീകരണങ്ങളുടെയും അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ "ഭാഗത്തെ (10-13) ഒരു സ്വതന്ത്രലേഖനമായി കണക്കാക്കുന്നതു പോലെതന്നെ മറ്റു രണ്ടു ഭാഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടവയാകാമെന്ന് സമര്‍ത്ഥിക്കുന്നവരുമുണ്ട്. ഈ څഭാഗങ്ങള്‍ 2:14-7:4: 6:14-7:1 എന്നി വയാണ്. ഇതില്‍ രണ്ടാമത്തേത് ആദ്യഭാഗത്തിന്‍റെ ഉള്ളില്‍തന്നെ വരുന്നതാണ്. കൂട്ടിച്ചേര്‍ക്കല്‍ സംബന്ധിച്ച വിവിധ പഠനങ്ങളും, നിഗമനങ്ങളും നിലനില്‍ക്കുന്നു ണ്ടെങ്കിലും ഇത്തരത്തിലുള്ള യാതൊരു ആധികാരിക രേഖകളും നമുക്ക് ലഭ്യമല്ല. രണ്ടാം കോറിന്തോസ് ലേഖനം ഒറ്റ ലേഖനമായാണ് ആദ്യനൂറ്റാണ്ടുകള്‍മുതല്‍ പരിഗണി ച്ചിരുന്നത്. ആശയപരമായും വാക്കുകളുടെ ഉപയോഗത്തിലും വിഷയ തുടര്‍ച്ചയിലും ചേര്‍ച്ചക്കുറവുകള്‍ പ്രത്യക്ഷമായി തോന്നാമെങ്കിലും അവയെല്ലാം ലേഖന രചനയുടെ പ്രാചീന കാലത്തെ സങ്കീര്‍ണ്ണതകള്‍ വിലയിരുത്തുമ്പോള്‍ സ്വാഭാവികം മാത്രമാണ്. സുദീര്‍ഘമായ ഒരു ലേഖനം എഴുതി തീര്‍ക്കാന്‍ ദിവസങ്ങള്‍തന്നെ എടുക്കും എന്നത് സ്വാഭാവികമാണ്. ചിലര്‍ എഴുത്തുകാരുടെ സഹായത്തോടെയാണ് രചന നടത്തുന്നത്. ഓരോ നിശ്ചിത ഭാഗവും അവസാനിപ്പിച്ച് അടുത്തത് തുടങ്ങുന്നതിനിടയില്‍ വന്നുചേരുന്ന പുതിയ സംഭവ വികാസങ്ങളും അപ്പസ്തോലന്‍റെ മാനസിക നിലപാടുകളുമെല്ലാം ലേഖനഭാഗത്ത് ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ആയതിനാല്‍ വിവിധ ലേഖനങ്ങളെന്നോ കൂട്ടിച്ചേര്‍ക്കലുകളെന്നോ കണക്കാക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍, വൈകാരിക സംഘര്‍ഷങ്ങളുടെ നടുവില്‍ രചിച്ച ലേഖനമെന്ന നിലയില്‍ വന്നുചേര്‍ന്നിട്ടുള്ള സ്വാഭാവിക പ്രത്യേകത കളായി വേണം മേല്‍പറഞ്ഞവയെ വിലയിരുത്തുവാന്‍.
കോറിന്തോസുകാര്‍ക്കുള്ള രണ്ടാം ലേഖനത്തെ ഒറ്റലേഖനമെന്ന തരത്തിലാണ് നാം പരിഗണിക്കുന്നത്. ഒന്നാം ലേഖനത്തിനു ശേഷം സംഭവിച്ചിരിക്കാനിടയുള്ള കാര്യങ്ങളെ സാമാന്യമായി താഴെപ്പറയും വിധം ക്രോഡീകരിക്കാം. ഏ.ഡി. 55-ലെ വേനല്‍ക്കാലത്തോടെ പൗലോസ് എഫേസോസില്‍നിന്ന് കോറിന്തോസിലെത്തുന്നു. ഈ സന്ദര്‍ശന കാര്യം മുന്‍കൂട്ടി എഴുതിയിരുന്നതിന്‍പ്രകാരമായിരുന്നു (1 കോറി 16:1-5). ഈ സന്ദര്‍ശനത്തിനുമുന്‍പ്, താന്‍ രണ്ടു തവണ അവരെ സന്ദര്‍ശിക്കുമെന്ന് അപ്പസ്തോലന്‍ വാഗ്ദാനം ചെയ്തിരുന്നു: എഫേസോസില്‍നിന്ന് മക്കദോനിയക്ക് പോകുന്ന വഴിക്കും മക്കദോ നിയായില്‍നിന്നുള്ള മടക്കയാത്രയിലും (2 കോറി 1:15-2:4). എന്നാല്‍ മുന്‍കൂട്ടി പറഞ്ഞിരുന്ന ആ രണ്ട് യാത്രാ പരിപാടികളില്‍ ആദ്യ സന്ദര്‍ശന സമയത്ത് അശുഭകരമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നു (2 കോറി 2:1-9). മക്കദോനിയായില്‍നിന്ന് മടങ്ങുന്ന വഴി കോറിന്തോസ് സന്ദര്‍ശിക്കാതെ എഫേസോസിലേക്ക് നേരിട്ടു പോകാന്‍ ആദ്യ സന്ദര്‍ശ നത്തിലെ തിക്താനുഭവം ഇടയാക്കി എന്നു കരുതാവുന്നതാണ്.
എഫേസോസില്‍ മടങ്ങിയെത്തിയശേഷം ڇവലിയ ദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണീരോടുംകൂടിچ (2 കോറി 2:4) പൗലോസ് കോറിന്തോസുകാര്‍ക്ക് ഒരു കത്തെഴുതി. ഈ കത്താണ് 2 കോറി 10:13 എന്ന ചില വ്യാഖ്യാതാക്കള്‍ വാദിക്കുന്നുണ്ടെങ്കിലും ആ നിലപാട് സ്വീകാര്യമല്ല. ഇത് നമുക്ക് ലഭ്യമല്ല എന്നു കരുതുകയാണ് അഭികാമ്യം. ഒന്നാം കോറിന്തോസ് ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റൊരു കത്തും (1 കോറി 5:9) നഷ്ടപ്പെട്ടിരിക്കാം. പൗലോസും കോറി ന്തോസുകാരും തമ്മില്‍ കൂടുതല്‍ കത്തിടപാടുകള്‍ നടന്നിരിക്കാനുള്ള സാധ്യത യാണിത് ചൂണ്ടിക്കാണിക്കുന്നത്. മേല്‍പറഞ്ഞ വേദനിപ്പിക്കുന്ന കത്ത്چതീത്തോസ് വശമായിരിക്കണം പൗലോസ് കോറിന്തോസില്‍ എത്തിക്കുന്നത്.
ഇതിനുശേഷം പൗലോസ് എഫേസോ സില്‍നിന്ന് വടക്ക് ത്രോവാസി ലേക്കു പോകുന്നു. അവിടെവച്ച് കോറിന്തോസില്‍നിന്ന് മടങ്ങിവരുന്ന തീത്തോസിനെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം പോകുന്നത്. എന്നാല്‍ തീത്തോസിനെ അവിടെവച്ച് കാണാന്‍ കഴിയാ തെവന്നതിനാല്‍ മക്കദോനിയായിലേക്ക് വീണ്ടും എത്തിച്ചേരുകയും അവിടെ അദ്ദേഹത്തെ കണ്ടുമുട്ടുകയും കോറിന്തോസിലെ വിവര ങ്ങള്‍ അറിയുകയും ചെയ്യുന്നു (2 കോറി 2:12-14; 7:14-16). കോറിന്തോസിലെ മാറിയ സാഹചര്യങ്ങളെ സംബന്ധിച്ച് തീത്തോസ് പൗലോസിനെ ധരിപ്പിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വളരെ ആശ്വാസത്തോടും സമാധാനത്തോടുംകൂടിയാണ് പൗലോസ് തന്‍റെ അടുത്ത ലേഖനം (2 കോറി 1:13) എഴുതുന്നത്.
കോറിന്തോസുകാര്‍ തന്‍റെ താക്കീതുകള്‍ സ്വീകരിച്ചതിലും അവിടുത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിലും ഉള്ള ആശ്വാസം വ്യക്തമാക്കുന്നതാണ് ലേഖനത്തിന്‍റെ ആദ്യഭാഗം (1:7). തുടര്‍ന്ന് ജറുസലേമിലെ സാധുക്കളായ സഹോദരര്‍ക്കുവേണ്ടിയുള്ള ധനസമാഹരണം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. (8-9) ഒന്നാം ലേഖനത്തില്‍ ഇക്കാര്യം മുമ്പേ സൂചിപ്പിച്ചിരുന്നതാണ്. ലേഖനത്തിന്‍റെ അവസാനഭാഗത്ത് (10-13) ജറുസലേമില്‍നിന്നു വന്ന വ്യാജ അപ്പസ്തോലന്‍മാരായ ചില മിഷണറിമാരെ പരാമര്‍ശിച്ചു ചില കാര്‍ക്കശ്യ നിലപാടുകള്‍ വ്യക്തമാക്കുന്നു. തന്‍റെ അപ്പസ്തോലസ്ഥാ നത്തെയും സഭാശുശ്രൂഷകളെയും സാധൂകരിക്കാനും ഉറപ്പിക്കാനും ചില കാര്യങ്ങള്‍ (2 കോറി 14-7:4; 2 കോറി 10:13) വ്യക്തമായി അവത രിപ്പിക്കാനും പൗലോസ് ഈ ലേഖനത്തില്‍ ഇടംകണ്ടെത്തുന്നു.
കോറിന്തോസുകാരുടെ നിലപാടുകളിലും പെരുമാറ്റത്തിലും പൗലോസിനുണ്ടായ വിഷമവും അതൃപ്തിയും ലേഖനത്തിലുടനീളം വ്യക്തമാണ്. പരസ്പരം വഴക്കിട്ട രണ്ടുകൂട്ടരുടെ അനുരഞ്ജന ത്തിനുശേഷം നടക്കുന്ന ആശയ കൈമാറ്റത്തിന്‍റെ സ്വഭാവം ഇവിടെ ഉപയോഗിക്കുന്ന വാക്കുകളിലും വാദഗതികളിലും പ്രകടമാണ്. ആദ്യദ്ധ്യായങ്ങളില്‍ (1-7) നിറഞ്ഞു നില്ക്കുന്ന ഞങ്ങള്‍- നിങ്ങള്‍چപ്രയോഗങ്ങള്‍തന്നെ അതിന് നല്ല ഉദാഹരണമാണ്. തന്നെ അധിക്ഷേപിക്കുകയും തിരസ്കരിക്കുകയും ചെയ്തവരെങ്കിലും അവരെ പിതൃസഹജമായ കരുതലോടും അതേസമയം കാര്‍ക്കശ്യത്തോടും കൂടിയാണ് അപ്പസ്തോലന്‍ നേരിടുന്നത് (6:13; 7:2).
പൗലോസിന്‍റെ രണ്ടാം കോറിന്തോസ് ലേഖനം ഒരേസമയത്ത് എഴുതിയതാണോ പല ലേഖനങ്ങള്‍ കൂടിച്ചേര്‍ന്നതാണോ തുട ങ്ങിയ ചര്‍ച്ചകള്‍ വ്യാഖ്യാതാക്കള്‍ക്ക് പൂര്‍ണ്ണ ഉത്തരം നല്‍കാന്‍ കഴിയാത്ത വിഷയമാണ്. ലേഖനം ഇന്ന് നമുക്ക് ലഭ്യമായിരിക്കുന്ന രീതിയില്‍ പരിഗണിക്കുമ്പോള്‍ പൗലോസിന്‍റെ ലേഖനങ്ങളുടെ പൊതുവായ ഘടന യിലെ എല്ലാ ഘടകങ്ങളും ഇവിടെ ഭംഗിയായി സമന്വയിച്ചിരിക്കുന്നതായി കണ്ടെത്താം. ആരെഴുതി, ആര്‍ക്കെഴുതി തുടങ്ങിയ കാര്യ ങ്ങളും ആശംസാവാക്യവും പതിവ് ശൈലിയില്‍തന്നെയാണ് (1:1-2). തുടര്‍ന്ന് നന്ദിയും പ്രാര്‍ത്ഥനയുമാണ് (1:3-7). ലേഖനത്തിന്‍റെ സന്ദേശഭാഗം (1:8-13:10) വിവിധ മേഖലകളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അടി സ്ഥാനപരമായി ക്രിസ്തീയ ശുശ്രൂഷയെ സംബന്ധിച്ച പൗലോസിന്‍റെ ദര്‍ശനം പൂര്‍ണ്ണമായി അവതരിപ്പിക്കുന്നു. ഉപദേശങ്ങളും അവസാന ആശംസയും അനുഗ്രഹവാക്യവുമായി ലേഖനം അവസാനിക്കുന്നു (13:11-13).
കോറിന്തോസില്‍ സംഭവിച്ച എതിര്‍പ്പുകളും പ്രതിസന്ധികളുമാകട്ടെ, ഇപ്പോള്‍ പരസ്പരം പൊരുത്തപ്പെട്ടതിന്‍റെ ആശ്വാസമാകട്ടെ, ഭാവിയെ സംബന്ധിച്ച പ്രതീക്ഷകളാകട്ടെ - എല്ലാം ക്രിസ്തീയ ശുശ്രൂഷകളുടെ സമവാക്യങ്ങളിലാണ് പൗലോസ് കാണുന്നത്. താന്‍ എന്തെല്ലാം ചെയ്താലും അതെല്ലാം സഭയ്ക്കുവേണ്ടിയാണ്; ക്രിസ്തുവിനുവേണ്ടി യാണ്. കോറിന്തോസുകാര്‍ എന്തെല്ലാം ചെയ്യണമെന്ന് അപ്പസ്തോലന്‍ ആവശ്യപ്പെട്ടോ, അവയെല്ലാം ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ ഉത്ക്കര്‍ഷത്തിനുവേണ്ടിയാണ്. സഭാശുശ്രൂഷയില്‍ എന്തെല്ലാം മഹത്ത്വ മുണ്ടെങ്കിലും അതെല്ലാം ക്രിസ്തുവിന്‍റേതാണ്. സഭയില്‍ ശുശ്രൂഷ കരുടെ സ്ഥാനം ആ നിലയില്‍ മാത്രമാണ്.
തന്‍റെ സഹനങ്ങള്‍ നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണെന്ന് കോറിന്തോസുകാരെ പൗലോസ് ഉദ്ബോധിപ്പിക്കുന്നു (1:6). ശുശ്രൂഷയുടെ ഭാഗമായ സഹനങ്ങള്‍ ആശ്വാസത്തിലേക്കും അനുര ഞ്ജനത്തിലേക്കും നയിക്കുന്നു. ദൈവം ക്രിസ്തുവഴി ഞങ്ങളെ തന്നോട് രമ്യപ്പെടു ത്തുകയും, രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്തിരിക്കുന്നു (5:18).
ജറുസലേമിലെ ദരിദ്രരായ സഹോദര ങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുവാന്‍ പൗലോസ് കോറിന്തോസുകാരെ ഉപദേശിക്കുന്നു. അതു സുവിശേഷത്തിനായുള്ള ഒരു ശുശ്രൂഷയാണ്. സേവനത്തിന്‍റെ ഈ ശുശ്രൂഷ വിശുദ്ധരുടെ ആവ ശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല ദൈവത്തിനര്‍പ്പിക്കുന്ന കൃതജ്ഞതാ സ്തോത്രമായി മാറുകയും ചെയ്യുന്നു (9:12). രണ്ടാം കോറിന്തോസ് ലേഖനത്തിന്‍റെ വെളിച്ചത്തില്‍ യഥാര്‍ത്ഥ ക്രിസ്തീയശുശ്രൂഷയില്‍ ആത്മപ്രശംസക്കുപോലും ഒരു സുപ്രധാന സ്ഥാനമുണ്ട്. മാനുഷി കമായ ഒരു ആത്മപ്രശംസയല്ല ഇത്. അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെچ (1 കോറി 3-21) എന്ന നിലപാട് ഭിന്നമായ പശ്ചാത്തലത്തില്‍ അപ്പസ്തോലന്‍ അവതരിപ്പിക്കുന്നു. മാനുഷിക പരിമിതികളെ മറികടക്കുന്ന ദൈവകൃപയുടെ അനുഭവങ്ങളാണ് ക്രിസ്തീയ ശുശ്രൂഷയില്‍ യാഥാര്‍ത്ഥ്യമാകുന്നത്.
വിഷയക്രമീകരണം
രണ്ടാം കോറിന്തോസ് ലേഖനത്തിലെ വിഷയക്രമീകരണം താഴെപറയുന്ന പ്രകാരമാണ്. പൗലോസിന്‍റെ മിക്ക ലേഖനങ്ങളിലും കണ്ടെത്തുന്ന അവതരണരീതി ഇവിടെയും ദൃശ്യമാണ്. ഏറ്റവും പ്രധാന വിഷയത്തില്‍ ആരംഭിച്ച് രണ്ടാമതൊരു വിഷയവും ചര്‍ച്ച ചെയ്തശേഷം ആദ്യ വിഷയത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന രചനാരീതിയാണിത്. യഥാര്‍ത്ഥ അപ്പസ്തോലന്‍റെ അടയാളങ്ങള്‍ ഏവയെന്ന് എടുത്തു കാണിച്ച് തന്‍റെ അപ്പസ്തോല സ്ഥാനത്തെയും ശുശ്രൂഷയെയും സാധൂകരിക്കുന്നു. ലേഖനത്തിന്‍റെ ആദ്യഭാഗവും(1-7 അദ്ധ്യായങ്ങള്‍) അവസാനഭാഗവും (10-13 അദ്ധ്യായങ്ങള്‍) ഇക്കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ചര്‍ച്ചയുടെ മദ്ധ്യത്തിലായാണ് ജറുസലേം സഭക്കുവേണ്ടിയുള്ള ധനശേഖരണം സംബന്ധിച്ച താത്വികവും പ്രായോഗികവുമായ പഠനങ്ങള്‍. പഠന സൗകര്യാര്‍ത്ഥം ഇപ്രകാരം വിഷയങ്ങള്‍ ക്രമീകരിക്കാം.
ഡോ. ജോസ് വടക്കേടം
Epistles of Paul Second Epistle to the Corinthians catholic malayalam st. paul Dr. Jose Vadakkedam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206