We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Theres Nadupadavil On 03-Feb-2021
2 പത്രോസ്2:4-10, വ്യാജപ്രവാചകരും ശിക്ഷാവിധിയും
വ്യാജപ്രവാചകരുടെ നാശത്തെക്കുറിച്ചു സംഗ്രഹമായി നല്കിയിരി ക്കുന്ന മൂന്നാം വാക്യത്തിന്‍റെ വിശദീകരണമാണ് 4 മുതല്‍ 10മ വരെയു ള്ള ഉപവിഭാഗത്തില്‍ കാണുക. ഇതോടൊപ്പം നീതിമാന്മാരെ ദൈവം എങ്ങനെ കാത്തുസൂക്ഷിച്ചുവെന്നും ലേഖനകര്‍ത്താവ് വിശ്വാസികളെ അനുസ്മരിപ്പിക്കുന്നുണ്ട്.
2:4, പാപം ചെയ്ത ദൂതന്മാര്‍: ശിക്ഷാ വിധിയിലുള്‍പ്പെട്ട മൂന്നുകൂട്ടരെ ക്കുറിച്ച് ഈ ഭാഗം പരാമര്‍ശിക്കുന്നുണ്ട്: പാപം ചെയ്ത ദൂതന്മാര്‍, നോഹ യുടെ കാലത്തെ ദുഷ്ടര്‍, സോദോം, ഗൊമോറായിലെ ജനം. യൂദാസി ന്‍റെ ലേഖനത്തിലും ഈ ശിക്ഷാവിധിയെക്കു റിച്ചു പരാമര്‍ശിക്കുന്നുണ്ട് (വാ. 5-7). ദൂതന്മാര്‍ക്കും, സോദോം, ഗൊമോറാ പ്രദേശങ്ങളിലെ ജന ങ്ങള്‍ക്കും ലഭിച്ച ശിക്ഷാവിധി രണ്ടു ലേഖനങ്ങള്‍ക്കും പൊതുവാണെ ങ്കിലും നോഹയുടെ കാലത്തെ ദുഷ്ടരുടെ ശിക്ഷയെക്കുറിച്ചുള്ള പരാമര്‍ ശം ഒഴിവാക്കി ഈജിപ്തിന്‍റെ ശിക്ഷയെക്കുറിച്ചു യൂദാസ് രേഖപ്പെടുത്തി യിരിക്കുന്നു.
നാലാംവാക്യം പരാമര്‍ശിക്കുന്നത് പാപം ചെയ്ത ദൂതന്മാര്‍ക്കുള്ള ശിക്ഷയെക്കുറിച്ചാണ്. പാപം ചെയ്ത ദൂതന്മാരെ "നരകത്തിലെ ഇരുള്‍ ക്കുഴികളിലേക്കു" ദൈവം തള്ളിവിട്ടു എന്നു പത്രോസിന്‍റെ രണ്ടാംലേഖ നവും, "അന്ധകാരത്തിലെ നിത്യബന്ധനത്തില്‍ (ചങ്ങലയില്‍) സൂക്ഷി ച്ചിരിക്കുന്നു" എന്നു യൂദാസിന്‍റെ ലേഖനവും വ്യത്യസ്തമായി രേഖപ്പെ ടുത്തുന്നു. 'ഇരുള്‍ക്കുഴികള്‍', 'ചങ്ങല', എന്നിവയ്ക്കു യഥാക്രമം ഗ്രീക്കി ലുള്ള സെയ്റായിസ്, സിറോയിസ് എന്നീ പദങ്ങള്‍ക്കുള്ള സമാനത യാകാം ഈ പാഠഭേദങ്ങള്‍ക്കു കാരണം. അതിനാല്‍ത്തന്നെ, പഴയ കൈയ്യെഴുത്തുപ്രതികളും നവീന തര്‍ജ്ജിമകളും 'ഇരുള്‍ക്കുഴികള്‍' എന്നതിനു പകരം 'ചങ്ങല' എന്നുപയോഗിച്ചിരിക്കുന്നതു കാണാം (ഉദാ. KJV, 'chains', RSV, 'pits').
പാപം ചെയ്ത ദൂതന്മാരെക്കുറിച്ചുള്ള ഈ വിവരണത്തിനു പിന്നില്‍ ഉല്പ 6:1-5ന്‍റെയും ഹെനോക്കിന്‍റെ പുസ്തകം എന്ന അപ്രാമാ ണികഗ്രന്ഥത്തിന്‍റെയും സ്വാധീനമുണ്ടെന്നു കരുതാം (cf. 1. കോറി 11:10). അതെന്തായാലും, ലേഖനത്തില്‍ ഈ പരാമര്‍ശം നല്കിയിരിക്കുന്നത് ദൈവത്തെ ധിക്കരിക്കുന്നവര്‍ക്ക്, അതാരുതന്നെയായാലും ശിക്ഷാവിധി ഉണ്ടാകും എന്നു വ്യക്തമാക്കാനാണ്.
2:5, നോഹയുടെ കാലത്തെ ദുഷ്ടര്‍: ദൂതന്മാര്‍ക്കുള്ള ശിക്ഷാവിധി യുടെ തുടര്‍ച്ചയായിട്ടാണ് ഉല്‍പത്തിപ്പുസ്തകത്തില്‍നിന്നെടുത്തിട്ടുള്ള പരാമര്‍ശങ്ങളും നല്കിയിരിക്കുന്നത് . ക്രമമനുസരിച്ച് ആദ്യം നോഹയെ യും നോഹയുടെ കാലത്തെ ദുഷ്ടരെക്കുറിച്ചുമാണ് ഉല്‍പത്തിപ്പു സ്തകം വിവരിക്കുക. ഈ ക്രമമാണ് ലേഖനവും പിന്തുടരുന്നത്.
ജലപ്രളയമയച്ചു ദുഷ്ടരെ ശിക്ഷിച്ചപ്പോള്‍ പഴയലോകത്തോടു ദൈവം കരുണ കാണിച്ചി ല്ല എന്നുപറയുന്ന ഗ്രന്ഥകര്‍ത്താവ് പക്ഷേ, നീതിമാനെ രക്ഷിച്ചുകൊണ്ട് ദൈവം ലോക ത്തെ നിലനിര്‍ത്തി എന്നും നിരീക്ഷിക്കു ന്നുണ്ട്. നോഹയെ മറ്റേഴുപേരോടുകൂടി രക്ഷിച്ചുവെന്നത്, നോഹയുടെ ഭാര്യ, മൂന്നു പുത്രന്മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവരെ ഉദ്ദേശിച്ചാണെന്നു വ്യക്തം. വ്യാജപ്രബോധക രുടെ പിന്നാലെ അനേകര്‍ പോകുമ്പോള്‍, വിശ്വസ്തരായി നിലനില്ക്കുക വിശ്വാസികള്‍ ക്കു പരീക്ഷണഘട്ടമാണ്. എങ്കിലും, നോഹയെപ്പോലെ, ഒരാളുടെ വിശ്വ സ്തത അനേകര്‍ക്കു രക്ഷയ്ക്കു കാരണമായി എന്നത് ചരിത്രപാഠം.
2:6-8,സോദോം,ഗൊമോറായിലെ ശിക്ഷാവിധി: വ്യാജപ്രവാചകര്‍ ക്കുള്ള ശിക്ഷാവിധിയെക്കുറിച്ച് അനുസ്മരിപ്പിക്കു മ്പോള്‍ പഴയനിയമ ത്തില്‍നിന്ന് വീണ്ടും ഒരു ഉദാഹരണം ഗ്രന്ഥകര്‍ത്താവു നല്കുന്നുണ്ട്; സോദോം, ഗൊമോറാ നഗരങ്ങളുടെ നാശം (ഉല്പ 19). ആറാം വാക്യത്തില്‍ ശിക്ഷയെക്കുറിച്ചും തുടര്‍ന്നുവരുന്ന രണ്ടു വാക്യങ്ങളില്‍ ലോത്തിന്‍റെ രക്ഷയെക്കുറിച്ചുമാണ് നാം വായിക്കുക.
സോദോം, ഗൊമോറാ നഗരങ്ങളെ "ചാമ്പലാക്കി" എന്നത് പരിപൂര്‍ണ നാശത്തിനു വിധേയമാക്കി എന്നു വായിക്കാവുന്നതാണ്. തിന്മയില്‍ നിന്നും നന്മയെ ഉരുവാക്കുന്ന ദൈവം ദുഷ്ടരെ/തിന്മയെ നശിപ്പിക്കു ന്നതിലൂടെ ഉണ്ടാകുന്ന ഒരു നന്മ, ദൈവഭയമില്ലാതെ ജീവിക്കുന്നവര്‍ക്ക് അത് ഒരു ഗുണപാഠമായിത്തീരും എന്നതാണ്. അതുവഴി അവരില്‍ ദൈ വഭയമുണ്ടാകുകയും തിന്മയുടെ വഴിവിട്ടു നന്മയുടെ വഴിയില്‍ നടക്കാന്‍ അവര്‍ക്കു പ്രേരണയുണ്ടാകുകയും ചെയ്യുമെന്നതാണ്.
സോദോം ഗൊമോറാ പ്രദേശങ്ങളെ നശിപ്പിക്കുമ്പോഴും നന്മയുടെ കണികയെ ദൈവം അവശേഷിപ്പിക്കുന്നു എന്നത് അവിടുത്തെ കരുണ യാണ്. നീതിമാനായ ലോത്ത് ദുഷ്ട രില്‍നിന്നു "വളരെ വേദന സഹിച്ച"വനായിരുന്നു എന്ന് ലേഖനകര്‍ത്താവു കൂട്ടിച്ചേര്‍ക്കു ന്നുണ്ട്. തന്‍റെ പക്കല്‍വന്ന അതിഥികളെ രക്ഷിക്കാന്‍ അദ്ദേഹം സഹിച്ച കഷ്ടത യെക്കുറിച്ചാകാം ഇവിടെ വിവക്ഷിച്ചിരിക്കുന്നത്. തന്നെ വളഞ്ഞിരിക്കുന്ന ദുഷ്ടരോടു ചേരുന്നതിനല്ല, സഹിക്കേണ്ടിവന്നാലും നീതിയില്‍ നിലനില്ക്കുന്നതിനാണ് ലോത്തു ശ്രമിച്ചത്. ആ നീതിയില്‍ ദൈവം ലോത്തിനോടുകൂടിയുണ്ടായിരുന്നു, അദ്ദേഹത്തിനതു രക്ഷയായി ത്തീര്‍ന്നു.
9-10, രക്ഷയും ശിക്ഷയും: മൂന്ന് ഉദാഹരണങ്ങള്‍ അവതരിപ്പി ച്ചശേഷം അവയുടെ ദൈവികരഹസ്യത്തിലേക്കു കടക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. ദൈവഭയമുള്ളവരെ രക്ഷിക്കുന്നതും അനീതി ചെയ്യുന്നവരെ ശിക്ഷിക്കു ന്നതും ദൈവിക പദ്ധതിയാണ്. അനീതിചെ യ്യുന്നവരുടെ അന്തിമവിധി, കര്‍ത്താവിന്‍റെ പ്രത്യാഗമദിവസത്തിലാണ് എന്ന പുതിയനിയമ വിശ്വാസമാണിവിടെയും കാണുന്നത് (cf. 3:3- 7; മത്താ 10:15; 11:22, 24; ലൂക്കാ 16:23-29; 1 പത്രോ 3:19; യൂദാ 6-7). ശിക്ഷാ വിധിയില്‍ത്തന്നെ, അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കു തരംതിരിവുണ്ട് എന്നാണ് ഗ്രന്ഥകര്‍ത്താവിന്‍റെ നിലപാട്. മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക് അടിമപ്പെടുക, അധികാരത്തെ നിന്ദിക്കുക എന്നത് വ്യാജപ്രവാചകരുടെ പ്രത്യേക സ്വഭാവമായിരുന്നു എന്നതിനാലാകാം ഇത്. അങ്ങനെ, ശിക്ഷ യെക്കുറിച്ചുള്ള ഉദാഹരണങ്ങള്‍ക്കുചിതമായ ഉപസംഹാരമായി 9-10മ നില കൊള്ളുന്നു.
വിചിന്തനം:
ശിക്ഷാവിധിയുടെ ലക്ഷ്യം നാശമല്ല, നന്മയാണ്. നന്മയുള്ളവരെ കാത്തു സൂക്ഷിക്കുന്ന ദൈവം, ഭൂമിയില്‍നിന്നു നന്മയെ ഒഴിവാക്കാന്‍ അനുവദിക്കുന്നില്ല. നന്മയുടെ തിരഞ്ഞെടുക്കല്‍ ദൈവികപദ്ധതിയുടെ ഭാഗമാണ്.
ഇസ്രായേല്‍ ചരിത്രത്തില്‍ കാണുന്ന ദൈവികതിരഞ്ഞെടുപ്പുകള്‍ നമ്മുടെ തിരഞ്ഞെടുപ്പുകള്‍ക്കും മാതൃകയാണ്. നമ്മുടെ സമൂഹ ത്തിലും നമ്മില്‍ത്തന്നെയും നന്മയുടെ കണികകള്‍ എപ്പോഴും അവശേ ഷിപ്പിച്ചിരിക്കും. അത് തിരഞ്ഞെടുക്കുകയും സ്വന്തമാക്കുകയും വളര്‍ത്തുകയും ചെയ്യുക ദൈവികപദ്ധതിയോടു സഹകരിക്കുന്നതു തന്നെ യാണ്.
പഴയനിയമത്തിലെ ശിക്ഷാവിധി തെറ്റിനെത്തുടര്‍ന്നു ഉടനെ കാണപ്പെടുന്നുണ്ട്. നോഹയുടെ കാലത്തും ലോത്തിന്‍റെ കാലത്തുമു ണ്ടായ ശിക്ഷാവിധി അങ്ങനെയാണെന്ന് ഒരു പക്ഷേ, നമുക്കു കരുതാന്‍ കഴിയും. ഗോതമ്പിനോടൊപ്പം കളകളെയും വളരാനനുവദിക്കുന്ന പുതിയനിയമപ്രബോധനം (മത്താ 13:24-30) ശിക്ഷാവിധിയെ അന്ത്യദിനത്തിലേക്കു മാറ്റിയിരിക്കുന്നതു കാണാം. നന്മയ്ക്കു നന്മയും തിന്മയ്ക്കു തിന്മയും എന്ന സാമാന്യ നീതി അന്ത്യവിധിയില്‍ നടപ്പാകു മെന്നു തന്നെയാണ് ഈ ലേഖനഭാഗവും നമ്മെ പഠിപ്പിക്കുന്നത്.
2 Peter 2: 4-10 false prophets and judgment Dr. Theres Nadupadavil articles of saint peter in malayalam peter catholic malayalam bible Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206