We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Theres Nadupadavil On 03-Feb-2021
2 പത്രോസ് 2:1-3, വ്യാജപ്രവാചകന്മാര്‍
ആമുഖമായി നല്കിയിരിക്കുന്ന മൂന്നു വാക്യങ്ങള്‍ രണ്ടാമധ്യായ ത്തിന്‍റെ സംഗ്രഹമാണ്. ഒന്നാം വാക്യം വ്യാജപ്രവാചകരെ ഇസ്രായേല്‍ ചരിത്രവുമായി ബന്ധിപ്പിക്കുന്നു. ഇന്നത്തെ വ്യാജപ്രവാചകര്‍ക്ക് ശിക്ഷയുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് (വാ. 3). അടുത്ത ഉപവിഭാഗമായ വാ. 4-10a, ഇസ്രായേലിലെ വ്യാജപ്രവാചകര്‍ക്കു ലഭിച്ച ശിക്ഷാവിധി യുടെ സംഭവവിവരണങ്ങള്‍ കൊണ്ടു വിപുലമാക്കിയിരിക്കുന്നു. അവരുടെ ദുഷിച്ച മാര്‍ഗം (വാ. 2) ഇസ്രായേലിലുണ്ടായിരുന്ന വ്യാജ പ്രവാചകരുടെ ഹീനസ്വഭാവത്തെ ഉദാഹരിച്ചുകൊണ്ട് വ്യക്തമാക്കുന്നത് അവസാനഭാഗത്തു കാണാം (10b-22).
2:1, എല്ലാക്കാലത്തുമുള്ള വ്യാജന്മാര്‍: പ്രവാചകവചനങ്ങള്‍ ആരുടെ യും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല എന്ന പ്രബോധനത്തെത്തുട ര്‍ന്നാണ് വചനങ്ങളെ വളച്ചൊടിക്കുന്ന വ്യാജപ്രബോധകരെക്കുറിച്ചു മുന്നറി യിപ്പു നല്കുന്ന ഈ പ്രബോധനം നല്കുക. ക്രിസ്തുവിന്‍റെ സഭയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വ്യാജപ്രവാചകരെയും അവരുടെ പ്ര ബോധനങ്ങളെയുംകുറിച്ച് അതിശയിക്കുകയോ അമ്പരക്കുകയോ ചെയ്യേണ്ടതില്ല എന്ന് അവരെ ഇസ്രായേലിലെ വ്യാജപ്രവാചകരോടു ബന്ധപ്പെടുത്തിക്കൊണ്ട് (നിയമാ 13:1-5; 18:20; 1 രാജാ 22; ജറ 5:31; എസെ 13:3) ലേഖകന്‍ പറയുന്നു.
പഴയനിയമപ്രവചനത്തിന്‍റെ തുടര്‍ച്ചയും പൂര്‍ത്തീകരണവും ക്രിസ് തുവിലും അവിടുന്നു ഭരമേല്പിച്ച അപ്പസ്തോലന്മാരിലൂടെയു മാണ് ഇന്നു സഭയ്ക്കു ലഭിക്കുക. അവ സത്യവും അവയുടെ അനുസരണം വ്യക്തികള്‍ക്കും ലോകത്തിനു മുഴുവന്‍ നന്മയ്ക്കു നിദാനവുമാണ്. എന്നാല്‍ വ്യാജപ്രവാചകരുടെ വചനങ്ങള്‍ "ശീഘ്രനാശം വരുത്തി വയ്ക്കുന്ന"തും, "വിനാശകരമായ അഭിപ്രായങ്ങ"ളും "തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുന്ന"തുമാണ്. വ്യാജപ്രബോധകര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും തങ്ങള്‍ക്കുണ്ടായേ ക്കാവുന്ന നേട്ടങ്ങള്‍ക്കും അനുസരിച്ചുള്ള പ്രബോധനമാണു നല്കുക. അതിനാല്‍ അതു താല്ക്കാലികമായ നന്മ അവര്‍ക്കുണ്ടാക്കിയാലും പിന്നീട് അവര്‍ക്കെന്ന തുപോലെ ഏവര്‍ക്കും അത് നാശകരമായി ഭവിക്കും. "തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥന്‍", തന്‍റെ അമൂല്യ രക്തത്താല്‍ നമ്മെ വീണ്ടെടുത്ത ക്രിസ്തുതന്നെയാണ് (1 പത്രോ 1:18-19). അനേകര്‍ക്കു മോചനദ്രവ്യമായിത്തീരുവാന്‍ വന്നവനും (മര്‍ക്കോ 10:45), നമ്മെ വിലകൊടുത്തു വാങ്ങിയവനുമാണെന്ന പുതിയനിയമ പ്രബോധനം തന്നെയാണിവിടെ കാണുക. ഈ രക്ഷയെ നിഷേധിക്കുന്ന വരാണ് വ്യാജപ്രബോധകര്‍.
2:2-3, നിന്ദിക്കപ്പെടുന്ന സത്യമാര്‍ഗം: വാ. 10യ മുതല്‍ ഉള്ള ഭാഗത്തു വിപുലീകരിച്ചിരിക്കുന്ന വ്യാജപ്രബോധകരുടെ ഹീനതയെ ക്കുറിച്ചുള്ള വിവരണത്തെ സംഗ്രഹിച്ചിരിക്കുകയാണ് ഈ വാക്യങ്ങളില്‍. വിനാശ കരമായ അവരുടെ പ്രബോധനം പല രീതിയിലാണ് ദൈവജനത്തെ സ്വാധീനിക്കുക. അവരുടെ പ്രബോധനത്തെതുടര്‍ന്ന് അവരുടെ വഴി തേടുന്നവരെക്കുറിച്ചാണ് ആദ്യമായി പറയുക. അവരുടെ പ്രബോധനം അനേകരെ ആകര്‍ഷിക്കുന്ന വിധത്തിലാണ്. കാരണം, അസത്യത്തെ കൗശലപൂര്‍വം അവര്‍ സത്യമായും നേട്ടമായും അവതരിപ്പിക്കും. അസേല്‍ ഗെയിയാ എന്ന ഗ്രീക്കുപദമാണ് 'ദുഷിച്ച മാര്‍ഗം' എന്നു തര്‍ജ്ജിമ ചെയ്യപ്പെട്ടിരിക്കു ന്നത്. 'ദൈവത്തെയോ മനുഷ്യരെയോ മാനിക്കാത്ത തന്നിഷ്ടത്തിന്‍റെ വഴി' എന്നാണി തര്‍ത്ഥമാക്കുന്നത്. ഈ അധാര്‍മികതയുടെ എളുപ്പവഴികള്‍ പലര്‍ക്കും ആകര്‍ഷണീയമാകുമെ ന്നതിനാല്‍ അനേകര്‍ അവരോടു കൂടി ചേരും. അതുമൂലം ക്രിസ്തുവില്‍ നിന്ന് ലഭിച്ച സത്യമാര്‍ഗം, ക്രിസ്തുതന്നെയായ സത്യമാര്‍ഗം അവഗണി ക്കപ്പെടുന്നു, അഥവാ നിന്ദിക്കപ്പെടുന്നു.
യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവു പകരുക എന്ന തോ, അങ്ങനെ എല്ലാവരിലും കൃപയും സമാധാനവും വര്‍ധി ക്കാനിടയാ കുക (1:2) എന്നതോ അവരുടെ ലക്ഷ്യമല്ല. മറിച്ച്, അത്യാഗ്രഹമാണ് അവരുടെ പ്രബോധനങ്ങളുടെ പ്രേരകശക്തി. അതിനാല്‍ സത്യം പറയു ന്നതിലല്ല, വ്യാജം പറയുന്നതിലാണ് അവരുടെ ശ്രദ്ധയും താല്‍പ്പര്യ വും. 'അത്യാഗ്രഹം' എന്നു തര്‍ജമചെയ്യപ്പെട്ടിരിക്കുന്ന പ്ലെയോനെ ക്സിയ എന്ന ഗ്രീക്കു പദം അര്‍ത്ഥമാക്കുന്നത,് 'കൂടുതല്‍ കൂടുതല്‍ സ്വന്തമാക്കാനുള്ള പാപകരമായ ആഗ്രഹം' എന്നാണ്. അത്, അന്യരുടെ സമ്പത്തു കൈക്കലാക്കാനുള്ള ആഗ്രഹമാകാം; കാമപൂര്‍ത്തിക്കായി അന്യരെ തന്‍റെ സ്വന്തമാക്കാനുള്ള ആഗ്രഹമാകാം; അതുപോലെ, അധി കാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള വഴിവിട്ട ആഗ്രഹമാകാം. അതിനാല്‍, ആരെയും ചൂഷണം ചെയ്യുന്നതിനവര്‍ മടിക്കുകയില്ല. ഇത്തര ത്തിലുള്ളവര്‍ അധാര്‍മ്മികജീവിതത്തിനായി തങ്ങളെ വിട്ടുകൊടുത്തി രിക്കുന്നവരും അനേകരെ അതിലേക്ക് ആകര്‍ഷിക്കുന്നവരുമായിരിക്കും. എന്നാല്‍, പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി ദൈവത്തിന്‍റെ മനുഷ്യര്‍ സംസാരിച്ച പ്രവചനങ്ങളും (1:21) അപ്പസ്തോലന്മാരുടെ പ്രബോധ നങ്ങളും അനുസരിച്ച് കര്‍ത്താവിന്‍റെ പ്രത്യാഗമനത്തില്‍ അവനെ വരവേല്ക്കുന്നതിനായി ഒരുങ്ങുന്നവര്‍ രക്ഷിക്കപ്പെടുകയും, വ്യാജപ്രവ ചനങ്ങളില്‍ വിശ്വസിച്ച് ദുഷ്ടരുടെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ നാശ ത്തില്‍ അവസാനിക്കുകയും ചെയ്യും.
വിചിന്തനം:
നന്മയ്ക്കായാലും തിന്മയ്ക്കായാലും ഉദാഹരണം ചരിത്ര ത്തിലുണ്ട്. ഇസ്രായേലിന്‍റെ ചരിത്രം ദൈവഹിതത്തിനു കീഴ്വഴങ്ങിയ വരുടെയും ഒപ്പം ദൈവത്തെ ധിക്കരിച്ചവരുടെയുമാണ്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനമാണെങ്കിലും ആ ദൈവികകാരുണ്യത്തിന്‍റെ വില മനസ്സിലാക്കാതെ അവിടുത്തെ നിയമത്തിന്‍റെ ഇടുങ്ങിയ വഴിയില്‍ നിന്നു മാറി, വിശാലമായ തന്നിഷ്ടത്തിന്‍റെ വഴിതേടിയവര്‍ ദൈവത്തിന്‍റെ വാഗ്ദാനങ്ങളിലേക്കു പ്രവേശിച്ചില്ല എന്നു വചനം പഠിപ്പിക്കുന്നു. ദൈവ നിവേശനത്താല്‍ നമുക്കായി എഴുതപ്പെട്ട ഈ വചനങ്ങള്‍ പ്രബോധ നാത്മകവുമാണ്. അവയില്‍നിന്നു പാഠം ഉള്‍ക്കൊള്ളുക വിശ്വാസ ജീവി തത്തിനാവശ്യമാണ്.
2 Peter 2: 1-3 false prophets Dr. Theres Nadupadavil articles of saint peter in malayalam catholic malayalam bible Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206