We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Theres Nadupadavil On 03-Feb-2021
2 പത്രോസ് 1:16-21, അപ്പസ്തോലന്‍റെ സാക്ഷ്യം
ക്രിസ്തുവിലൂടെ ദൈവം നല്കിയ രക്ഷയാണ് (1:3,8) ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാനം. അതിനു വിശ്വാസികള്‍ നല്‍കേണ്ട പ്രത്യുത്തരത്തെക്കുറിച്ചു പറഞ്ഞശേഷം (വാ. 3-15), തന്‍റെ പ്രബോധനങ്ങളുടെ ആധികാരികതയെ വ്യക്തമാക്കുന്നതാണ് ഈ ഭാഗത്തു നാം കാണുക (1:16-21). അപ്പസ്തോലനെന്ന നിലയില്‍ ക്രിസ്തുവിന്‍റെ മഹത്വത്തിന്‍റെ ദൃക്സാക്ഷിത്വം (16-18), വിശുദ്ധലിഖിതങ്ങളുടെ പരിശുദ്ധാത്മ പ്രചോദനം (1:19-21) എന്നീ രണ്ടു കാര്യങ്ങളാണ് തന്‍റെ പ്രബോധനങ്ങളുടെ ആധികാരികതയ്ക്കു തെളിവായി അദ്ദേഹം നല്കുന്നത്.
1:16-19മ, യേശുവിന്‍റെ ശക്തിയുടെ ദൃക്സാക്ഷി: "യേശുവിന്‍റെ ശക്തിയെയും പ്രത്യാഗമനത്തെയുംകുറിച്ചുള്ള" അറിവ് തനിക്കു ലഭിച്ചിരിക്കുന്നതാണ് അവിടുത്തെ ശക്തിപ്രാഭവത്തിനു താന്‍ ദൃക്സാക്ഷിയായിരുന്നു എന്നതിനും അവയുടെ ആധികാരികതയക്കും ആദ്യത്തെ തെളിവ്. അത് "കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്പിത കഥകള്‍" അല്ലെന്നു പറഞ്ഞുകൊണ്ട് , കൗശലപൂര്‍വം തെറ്റായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ അപ്പസ്തോലികപാരമ്പര്യത്തിന്‍റെ വിശ്വാസ്യതയെ പ്രഖ്യാപിക്കുന്നു. "യേശുവിന്‍റെ ശക്തി" അവിടുത്തെ പ്രത്യാഗമനത്തില്‍ പ്രപഞ്ചത്തില്‍ ഉണ്ടാകാന്‍പോകുന്ന പ്രതിഭാസങ്ങളില്‍ പ്രകടമാകുന്നതാണ്. അവിടുത്തെ ശക്തിപ്രാഭവം രൂപാന്ത രീകരണസമയത്ത് വെളി പ്പെട്ടു. കാരണം, സ്വര്‍ഗത്തില്‍നിന്നുള്ള സ്വരം, അതായത് മഹിമപ്രതാപവാനായ ദൈവം, യേശുവിന്‍റെ രൂപാന്തരീകരണസമയത്ത് ദൈവത്തിന്‍റെ പുത്രനാണ് യേശുവെന്നു സാക്ഷ്യപ്പെടുത്തി. താനും അവനോടൊപ്പം മലയില്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ സ്വരം അവിടെവച്ചു താന്‍ കേട്ടു. അതുകൊണ്ട് മറ്റാരെക്കാളും ആധി കാരികത തനിക്കുണ്ട് എന്നദ്ദേഹം ഓര്‍മിപ്പിക്കുന്നു. അപ്പസ്തോലിക പാരമ്പര്യത്തിന്‍റെ ആധികാരികത ഇങ്ങനെ ലേഖനകര്‍ത്താവ് ഉറപ്പിക്കു ന്നു.
ഈ ദര്‍ശനം പ്രവാചകവചനങ്ങളെക്കുറിച്ച് കൂടുതലായി ലഭിച്ച ഉറപ്പായും ഗ്രന്ഥകര്‍ത്താവു കരുതുന്നു. "പ്രവാചകവചനങ്ങള്‍" എന്നത് പഴയനിയമലിഖിതങ്ങളെ പൊതുവായി സൂചിപ്പിക്കുന്നു. അപ്പ 3:21, ക്രിസ്തുവിലൂടെയുള്ള പുനഃസ്ഥാപനത്തെക്കുറിച്ചു പറയുമ്പോള്‍ അത് "പ്രവാചകന്മാര്‍വഴി ദൈവം അരുളിച്ചെയ്തിട്ടുള്ള"താണ് എന്ന് രേഖപ്പെ ടുത്തിയിട്ടുണ്ട്. സമാന്തരസുവിശേഷങ്ങളില്‍ കൊടുത്തിരിക്കുന്ന രൂപാന്തരീകരണ വിവരണങ്ങളില്‍ മോശയും ഏലിയായും അവിടെ പ്രത്യക്ഷപ്പെട്ടിരുന്നതായി കാണുന്നുണ്ട്. പ്രവാചകരുടെ പ്രതീകമായി പ്രത്യക്ഷപ്പെട്ട അവര്‍ യേശുവിനു സാക്ഷ്യം നല്കി എന്ന അവ്യക്തമായ സൂചനയും ഇവിടെ കാണാവുന്നതാണ്.
1:19b21 ദൈവനിവേശിത വചനങ്ങള്‍: യേശുവിന്‍റെ പ്രത്യാഗമനം ഉണ്ടെന്നുള്ളതിനു രണ്ടാമത്തെ തെളിവായി അദ്ദേഹം നല്കുന്നത് പരിശുദ്ധാത്മപ്രചോദനത്താല്‍ എഴുതപ്പെട്ട പ്രവാചകവചനങ്ങളാണ്. വി. ഗ്രന്ഥത്തിന്‍റെ ദൈവനിവേശിതത്വത്തെക്കുറിച്ച് വി. ഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുന്നത് ഇവിടെ കാണാം.
പ്രവാചകവചനങ്ങള്‍ ഇരുളില്‍ പ്രകാശിക്കുന്ന ദീപമെന്നപോലെ കരുതപ്പെടേണ്ടതാണ്. എന്നാല്‍, "പ്രഭാതം പൊട്ടിവിടരുകയും പ്രഭാത നക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ" എന്ന പരിധി പ്രവാചകവചനങ്ങളെ സ്വീകരിക്കുന്നതിനു നല്കുന്നുണ്ട്. പ്രവാചകവചനങ്ങളാകുന്ന ദീപത്തിന്‍റെ ദൗത്യം പ്രഭാതനക്ഷത്രമായ യേശുവിന്‍റെ വരവോടുകൂടിമാത്രമേ പരിപൂര്‍ണമാക്കപ്പെടുന്നുള്ളൂ. അതിനാല്‍ അതുവരെ പ്രവാചകവചനങ്ങള്‍ നമുക്കു മാര്‍ഗദീപമാണ്. യേശുവിന്‍റെ രണ്ടാമാഗമനത്തെയാണ് പ്രഭാത നക്ഷത്രത്തിന്‍റെ ആഗമനത്തോടുപമിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രവാചകവചനങ്ങളെ സ്വന്തമായി വ്യാഖ്യാനിക്കാതെ അവയെ ദൈവനിവേശിതമായി കണക്കാക്കി അവയെ വിശ്വസിക്കണമെന്നും, അത് സ്വന്തമായ വ്യാഖ്യാനത്തിനു വിധേയപ്പെടുത്താതെ യുഗാന്ത്യംവരെ അനുസരിക്കപ്പെടേണ്ടതാണെന്നുമുള്ള ഉപദേശമാണിത്.
വിചിന്തനം: ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത് വചനത്തിലൂടെയാണ്. സൃഷ്ടിയിലൂടെയും നിയമത്തിലൂടെയും പ്രവാചകരിലൂടെയും വെളിപ്പെട്ട വചനം യേശു ക്രിസ്തുവിലൂടെ മാംസംധരിച്ചപ്പോള്‍ അവിടുത്തെ വെളിപ്പെടുത്തല്‍ പൂര്‍ണമായി. യേശുവിന്‍റെ പ്രബോധനത്തിലും പ്രവര്‍ത്തനത്തിലും അവിടുത്തെ സഹന- മരണ-ഉത്ഥാന ങ്ങളിലും ദൈവം വെളിപ്പെട്ടു, ദൈവത്തിന്‍റെ പദ്ധതിയും വെളിപ്പെട്ടു. ദൈവത്തിന്‍റെ പ്രത്യേക നിവേശനത്താല്‍ ലിഖിതരൂപത്തിലാക്കപ്പെട്ട ഈ വചനം അര്‍ഹമായ വണക്കത്തിനു യോഗ്യമാണ്.
വി. ഗ്രന്ഥം പരിശുദ്ധാത്മനിവേശനത്താല്‍ ലിഖിതപ്പെടുത്തിയവയാകയാല്‍ അതേ ആത്മാവിന്‍റെ സഹായത്താല്‍ അതു വായിക്കപ്പെടുകയും വേണമെന്നു സഭ പഠിപ്പിക്കുന്നു. അതുപോലെ, "അതിലെ വാക്യങ്ങളുടെ ശരിയായ അര്‍ത്ഥം ഗ്രഹിക്കാന്‍ വി. ഗ്രന്ഥത്തിന്‍റെ ആകെയുള്ള ഉള്ളടക്കവും പൊരുത്തവും കണക്കിലെടുക്കണം" (ദൈവാവിഷ്ക്കരണം, 12). മാത്രവുമല്ല, സഭയുടെ വിശ്വാസ സത്യങ്ങളും പാരമ്പര്യവും മനസ്സിലാക്കി അതിനോടുള്ള പൊരുത്തം കണക്കിലെടുത്ത് സഭയിലാണ് വചനം വ്യാഖ്യാനിക്കേണ്ടത്.
തെറ്റായ വചനവ്യാഖ്യാനത്താല്‍ വിശ്വാസികള്‍ ഒരിക്കലും വശീകരിക്കപ്പെടരുതെന്നും ഈ ഗ്രന്ഥം ഉപദേശിക്കുന്നു. കാരണം, അത് മാനുഷികചോദനയാല്‍ രൂപം കൊണ്ടതല്ല (1:21). ദൈവികപ്രചോദനത്താല്‍ വ്യാഖ്യാനിക്കപ്പെടേണ്ട വചനം വേണ്ടത്ര അറിവില്ലാതെയും പരിശുദ്ധാത്മചൈതന്യമില്ലാതെയും വ്യാഖ്യാനിക്കാവുന്നതല്ല. അതു പോലെ, സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വചനത്തെ വളച്ചൊടി ക്കുകയോ, അങ്ങനെ ചെയ്യുന്നവരുടെ പ്രബോധനത്തിനു വശംവദരാകു കയോ ചെയ്യാതിരിക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കുക ആവശ്യമാണ്. വചനത്തെ തെറ്റായി വ്യാഖ്യാനിക്കുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യുന്ന അനേകം സെക്ടുകള്‍ ഇന്നു നിലവിലുള്ള സാഹചര്യത്തില്‍ ഈ ശ്രദ്ധ ഏറ്റവും ആവശ്യമാണ്.
2 Peter 1: 16-21 Testimony of the Apostle Dr. Theres Nadupadavil articles of saint peter in malayalam catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206