x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 2:11-4:11, പ്രവാസ ജീവിതം

Authored by : Mar. Joseph Pamplany On 03-Feb-2021

1 പത്രോസ് 2:11-4:11, പ്രവാസ ജീവിതം

തങ്ങള്‍ ദൈവത്തിന്‍റെ സ്വന്തം ജനമാണ് എന്ന അവബോധം വിശ്വാസികള്‍ക്കു പകര്‍ന്നു നല്‍കിയതിനുശേഷം അവര്‍ എപ്രകാരമാണ് പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കേണ്ടത് എന്ന സന്ദേശമാണ് ഗ്രന്ഥകാരന്‍ തുടര്‍ന്നു നല്‍കുന്നത്. ഈ ലേഖനത്തിന്‍റെ അനുവാചകരുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം ഈ ഭാഗത്തെ വിവരണങ്ങളില്‍നിന്നു ഗ്രഹിക്കാനാവും. ഇതേക്കുറിച്ച് വിവിധ പണ്ഡിതന്മാരുടെ നിഗമനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

(1) പത്രോസിന്‍റെ ഒന്നാംലേഖനം ലക്ഷ്യമാക്കുന്ന അനുവാചകര്‍ സമൂഹികമായി പ്രവാചകരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നു. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു എന്ന കാരണത്താല്‍ സമൂഹ ഭ്രഷ്ടരാക്കപ്പെട്ടവരുമായിരുന്നു. ഇപ്രകാരം പാര്‍ശ്വവത്കരിക്കപ്പെട്ട ഈ അടിയാള വര്‍ഗ്ഗത്തിന്‍റെ സ്വത്വബോധം ഉണര്‍ത്താനാണ് 2:11-4:11 ല്‍ ഗ്രന്ഥകര്‍ത്താവു ശ്രമിക്കുന്നത് എന്ന നിഗമനമാണ് ജെ.എച്ച്. എലിയട്ട് എന്ന പണ്ഡിതനുള്ളത് (Home for the Homeless,Fortress, 1981, pp. 2326).

(2) ബഹുഭൂരിപക്ഷമായ വിജാതീയ സമൂഹത്തില്‍നിന്നും ബഹി ഷ്കരിക്കപ്പെട്ടതിനാല്‍ ഒറ്റപ്പെട്ടുപോയ ഒരു സമൂഹമാണ് ഈ ലേഖനത്തിന്‍റെ പ്രഥമവായനക്കാര്‍ എന്ന അഭിപ്രായം ഡി.എല്‍. ബാഹ് എന്ന പണ്ഡിതന്‍ രേഖപ്പെടുത്തുന്നുണ്ട് (Let Wives be submissive, pp. 8788). എന്നാല്‍ തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ മാതൃകാപരമായ ജീവിതശൈലികൊണ്ട് അതിജീവിക്കുക എന്ന ആശയമാണ് ഗ്രന്ഥകാരന്‍ ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്നത്.

ഈ അഭിപ്രായാന്തരങ്ങളെ വിരുദ്ധമായ ആശയങ്ങളായി കരുതേണ്ടതില്ല. ലേഖനത്തിന്‍റെ അനുവാചക സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പീഡിതരുമായിരുന്നു എന്ന് പൊതുവായി അനുമാനിക്കാനാകും. ഈ വചനഭാഗത്തിന്‍റെ ഘടനയെ ചുവടെചേര്‍ക്കും വിധം മനസ്സിലാക്കാം.

  1. എപ്രകാരമാണ് അവിശ്വാസികളും വിജാതീയരുമായ അധികാരികളോട് വര്‍ത്തിക്കേണ്ടത് (2:11-17)
  2. അക്രൈസ്തവരോട് എപ്രകാരം പെരുമാറണം (2:18-3:7)
  3. സഹനം എന്ന പ്രതിസന്ധിയെ എപ്രകാരം അഭിമുഖീകരിക്കാനാകും(3:8-22)
  4. വിശ്വാസിയുടെ പെരുമാറ്റരീതി എപ്രകാരമായിരിക്കണം (4:1-11)

1 Peter 2: 11-4: 11 Life in exile Mar. Joseph Pamplani articles of peter catholic malayalam peter bible Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message