x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, മറിയം മഗ്ദലേനയ്ക്കു പ്രത്യക്ഷപ്പെടുന്നു (16:9-11)

Authored by : Dr. Jacob Chanikuzhi On 05-Feb-2021

ഏഴു പിശാചുക്കളെ പുറത്താക്കിയ കാര്യം മര്‍ക്കോസ് രേഖപ്പെടുത്തുന്നത് ഒരുപക്ഷേ, എന്തുകൊണ്ടാണ് അവള്‍ അതിരാവിലെ ശവകുടീരത്തിങ്കല്‍ എത്തിയതെന്നു വിശദീകരിക്കാനാകാം: യേശു അവള്‍ക്കു നല്കിയ വലിയ വിമോചനത്തിനുള്ള കൃതജ്ഞതാ പ്രകടനം (വാ. 9). യേശുവിന്‍റെ മരണത്തിനും സംസ്കാരത്തിനും ശൂന്യമായ കല്ലറയ്ക്കും സാക്ഷിയായവള്‍ എന്ന നിലയ്ക്ക് അവളെ കൃത്യമായി പരിചയപ്പെടുത്താനും മര്‍ക്കോസ് ആഗ്രഹിച്ചിട്ടുണ്ടാകാം.   

                                                                                                                                                               
16:10-11, മറ്റ് യഹൂദര്‍ പെസഹാതിരുനാളാഘോഷത്തിന്‍റെ സന്തോഷത്തില്‍ മുഴികിയിരിക്കുമ്പോള്‍ ശിഷ്യന്മാര്‍ യേശുവിന്‍റെ മരണത്തില്‍ ദുഃഖിച്ചിരിക്കുകയായിരുന്നു. ഉത്ഥിതനായ യേശുവിനെ നേരില്‍ കണ്ട മഗ്ദലേനമറിയത്തിന്‍റെ വാക്കുകള്‍ അവര്‍ വിശ്വസിച്ചില്ല. യേശുവിന്‍റെ ഉത്ഥാനത്തെക്കുറിച്ചുള്ള പ്രഘോഷണം കേള്‍വിക്കാര്‍ അവിശ്വസിക്കുമ്പോള്‍ പ്രഘോഷകര്‍ നിരാശപ്പെടരുതെന്ന് ആദ്യപ്രഘോഷണത്തിനുണ്ടായ പരാജയം പഠിപ്പിക്കുന്നു.                                                                                                                                                           
വിചിന്തനം: വിശ്വാസത്തിലേയ്ക്കുള്ള വിവിധ വഴികള്‍: ഉത്ഥിതനായ യേശുവിലുള്ള വിശ്വാസത്തിലേയ്ക്ക് ശിഷ്യന്മാര്‍ കടന്നുവന്നതെങ്ങനെയെന്നത് ശ്രദ്ധാര്‍ഹമാണ്. ഉത്ഥിതനായ യേശുവിനെ നേരില്‍ക്കണ്ടതുവഴിയാണ് ശിഷ്യര്‍ വിശ്വാസത്തിലേയ്ക്കു കടന്നുവന്നതെന്നാകാം പെട്ടെന്നുള്ള നമ്മുടെ ചിന്ത. എന്നാല്‍ അത് പൂര്‍ണ്ണമായും ശരിയല്ല. ഉദാഹരണത്തിന,് ഉത്ഥിതനായ യേശുവിനെ കാണുന്നതിനുമുമ്പുതന്നെ യോഹന്നാന്‍ അവന്‍റെ ഉയിര്‍പ്പില്‍ വിശ്വസിച്ചു (20: 8-9). കല്ലറയില്‍ ഈശോയുടെ കച്ചയും ചുരുട്ടി വച്ചിരിക്കുന്ന ശിരോവസ്ത്രവും കണ്ടാണ് യോഹന്നാന്‍ വിശ്വസിച്ചത്. ശരീരം മോഷ്ടിക്കാനെത്തുന്ന കള്ളന്മാര്‍ ശിരോവസ്ത്രമൊക്കെ ചുരുട്ടിവച്ചിട്ടുപോകാന്‍ മിനക്കെടുകയില്ലല്ലോ. കച്ച കിടക്കുന്ന രീതിയില്‍നിന്നുതന്നെ യേശു അതില്‍നിന്ന് ഉത്ഥാനം ചെയ്തുപോയി എന്നു യോഹന്നാനു വ്യക്തമായി. എന്നാല്‍ മറ്റു ചില ശിഷ്യന്മാര്‍ ഉത്ഥാനം ചെയ്ത യേശുവിനെ നേരിട്ട് കണ്ടിട്ടും വിശ്വസിച്ചില്ല (മത്താ 28:17). ഉത്ഥിതനായ യേശുവിന്‍റെ മഹത്വീകൃതശരീരം കണ്ട അവര്‍ക്ക് ഉടനടി യേശുവിനെ തിരിച്ചറിയാന്‍ കഴിയാഞ്ഞതില്‍ അത്ഭുതമില്ല. മഗ്ദലേനമറിയം യേശുവിനെ തിരിച്ചറിയുകയും അവനെ വിശ്വസിക്കുകയും ചെയ്തത് യേശു അവളെ പേരു ചൊല്ലി വിളിച്ചപ്പോഴാണ് (യോഹ 20:16). യേശു അപ്പം മുറിച്ചുകൊടുത്തപ്പോള്‍, എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാരും (ലൂക്ക 24:30-31) യേശുവിന്‍റെ പിളര്‍ക്കപ്പെട്ട പാര്‍ശ്വഭാഗം കണ്ടപ്പോള്‍ തോമസും (യോഹ 20:24-29) വിശ്വാസത്തിലേയ്ക്കു കടന്നുവന്നു. മനുഷ്യര്‍ വിവിധതരക്കാരായ തിനാല്‍ അവര്‍ വിശ്വാസത്തിലേയ്ക്കു വരുന്ന രീതികളും വ്യത്യസ്തങ്ങളാണെന്ന് ഇതു വ്യക്തമാക്കുന്നു.                                                                                          
ഉത്ഥിതനായ യേശുവിനെക്കണ്ടപ്പോള്‍ ഓരോരുത്തരും പ്രതികരിച്ച രീതിയും വിഭിന്നങ്ങള്‍തന്നെ. മര്‍ക്കോസിന്‍റെ സുവിശേഷമനുസരിച്ച്, പുനരുത്ഥാനവാര്‍ത്തയറിഞ്ഞ സ്ത്രീകള്‍ ഭയംമൂലം അത് ആരോടും പറഞ്ഞില്ല (മര്‍ക്കോ 16:8). എന്നാല്‍ ഉത്ഥിതനെക്കണ്ട ആദ്യനിമിഷംതന്നെ സ്ത്രീകള്‍ യേശുവിനെ ആരാധിക്കുന്നതായി നാം മത്തായിയുടെ സുവിശേഷത്തില്‍ വായിക്കുന്നു (മത്താ 28:9). മഗ്ദലേനമറിയം യേശുവിനെ പിടിച്ചുനിറുത്താന്‍ ആഗ്രഹിച്ചു (യോഹ 20:17). യോഹന്നാന്‍ ഉയിര്‍പ്പെന്ന സത്യം ഹൃദയത്തില്‍ സൂക്ഷിക്കുകയാണു ചെയ്തത്. എന്നാല്‍, തോമസാകട്ടെ, "എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" എന്ന് വിളിച്ചുകൊണ്ട് ഏറ്റവും വലിയ വിശ്വാസപ്രഖ്യാപനം നടത്തി (യോഹ 20:28). ഉത്ഥാനത്തെക്കുറിച്ചുള്ള അറിവ് എമ്മാവൂസിലേയ്ക്കുപോയ ശിഷ്യന്മാരെ ഒരു തിരിച്ചുവരവിനെ ശക്തിപ്പെടുത്തി (ലൂക്കാ 24:33). ലൂക്കാ 24:50-53 വിവരിക്കുന്നത് യേശുവിന്‍റെ ഉയിര്‍പ്പ് ശിഷ്യരെ ആനന്ദതുന്ദിലരായ ഒരു ആരാധനാസമൂഹമാക്കി രൂപപ്പെടുത്തിയതിനെയാണ്.                                                                                                                                           
സഭയുടെ അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ് യേശുവിന്‍റെ ഉത്ഥാനം. എന്നാല്‍, ആ വിശ്വാസത്തിലേയ്ക്കു ശിഷ്യര്‍ കടന്നുവന്നതു പലവിധത്തിലാണെന്നു സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നു. അതുപോലെതന്നെ, യേശുവിന്‍റെ ഉത്ഥാനം ശിഷ്യരിലുളവാക്കിയ പ്രതികരണങ്ങളും വ്യത്യസ്തങ്ങളായിരുന്നു. ദൈവം മനുഷ്യനെ തന്നിലേയ്ക്കു നയിക്കുന്ന പുതിയവഴികളെ തുറവിയോടെ വീക്ഷിക്കാന്‍ ഇതു നമ്മെ ക്ഷണിക്കുന്നു. വിശ്വാസത്തിന്‍റെ പുത്തന്‍പ്രകടനങ്ങളെ, അവ പരാമ്പരാഗതരീതികളില്‍നിന്നു വ്യത്യസ്തമാണെങ്കില്‍ക്കൂടി, അംഗീകരിക്കാനുംവളര്‍ത്താനുമുള്ള ഉത്തരവാദിത്വവും അതു നമ്മെ ഭരമേല്പിക്കുന്നു.

-gospel-of-mark-appears-to-mary-magdalene Dr. Jacob Chanikuzhi catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message